വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ഒരുപോലെ ഭീഷണിയായി വൈദ്യുതതൂണ്‍!

കണ്ണൂര്‍ പീപ്പിള്‍സ് റോഡ് ജംക്ഷനില്‍ പയ്യന്നൂര്‍ വൈദ്യുതി ഓഫിസിനു സമീപമുള്ള വൈദ്യുതി തൂണ്‍ വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ഒരുപോലെ ഭീഷണി ഉയര്‍ത്തുന്നു. റോഡിനോടു ചേര്‍ന്നാണ് ഈ തൂണ് നില്‍ക്കുന്നത്. പുതിയ തൂണ്‍ സ്ഥാപിച്ചിട്ടു മാസങ്ങള്‍ ഏറെ ആയില്ലെങ്കിലും ലോറികള്‍ ഉരസി തൂണിന്റെ ഒരു ഭാഗം പൊട്ടി തുടങ്ങിയിട്ടുണ്ട്.
ഈ തൂണ് വലിയ തലവേദനയായിരിക്കുന്നത് ഭാരവാഹനങ്ങള്‍ക്കാണ്. ഇവിടെ ഭാരവാഹനങ്ങള്‍ വളച്ചെടുക്കുമ്പോള്‍ ഈ തൂണില്‍ ഉരസുന്നതു പതിവാണ്. വാഹനങ്ങളുടെ വേഗം അല്‍പം കൂടിയാല്‍ തൂണ്‍ തകര്‍ന്നു വീഴുമെന്ന് ഉറപ്പാണ്. അതു വലിയ ദുരന്തത്തിനു വഴിയൊരുക്കും.
തൂണ്‍ രണ്ടടി മാറ്റിയാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമാണിത്. അതിനു വൈദ്യുതി ബോര്‍ഡിന് മരാമത്തു വകുപ്പ് പണം നല്‍കണം. ഈ സാങ്കേതികത്വത്തില്‍ തട്ടിയാണ് പ്രശ്‌നത്തിനു പരിഹാരം ഉണ്ടാകാതെയിരിക്കുന്നത്.
https://www.facebook.com/Malayalivartha