പാലം മലവെള്ളപ്പാച്ചിലില്‍ മുങ്ങി; ചിലയിടങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി; ഉരുൾപ്പൊട്ടൽ ഭീഷണിയും; കനത്ത മഴ തുടരുന്നു; വടക്കൻ കേരളം ആശങ്കയിൽ

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്.....മാത്രമല്ല വെള്ളപ്പൊക്ക ഭീഷണിയും മുന്നിലുണ്ട് .....അതേ സമയം വടക്കൻ ജില്ലകളിൽ ശക്തമായ മഴ പെയ്യുന്നു .കനത്ത നാശ നഷ്ടങ്ങളും ഈ മഴയിൽ നേരിടുന്നുണ്ട്. കോഴിക്കോട് തുഷാരഗിരി അടിവാരം റോഡിലെ ചെമ്പുകടവ് പാലം മലവെള്ളപ്പാച്ചിലില്‍ മുങ്ങി പോയി . ഇതേ തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തി വച്ചിരിക്കുകയാണ് . മലയോര മേഖലയിലുള്‍പ്പെടെ കനത്ത മഴയാണ് ഇപ്പോൾ അനുഭവപ്പെടുന്നതും . വയനാട്ടില്‍ മഴ കനത്തതിനാല്‍ കോഴിക്കോട് ജില്ലയിലെ ചാലിയാര്‍, പൂനൂര്‍ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിക്കുകയും ചെയ്തു . മേപ്പാടി, പുത്തുമല എന്നിവിടങ്ങളില്‍ അനുഭവപ്പെടുന്ന മഴ പുഴകളിലെ നീരൊഴുക്ക് കൂട്ടിയിട്ടുണ്ട്.കനത്തമഴയില്‍ മലപ്പുറം നിലമ്പൂര്‍ മേഖലയില്‍ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നു . ചാലിയാര്‍പ്പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ പലഭാഗങ്ങളിലും വെള്ളം കയറുമെന്ന ആശങ്ക തുടരുന്നു . മുപ്പത് കുടുംബങ്ങളെ ഭൂതാനം, പൂളപ്പാടം, കുറുമ്പലങ്ങോട് എന്നിവിടങ്ങളിലായി തുറന്ന ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി പാർപ്പിച്ചു .
മുണ്ടേരിയില്‍ താല്‍ക്കാലിക പാലം ഒലിച്ചുപോകുകയും ചെയ്തു . കഴിഞ്ഞ പ്രളയത്തില്‍ പാലം ഒലിച്ചുപോയ ശേഷം റവന്യു വകുപ്പ് നിര്‍മിച്ചു നല്‍കിയ താല്‍ക്കാലിക പാലമാണ് ഒലിച്ചുപോയത്. ഇരുട്ടുകുത്തി, വാണിയമ്പുഴ, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനികള്‍ ഒറ്റപ്പെടുന്ന അവസ്ഥ ഉണ്ടായി . ബ്രഹ്മഗിരി വനത്തിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് കണ്ണൂർ ബാരാപ്പുഴയിൽ വെള്ളം പൊങ്ങുകയാണ്. പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ചെറുപുഴ, പെരിങ്ങോം പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം. കൂട്ടുപുഴ തോട്ടുപാലം റോഡിലും വെള്ളം കയറി. ദുരന്തനിവാരണ സേന പാലക്കാട്ടേക്കും നിലമ്പൂരിലേക്കും എത്തിയിട്ടുണ്ട്.
വടക്കന്‍കേരളത്തില്‍ തുടരുന്ന ശക്തമായ മഴ കാരണം രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ വയനാട്ടിലും മലപ്പുറത്തുമായി നാല് പേര്‍ മരിച്ചു. മലയോര മേഖലകള്‍ പലതും ഉരുള്‍പ്പൊട്ടല്‍ ഭീഷണിയിലാണ്. നദികളില്‍ ജലനിരപ്പ് ഉയരുകയാണ്. നദികളുടെ സമീപ പ്രദേശങ്ങളിലുളളവര്‍ക്ക് വര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കക്കയം ഡാമിന്റെ ഷര്‍ട്ടറുകള്‍ ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേ സമയം മഴ തുടരുന്ന സാഹചര്യത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് യൂണിറ്റുകള്‍ ഇന്ന് കേരളത്തിലെത്തുകയാണ്. നാല് എന്‍.ഡി.ആര്‍.എഫ് യൂണിറ്റുകള്‍ സംസ്ഥാനത്ത് ഇന്നലെ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായ മേപ്പാടി ചൂരല്‍മലയിലാണ് കഴിഞ്ഞ ദിവസം കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. മേപ്പാടി പുത്തുമല മേഖലയില്‍ 390 മില്ലിമീറ്റര്‍ മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്. പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 178 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. ഉരുള്‍പൊട്ടല്‍ വെളളപൊക്ക ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.അതിനിടെ കേരളം ഉള്‍പ്പടെയുളള പത്ത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ജലകമ്മിഷന്‍ വെളളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല ഇന്ന് കോഴിക്കോടും വയനാടും റെഡ് അലര്‍ട്ടാണ്. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ചതാണ് സംസ്ഥാനത്ത് തീവ്ര മഴക്ക് കാരണം. കോഴിക്കോടും വയനാടും ഇന്ന് അതിതീവ്ര മഴയുണ്ടാകും.എറണാകുളം, ഇടുക്കി,തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഈ മാസം 8,9 തീയതികളിലും അതിതീവ്രമഴക്ക് സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha