Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

മഴക്കെടുതിയില്‍ മൂന്ന് മരണം; കനത്ത മഴയും മിന്നലും തുടരുമെന്ന് കാലാവസ്ഥാമുന്നറിയിപ്പ്

22 APRIL 2015 09:07 AM IST
മലയാളി വാര്‍ത്ത.

കാലവര്‍ഷത്തിനു തുല്യമായി തകര്‍ത്തുപെയ്യുന്ന വേനല്‍മഴ കേരളത്തിലെ മിക്ക പ്രദേശങ്ങളെയും വെള്ളക്കെട്ടിലാക്കി. തിരുവനന്തപുരം ജില്ലയില്‍ മിന്നലേറ്റും വൈദ്യുതാഘാതമേറ്റും മൂന്നുപേര്‍ മരിച്ചു. മിന്നലില്‍ നാലുപേര്‍ക്കു പരുക്കേറ്റു. സംസ്ഥാനത്ത് ഇന്നു മഴയ്‌ക്കൊപ്പം ചുഴലിക്കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.

കന്യാകുമാരിക്കടുത്ത് ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദമാണു വേനല്‍മഴ ശക്തമാകാന്‍ കാരണം. കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും കര്‍ണാടകയിലും ശക്തമായ മഴ പെയ്യുമെന്നാണു പ്രവചനം. ചുഴലിക്കാറ്റിനു സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നു ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പു നല്‍കി. തിരുവനന്തപുരം ജില്ലയില്‍ കലക്ടര്‍ അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍മാര്‍ തുടങ്ങിയവരോടു തിരികെ ഓഫിസിലെത്താനും നിര്‍ദേശിച്ചു.

വേനല്‍മഴ 25 വരെ തുടരും. കടല്‍ത്തീരത്തു മല്‍സ്യബന്ധന ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന പുരയില്‍ വിശ്രമിക്കുകയായിരുന്ന വിഴിഞ്ഞം പുതിയതുറ ഉരിയരിക്കുന്നില്‍ മിഖായേല്‍ അടിമ (66), പുതിയതുറ ചെക്കിട്ടവിളാകത്തില്‍ ഫ്രെഡി (54) എന്നീ മല്‍സ്യത്തൊഴിലാളികളാണു വൈകിട്ട് ആറരയോടെ മിന്നലേറ്റു മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സെബാസ്റ്റിയന്‍ (45), ജോണി (45), യേശുദാസ് (38), സെല്‍വരാജന്‍ (45)എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇവരെ ആശുപത്രിയിലെത്തിച്ചു.

കുന്നുകുഴി ആര്‍സി ജംക്ഷന്‍ ഗോവിന്ദമംഗലം ട്രിവാന്‍ഡ്രം കോ ഓപ്പറേറ്റീവ് ബാങ്കിന് എതിര്‍വശത്തു താമസിക്കുന്ന ജഗത് പുരുഷോത്തമന്‍ (54) ആണു വീടിനു മുന്നില്‍ കയറിയ വെള്ളം വഴിതിരിച്ചുവിടാനുള്ള ശ്രമത്തിനിടെ വൈദ്യുതാഘാതമേറ്റു മരിച്ചത്. വൈദ്യുതാഘാതമേറ്റു തെറിച്ചുവീണ ഇദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്നു വീട്ടിലേക്കു വൈദ്യുതിപ്രവാഹം ഉണ്ടെന്ന സംശയത്തില്‍ വീട്ടിലുള്ള മറ്റുള്ളവരെ സമീപത്തെ വീട്ടിലേക്കു മാറ്റി. അതിനുശേഷം കെഎസ്ഇബി അധികൃതര്‍ എത്തി വീട്ടിലേക്കുള്ള വൈദ്യുതി വിച്‌ഛേദിച്ചു.

ഉച്ചയ്ക്കു ശേഷം തുടങ്ങിയ മഴ തെക്കന്‍ ജില്ലകളില്‍ മണിക്കൂറുകളോളം നീണ്ടുനിന്നു. മരങ്ങള്‍ കടപുഴകി പലയിടത്തും ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു. മിന്നലില്‍ വ്യാപക നാശനഷ്ടമുണ്ടായി. ഞൊടിയിടയില്‍ മിന്നല്‍പ്രളയം ഉണ്ടാക്കിയ മഴ തലസ്ഥാനത്തെ വെള്ളക്കെട്ടിലാക്കി. പ്രധാന റോഡുകളിലടക്കം മുട്ടറ്റം വെള്ളമുയര്‍ന്നതോടെ പലയിടത്തും ഗതാഗതം മണിക്കൂറുകളോളം മുടങ്ങി. താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വീടുകളില്‍ വെള്ളം കയറി.

തെക്കന്‍ ജില്ലകളില്‍ മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളില്‍ രാത്രി ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തര ഘട്ടങ്ങളില്‍ സഹായമെത്തിക്കാന്‍ പൊലീസും ഫയര്‍ഫോഴ്‌സും രംഗത്തിറങ്ങണമെന്നു ഡിജിപിയോട് ആഭ്യന്തരമന്ത്രി നിര്‍ദേശിച്ചു. ഏതാനും ദിവസമായുണ്ടായിരുന്ന വേനല്‍മഴ ഇന്നലെ കേരളത്തിന്റെ തെക്ക് മുതല്‍ വടക്ക് വരെ തകര്‍ത്തുപെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (1 hour ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (1 hour ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (1 hour ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (1 hour ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (1 hour ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (1 hour ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (2 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (2 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (2 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (2 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (2 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (3 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (3 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (3 hours ago)

Malayali Vartha Recommends