Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

എസ്എസ്എല്‍സി ഫലപ്രഖ്യാപനം: അബ്ദുറബ്ബിനെതിരെ പ്രതിഷേധവുമായി ലീഗ് നേതാക്കള്‍ രംഗത്ത്, കൂടുതല്‍ പ്ലസ്ടുസ്‌കൂളുകള്‍ അനുവദിക്കാനാണെന്ന് ആക്ഷേപം

22 APRIL 2015 10:14 AM IST
മലയാളി വാര്‍ത്ത.

എസ്എസ്എല്‍സി ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെതിരെ വ്യാപക പ്രതിഷേധം. മന്ത്രിക്കെതിരെ പരസ്യമായി പ്രതിഷേധിച്ചുകൊണ്ട് ലീഗ് നേതാക്കള്‍ തന്നെ രംഗത്തെത്തി. എസ്എസ്എല്‍സി പരീക്ഷ വെറും കോമാളിത്തരമായി മാറിയിരിക്കുകയാണെന്നും 30ശതമാനം പേര്‍ തോല്‍ക്കാത്ത പരീക്ഷ പരീക്ഷയല്ലെന്നും ലീഗിന്റെ നേതാവും എംഎല്‍എയുമായ കെഎന്‍എ ഖാദര്‍ പ്രതികരിച്ചു. ഒരു സ്വകാര്യ ചാനലിലാണ് അദ്ദേഹം പ്രതിഷേധിച്ചത്. പ്രതിസന്ധിയില്‍ നില്‍ക്കുന്ന സമയത്താണ് ഇത്തരത്തില്‍ വീണ്ടുമൊരു ആക്ഷേപം വരുന്നത്. എന്നാല്‍ സാങ്കേതിക തകരാറാണ് ഇങ്ങനെയൊരു ഫലപ്രഖ്യാപനത്തിനിടയാക്കിയതെന്ന് പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി തലയൂരി. ഉടന്‍ തന്നെ യഥാര്‍ത്ഥ ഫലം പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. യുഡിഎഫിനകത്തും ഫലപ്രഖ്യാപനം പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അഞ്ച്‌ലക്ഷം വിദ്യാര്‍ഥികളുടെ ഭാവി ഉപയോഗിച്ചാണ് സര്‍ക്കാര്‍ കളിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള നിരവധി എംഎല്‍എമാര്‍ ഇപ്പോള്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ കൂടുതല്‍ പ്ലസ്ടു സ്‌കൂളുകള്‍ അനുവദിച്ച് അഴിമതി നടത്താനുള്ള ലീഗിന്റെ തന്ത്രമാണിതെന്നും ആക്ഷേപമുണ്ട്. ഇത്തരത്തിലുള്ള ആക്ഷേപങ്ങള്‍ നേരത്തെ തന്നെ നിലനിന്നിരുന്നു,. ഇത് ശരിവെയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന എസ്എസ്എല്‍സിയുടെ റിസള്‍ട്ട്. എന്നാല്‍ എസ്.എസ്.എല്‍.സി. പരീക്ഷാ ഫലത്തിലെ അപാകതകള്‍ തിരുത്തി പുതിയ ഫലം പ്രസിദ്ധീകരിക്കാന്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു. ഇതിനായി 54 പരീക്ഷാകേന്ദ്രങ്ങളില്‍ നിന്നു നേരിട്ട് പുതിയഫലം ശേഖരിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. പരീക്ഷാഭവന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍. ഇതു ലഭിക്കുന്നതോടെ പൂര്‍ണമായ ഫലം പ്രസീദ്ധീകരിക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. പുതിയ ഫലത്തില്‍ വിജയശതമാനത്തില്‍ മാറ്റമുണ്ടാകും. നുറുശതമാനം വിജയം നേടിയ സ്‌കൂളുകളുടെ എണ്ണത്തിലും മാറ്റംവരും. ഫലപ്രഖ്യാപനം അടിമുടി മാറുമെന്ന ആശങ്കയിലാണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും. പലസ്ഥലങ്ങളിലും വിദ്യാര്‍ത്ഥികളുടെ പൂര്‍ണ മാര്‍ക്ക് വിവരങ്ങള്‍ ഇല്ലാതെയാണ് ഫലം പ്രഖ്യാപിച്ചിരുന്നത്. പരിഷ്‌കരിച്ച ഫലംവരാന്‍ രണ്ടുദിവസമെങ്കിലും വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.
+2 സ്‌കൂളുകള്‍ വര്‍ദ്ധിച്ചതോടെ ഈ സ്‌കൂളുകള്‍ക്ക് വിദ്യാര്‍ത്ഥികളെ ലഭിക്കാനായി ഏത് വിധേനയും കൂടുതല്‍ പേരെ വിജയിപ്പിച്ചുവിടുക എന്ന തന്ത്രവും വിദ്യാഭ്യാസ വകുപ്പ് പയറ്റുന്നുണ്ടെന്നാണ് ആരോപണം. സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരത്തെ പിന്നോട്ടടിക്കുന്നതാണ് ഈ മാര്‍ക്ക് ദാനമെന്ന ആരോപണം ശക്തമാണ്.

എസ്.എസ്.എല്‍.സി.ക്ക് പിന്നാലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലവും നേരത്തെയാക്കാന്‍ സമ്മര്‍ദം ഉണ്ടെന്നാണ് സൂചന. അടുത്തയാഴ്ച ഫലം പ്രസിദ്ധീകരിക്കാന്‍ തക്കവിധത്തില്‍ മൂല്യനിര്‍ണയം വേഗത്തിലാക്കാനാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഒരു ദിവസം 26 പേപ്പറുകളാണ് ഒരധ്യാപകന്‍ നോക്കേണ്ടത്. ഫലം വേഗത്തിലാക്കാന്‍ ഓരോ കെട്ട് പേപ്പര്‍ കൂടി നോക്കിപ്പിക്കാനാണ് നീക്കം. 24ന് ഫലം പ്രസിദ്ധീകരിക്കാനാണ് ആദ്യം ഉദ്ദേശിച്ചത്. അത് നടക്കില്ലെന്ന് ഉറപ്പായി. ഈ സാഹചര്യത്തില്‍ 28നെങ്കിലും പ്രസിദ്ധീകരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് ഹയര്‍സെക്കന്ററി വകുപ്പിന് ലഭിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (27 minutes ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (33 minutes ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (41 minutes ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (53 minutes ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (1 hour ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (1 hour ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (1 hour ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (1 hour ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (1 hour ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (1 hour ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (1 hour ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (1 hour ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (1 hour ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (1 hour ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (2 hours ago)

Malayali Vartha Recommends