മാധ്യമങ്ങളോട് സംസാരിച്ചു!!!! സ്വപ്ന സുരേഷ് കള്ളപരാതി നല്കി കുടുക്കാന് ശ്രമിച്ച ഉദ്യോഗസ്ഥനെ എയര് ഇന്ത്യ സസ്പെന്ഡ് ചെയ്തു

എയര് ഇന്ത്യ സാറ്റ്സ് ജീവനക്കാരനായ എല്.എസ്. സിബുവിനെ എയര് ഇന്ത്യ സസ്പെന്ഡ് ചെയ്തത്. സ്വര്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് കള്ളപരാതി നല്കി കുടുക്കാന് ശ്രമിച്ച വ്യക്തിയാണ് ഇദ്ദേഹം. മാധ്യമങ്ങളോട് സംസാരിച്ചതിനാണ് ഈ നടപടിയെന്ന് എയര് ഇന്ത്യ അറിയിച്ചു..
2016ലാ സ്വപ്ന സിബുവിനെ കുടുക്കാന് ശ്രമിച്ചത്. എയര് ഇന്ത്യ സാറ്റ്സ് ജീവനക്കാരനായിരുന്ന ഷിബുവിനെതിരെ വ്യാജ ലൈംഗിക പരാതി നല് കി. ഇക്കാലയളവില് എയര് ഇന്ത്യ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിന്റെ ഓഫീസിൽ ജോലി ചെയ്യുകയായിരുന്നു സ്വപ്ന. സാറ്റ്സിലെ ക്രമക്കേടിനെതിരെ സിബിഐക്ക് ഉള്പ്പെടെ ഷിബു പരാതി നല്കി. ഇതിലുള്ള വൈരാഗ്യമായിരുന്നു വ്യാജ പരാതി നല്കാന് കാരണമായത് . എയര് ഇന്ത്യ സാറ്റ്സിലെ ജീവനക്കാരെന്ന പേരില് പതിനാറോളം വനിതകളെ സ്വപ്ന ഹാജരാക്കുകയും ഇവരെ കൊണ്ട് പരാതി നല്കുകയും ചെയ്തു . കേസില് കുറ്റപത്രം സമര്പ്പിക്കാനിരിക്കെയാണ് നടപടി സ്വീകരിച്ചത് . ബിനോയ് ജേക്കബും പ്രതിയാണ്.
https://www.facebook.com/Malayalivartha
























