റെസ്റ്ററന്റില്‍ നിന്ന് പണവുമായി മുങ്ങിയ ജീവനക്കാരന്‍ പിടിയില്‍

റെസ്‌റ്റോറന്റില്‍ നിന്നും പണവുമായി മുങ്ങിയ ജീവനക്കാരനായ നേപ്പാള്‍ സ്വദേശിയെ നാട്ടിലേക് പോകും വഴി പിടികൂടി. മുക്കം അഗസ്ത്യന്‍മുഴിയില്‍ പ്രവര്‍ത്തിക്കുന്ന നഹ്ദി എന്ന റെസ്‌റ്റോറന്റിലെ ജീവനക്കാരനായ നേപ്പാള്‍ സ്വദേശി 20 വയസുള്ള ശ്രിജന്‍ ദമായിയാണ് 80000 രൂപയുമായി മുങ്ങിയത്.
പണം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം മുക്കം പോലീസില്‍ പരാതി നല്‍കിയിരുന്നു. സൈബര്‍ ടീമിന്റെ സഹായത്തോടെ മുക്കം പോലീസ് ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ട്രെയിനില്‍ ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് സഞ്ചരിക്കുന്നതായി വിവരം ലഭിക്കുകയും ചെയ്തു. മുക്കം ഇന്‍സ്‌പെക്ടര്‍ കെ ആനന്ദിന്റെ നിര്‍ദേശപ്രകാരം ആര്‍പിഎഫിന്റെ സഹായത്തോടെ
സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീസ് കെ.എം. ലാലിജ് എന്നിവര്‍ എന്ന സ്ഥലത്ത് വെച്ച് പ്രതികളെ ആര്‍പിഎഫിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തു. പ്രതിയെ ചോദ്യം ചെയ്യുന്നതിനും കൂടുതല്‍ തെളിവെടുപ്പിനുമായി നാളെ കേരളത്തില്‍ എത്തിക്കും.
https://www.facebook.com/Malayalivartha