തമിഴ്‌നാട്ടില്‍ നിന്ന് കണ്ണൂരിലേക്ക് പശുക്കളെ കുത്തിനിറച്ചു കൊണ്ടുപോയ ലോറി നാട്ടുകാര്‍ തടഞ്ഞു

10 പശുക്കളെ നിന്നുതിരിയാന്‍ ഇടമില്ലാത്ത രീതിയില്‍ കുത്തിനിറച്ചു പോവുകയായിരുന്ന ലോറി കോട്ടക്കടവ് ദേശീയപാതയില്‍ നാട്ടുകാര്‍ പിടികൂടി.
പശുക്കളെ തമിഴ്‌നാട്ടില്‍ നിന്നു കണ്ണൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു. പൊലീസ് 5,000 രൂപ പിഴ ഈടാക്കി പശുക്കളെ വാഹനം സഹിതം വിട്ടുനല്‍കി. 4 പശുക്കളെ കോട്ടക്കടവില്‍ ഇറക്കി പോകാനൊരുങ്ങുമ്പോഴാണ് പശുക്കളുടെ ദുരിതം നാട്ടുകാര്‍ കണ്ടത്.
ചുറ്റും മൂടിയ ലോറിയുടെ മുകളില്‍ വെളിച്ചം വരാന്‍ 2 ഗ്ലാസ് പാളി സ്ഥാപിച്ചിരുന്നു. ശ്വാസം പോലും കിട്ടാത്ത അവസ്ഥയിലായിരുന്നു പശുക്കള്‍. ചില പശുക്കള്‍ ചോര വാര്‍ന്ന നിലയിലായിരുന്നു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പിഴ ഈടാക്കി ലോറി വിട്ടു കൊടുത്തു. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. ഇത്തരം ലോറികള്‍ പതിവായി ദേശീയ പാത വഴി പോകുന്നതായി പരാതിയുണ്ട്.
https://www.facebook.com/Malayalivartha