Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

വീണ്ടും ഉമ്മന്‍ചാണ്ടി താരമായി... വിവാദങ്ങള്‍ക്ക് വിട നല്‍കി ജനസമ്പര്‍ക്കത്തിന് വന്‍ വിജയം; ഊണും ഉറക്കവും ഉപേക്ഷിച്ച് ജനമധ്യത്തില്‍ ഉമ്മന്‍ ചാണ്ടി

21 APRIL 2015 10:47 AM IST
മലയാളി വാര്‍ത്ത.

ബാര്‍ കോഴ വിവാദത്തിലും സരിതയുടെ കത്തിലും അമര്‍ന്ന് പോയ യുഡി എഫ് ഭരണത്തിന് പുത്തന്‍ ഉന്മേഷം പകരുന്നതായിരുന്നു കഴിഞ്ഞ ദിവസം നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി. തന്റെ മുന്നില്‍ സഹായം ചോദിച്ചെത്തിയവര്‍ക്കൊക്കെ സഹായം വാരിക്കോരി നല്‍കികൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാംഘട്ട ജനസമ്പര്‍ക്കത്തിന് തിരുവനന്തപുരത്ത് തുടക്കമായി. കടമെടുത്ത് മുടിഞ്ഞ മഹാനടന്‍ സത്യന്റെ മകന്‍ അടക്കം അനേകര്‍ സഹായഹസ്തം തേടി മുഖ്യമന്ത്രിക്ക് മുന്നിലെത്തി. സത്യന്റെ മകന്‍ ജീവന്‍ സത്യനാണ് ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ നിന്നും രക്ഷതേടി മുഖ്യമന്ത്രിക്ക് മുന്നില്‍ എത്തിയത്. ജനസമ്പര്‍ക്ക വേദിയിലേക്ക് ആയിരക്കണക്കിന് പേര്‍ എത്തിയതോടെ ഊണും ഉറക്കവും ഉപേക്ഷിച്ചും മുഖ്യമന്ത്രി പ്രവര്‍ത്തിച്ചു. രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ ജസമ്പര്‍ക്ക പരിപാടി രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. 40 ലക്ഷത്തോളം രൂപയുടെ ധനസഹായം ഇന്നലെ ജനസമ്പര്‍ക്ക പരിപാടി വഴി മുഖ്യമന്ത്രി വിതരണം ചെയ്തു.
സംസ്ഥാന സര്‍ക്കാറിന്റെ എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരും ജനസമ്പര്‍ക്ക പരിപാടിക്ക് എത്തിയിരുന്നു. പരാതികള്‍ അപ്പപ്പോള്‍ തന്നെ മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഉച്ച ഭക്ഷണം പോലും വേണ്ടെന്നു വച്ചാണ് മുഖ്യമന്ത്രി ജനങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ സമയം കണ്ടെത്തിയത്. മുന്‍ വര്‍ഷങ്ങളിലെ ജനസമ്പര്‍ക്ക പരിപാടികളിലെ പാളിച്ചകള്‍ ഒരു പരിധിവരെ പരിഹരിച്ചാണ് ഇത്തവണ ജനസമ്പര്‍ക്ക പരിപാടി നടന്നത്. വീല്‍ ചെയറിലും സ്ട്രച്ചറിലുമൊക്കെ രോഗികള്‍ പരാതിയുമായി എത്തുന്നത് ഒഴിവാക്കാന്‍ അങ്ങനെയുള്ളവരുടെ പരാതികള്‍ ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ശേഖരിച്ചിരുന്നു. എന്നിട്ടും ആംബലന്‍സിലും വീല്‍ ചെയറിലുമൊക്കെയായി നിരവധി പേരെത്തി.
ഇവര്‍ക്കിടയിലേക്കാണ് മഹാനടന്‍ സത്യന്റെ മകനും എത്തിയത്. മക്കളുടെ വിദ്യാഭ്യാസത്തിനായി സഹകരണബാങ്കില്‍ നിന്നുള്‍പ്പെടെ മൂന്ന് ബാങ്കുകളില്‍ നിന്ന് പലപ്പോഴായി വായ്പയെടുത്ത തുക പലിശയും പിഴപലിശയും ചേര്‍ന്ന് 6.65 ലക്ഷം രൂപയായി. ഭാര്യയുടെ പേരിലെടുത്ത വായ്പ അടച്ചുതീര്‍ക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബാങ്കിലെ പലിശയും നോട്ടീസുകളും പെരുകിയപ്പോഴാണ് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കാന്‍ തീരുമാനിച്ചത്. ബന്ധുവിന്റെ സഹായത്തോടെയാണ് ജീവന്‍ ജനസമ്പര്‍ക്ക പരിപാടിക്കെത്തിയത്. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് 48,000 രൂപ പിഴ പലിശ ഒഴിവാക്കി നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. \"\"
ഉച്ചയ്ക്ക് 12.30ന് മുഖ്യമന്ത്രി പരാതികള്‍ നേരിട്ടു വാങ്ങാനായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയത് തിക്കിനും തിരക്കിനും കാരണമായി. ഇടതു വശത്തെ രണ്ടാമത്തെ നിരയില്‍ നിന്നും മുഖ്യമന്ത്രി പരാതി വാങ്ങുന്നത് കണ്ട് പുറത്ത് നിന്നവര്‍ കൂട്ടത്തോടെ ഓടിയെത്തി പരാതി നല്‍കാന്‍ ശ്രമിച്ചത് കുറച്ചു നേരത്തേക്ക് ബഹളത്തിനു കാരണമായി. പൊലീസ് പണിപ്പെട്ടാണ് തിരക്ക് നിയന്ത്രിച്ചത്. ജനസമ്പര്‍ക്ക പരിപാടിക്ക് എത്തിയവരെ വേദിയില്‍ മുഖ്യമന്ത്രിക്കു സമീപം എത്തിക്കാനും തിരികെ ഇരിപ്പിടത്തിലെത്തിക്കാനുമെല്ലാം ഓടി നടന്നത് സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍.
ജനസമ്പര്‍ക്ക പരിപാടിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കൊപ്പം ലഘുഭക്ഷണവും പാനീയങ്ങളുമായി പൊലീസ് അസോസിയേഷനും സജീവമായി. രാവിലെ 8 മണിക്കാരംഭിച്ച ലഘുഭക്ഷണത്തിന്റെയും പാനീയങ്ങളുടെയും വിതരണം രാത്രിയും തുടര്‍ന്നു. തിരുവനന്തപുരം സിറ്റി പൊലീസ് അസോസിയേഷന്‍ ജില്ലാക്കമ്മിറ്റിയും എസ്.എ.പി അസോസിയേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ചായ, കാപ്പി, ചുക്കുകാപ്പി, ശീതളപാനീയം എന്നിവയും ബിസ്‌ക്കറ്റും സമോസയുമായിരുന്നു അസോസിയേഷന്‍ വിതരണം ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (26 minutes ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (32 minutes ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (40 minutes ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (52 minutes ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (1 hour ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (1 hour ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (1 hour ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (1 hour ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (1 hour ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (1 hour ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (1 hour ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (1 hour ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (1 hour ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (1 hour ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (2 hours ago)

Malayali Vartha Recommends