ജലീല്‍ മാത്രമല്ല വെറെയും മന്ത്രിമാരുണ്ട്; ആരാണ് ആ മറ്റൊരു മന്ത്രി? സ്വര്‍ണക്കടത്ത് ബന്ധം മന്ത്രിസഭയിലേക്കും; പിണറായി സര്‍ക്കാരിനെ അടപടലം പറിച്ചെടുക്കാന്‍ എന്‍.ഐ.എയും കസ്റ്റംസും

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പുതിയ വഴി തിരിവിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് മാത്രമല്ല മന്ത്രിസഭക്കും സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്നാണ് പുറത്ത് വരുന്ന പുതിയ വിവരങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീന് പിന്നാലെ മറ്റൊരു മന്ത്രിക്കും യു.എ.ഇ കോണ്‍സിലേറ്റുമായി ബന്ധം. കോണ്‍സിലേറ്റുമായി മാത്രമല്ല സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ ബിസിനസ് പങ്കാളികൂടിയാണ് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം. ഈ മന്ത്രി യു.എ.ഇ കോണ്‍സിലേറ്റില്‍ നടത്തിയ സന്ദര്‍ശനവും എന്‍.ഐഎയും കസ്റ്റംസും പരിശോധിക്കുന്നുണ്ട്. മന്ത്രിയുമായി പരിചയമുണ്ടെന്ന് സ്വപ്‌ന സുരേഷ് മൊഴി നല്‍കിയെന്നാണ് വിവരം. ഇതിനപ്പുറം എന്തെങ്കിലും ബന്ധമുണ്ടോ, കസ്റ്റംസ് നിയമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്തെങ്കിലുമുണ്ടോ എന്നും അന്വേഷിക്കും. ഇദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ ഒരംഗം സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന വര്‍ക്ക് ഷോപ്പിന് രണ്ടു ഘട്ടമായി ഏഴുലക്ഷം രൂപ നിക്ഷേപമെന്ന നിലയില്‍ നല്‍കിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോള്‍ ലംഘിച്ചാണ് കെ.ടി ജലീലും ഇപ്പോള്‍ പുതുതായി ബന്ധമുണ്ടെന്ന് തെളിഞ്ഞ മന്ത്രിയും കോണ്‍സുലേറ്റുമായി ബന്ധം പുലര്‍ത്തിയത്. ഒരു മന്ത്രി മകന്റെ വിസാ കാര്യങ്ങള്‍ക്കായി പോയിരുന്നു. മന്ത്രിമാര്‍ നയതന്ത്ര കാര്യാലയങ്ങളില്‍ ഔദ്യോഗിക ചടങ്ങുകളില്‍ പങ്കെടുക്കണമെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടണം. സംസ്ഥാന പൊതുഭരണ വകുപ്പ് പ്രോട്ടോക്കോള്‍ വിഭാഗം വഴിയാണ് അനുമതി തേടേണ്ടത്. കോണ്‍സുലേറ്റുകള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയെ ക്ഷണിക്കാനും പ്രോട്ടോക്കോള്‍ വിഭാഗത്തെ സമീപിക്കണം. ഇവിടെ മന്ത്രിമാരും കോണ്‍സുലേറ്റും പ്രോട്ടോക്കോള്‍ പാലിച്ചിട്ടില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. മന്ത്രിമാരുടെ പേരു വിവരങ്ങള്‍ സഹിതമാണ് സ്വപ്‌നയുടെ മൊഴി. സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗത്തിനും വിദേശകാര്യ മന്ത്രാലയത്തിനും കൈമാറി. ജലീലിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാനുള്ള നിര്‍ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നേരത്തെ തന്നെ കൈമാറിയിട്ടുണ്ട്.
തലസ്ഥാനത്ത് എന്‍ഐഎയുടെ തെളിവെടുപ്പ് അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി എന്‍ഐഎ തലസ്ഥാനത്ത് രഹസ്യ തെളിവെടുപ്പ് നടത്തി. കേസില്‍ പിടിയിലായ ജലാലുദ്ദീന്‍, റഫീഖ്, ഷറഫുദ്ദീന്‍ എന്നിവരെയെത്തിച്ച് പോ ലീസിനെ പോലും അറിയിക്കാതെയായിരുന്നു തെളിവെടുപ്പ്. സ്വര്‍ണം വന്ന ദിവസം പ്രതികള്‍ തങ്ങിയെന്നു കരുതുന്ന സെക്രട്ടേറിയറ്റിനു സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടല്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍, ഐടി സെക്രട്ടറി എം. ശിവശങ്കര്‍ താമസിച്ചിരുന്ന ഫഌറ്റ്, സ്വപ്‌നയുടെ വീട്, സന്ദീപീന്റെ വീട്, കാര്‍ ഡോക്ടര്‍ എന്ന വര്‍ക്ക്‌ഷോപ്പ് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു തെളിവെടുപ്പ്. സ്വര്‍ണക്കടത്തിലെ മുഖ്യകണ്ണിയായ കെ.ടി. റമീസ് കേരളത്തിലില്ലാത്ത ദിവസങ്ങളില്‍ സന്ദീപ് നായരില്‍നിന്ന് കടത്തു സ്വര്‍ണം കൈപ്പറ്റിയിരുന്നത് ഷറഫുദീനും ഷെഫീഖുമായിരുന്നു. സന്ദീപില്‍നിന്ന് അഞ്ചു പ്രാവശ്യം ഇവര്‍ സ്വര്‍ണം കൈപ്പറ്റി. ഈ സ്വര്‍ണം റമീസ് നിര്‍ദേശിക്കുന്ന ആളുകളിലെത്തിക്കുന്നതും ഇരുവരുമായിരുന്നു.
https://www.facebook.com/Malayalivartha