ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; സ്വാതന്ത്ര്യം ആഘോഷിക്കാന്‍ യുവാവ് ചെയ്തത്

അഭിഭാഷകന്‍ വിവാഹമോചനം നിയമപരമായി പൂര്‍ത്തിയായതായി അറിയിച്ചതിന് പിന്നാലെ പാലില്‍ കുളിച്ച് യുവാവ്. ലോവര്‍ അസമിലെ നല്‍ബാരി ജില്ലക്കാരനായ മാനിക് അലിയാണ് പാലില്‍ കുളിച്ചത്. ഇയാള്‍ ഭാര്യയില്‍ നിന്ന് നിയമപരമായി വേര്‍പിരിഞ്ഞതിന് പിന്നാലെ പാലില്‍ കുളിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇന്ന് മുതല്‍ താന്‍ സ്വതന്ത്രനാണെന്ന് പറഞ്ഞുകൊണ്ടാണ് യുവാവ് പാലില്‍ കുളിക്കുന്നത്.
ഭാര്യ അവളുടെ കാമുകനുമായി പലതവണ ഒളിച്ചോടിയിരുന്നു. കുടുംബ സമാധാനത്തിന് വേണ്ടി താന്‍ ഒന്നും മിണ്ടിയില്ല. വിവാഹമോചനം ലഭിച്ചതിനാല്‍ സ്വാതന്ത്ര്യം ആഘോഷിക്കാന്‍ താന്‍ പാലില്‍ കുളിക്കുന്നുവെന്നാണ് മാനിക് അലി വീഡിയോയില്‍ പറയുന്നത്. നാലു ബക്കറ്റ് (40 ലിറ്റര്‍) പാലാണ് ഇതിനായി മാനിക് ഉപയോഗിച്ചത്.
https://www.facebook.com/Malayalivartha