ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാലിനെ നോട്ടിസ് നല്‍കാതെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു, കേരള സര്‍വീസ് ചട്ടത്തിലെ 182 വകുപ്പ് അനുസരിച്ചാണ് ഉത്തരവ്
ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാലിനെ കേരള സര്‍വീസ് ചട്ടത്തിലെ 18-2 വകുപ്പ് അനുസരിച്ച് ജോലിയില്‍നിന്ന് പിരിച്ചുവിടാന്‍ ഉത്തരവ്.
ട്രഷറി തട്ടിപ്പില്‍ കുറ്റം സമ്മതിച്ച ബിജുലാലിനെ നോട്ടിസ് നല്‍കാതെ പിരിച്ചുവിടാന്‍ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്.
രണ്ട് കോടിക്കു പുറമെ ഏപ്രിലിലും മേയിലും 74 ലക്ഷം രൂപവും തട്ടിയെടുത്തു. പണം ഉപയോഗിച്ചു റമ്മി കളിച്ചു. ഭൂമിയും സ്വര്‍ണവും വാങ്ങിയെന്നും ബിജുലാല്‍ മൊഴി നല്കി.
ഒരു ദിവസം ട്രഷറി ഓഫിസര്‍ കംപ്യൂട്ടര്‍ ഓഫാക്കാന്‍ തനിക്ക് പാസ്വേഡ് പറഞ്ഞു തന്നെന്നാണ് വിശദീകരണം.
മാര്‍ച്ച് മാസത്തിലായിരുന്നു ഇതെന്നാണ് മൊഴി. ട്രഷറി ഓഫിസര്‍ അവധിയില്‍ പോയശേഷം പണം പിന്‍വലിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha