എംഡിഎംഎയുമായി അറസ്റ്റിലായ യൂട്യൂബര്‍ റിന്‍സിക്ക് 4 യുവതാരങ്ങളുമായി ബന്ധം

എംഡിഎംഎയുമായി അറസ്റ്റിലായ യൂട്യൂബര്‍ റിന്‍സി മുംതാസ് സിനിമാ മേഖലയിലെ പ്രമുഖര്‍ക്ക് ലഹരിയെത്തിച്ചെന്ന് വിവരം. ലഹരിക്കേസുമായി ബന്ധപ്പെട്ട് സിനിമ താരങ്ങള്‍ ഉള്‍പ്പെടെ 4 പേരെ ഫോണില്‍ വിളിച്ചു പൊലീസ് വിവരം തേടി. നാലു മാസത്തിലേറെയായി 32 കാരിയായ റിന്‍സിയെ സ്ഥിരമായി ഇവര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായാണ് ഫോണ്‍ രേഖകളില്‍നിന്നു കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് താരങ്ങളെ ഫോണില്‍ വിളിച്ചത്. ഒരു സംവിധായകനെയും പൊലീസ് ഫോണില്‍ ബന്ധപ്പെട്ടെന്നാണ് വിവരം.
റിന്‍സിയുടെ വാട്‌സാപ്പ് ചാറ്റുകള്‍ പരിശോധിച്ചതില്‍നിന്ന് പലരും വന്‍തോതില്‍ ലഹരി വാങ്ങിയതിന്റെയും വിറ്റതിന്റെയും കണക്കുകളും പൊലീസിന് കിട്ടി. യുവ താരങ്ങള്‍ക്കിടയില്‍ സുപരിചിതയായ റിന്‍സി, ലഹരിക്കച്ചവടത്തിനായി തന്റെ ബന്ധങ്ങള്‍ ഉപയോഗിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
സിനിമ പ്രമോഷനുകളുടെ ഭാഗമായാണ് റിന്‍സിയെ വിളിച്ചതെന്നാണ് താരങ്ങള്‍ പൊലീസിനു മറുപടി നല്‍കിയത്. ഇവരുമായി പണം ഇടപാട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്. റിന്‍സിയെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
https://www.facebook.com/Malayalivartha