Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?


അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..


കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തിലെ ആദ്യ വൈഫൈ ജില്ലയായി മാറാന്‍ കോഴിക്കോട്

22 APRIL 2015 11:57 AM IST
മലയാളി വാര്‍ത്ത.

More Stories...

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...

കോഴിക്കോടിനെ കേരളത്തിലെ ആദ്യ വൈഫൈ ജില്ലയാക്കാന്‍ കലക്ടര്‍ എന്‍ പ്രശാന്ത്. കോഴിക്കോടിനെ ഹൈടെക് നഗരമാക്കാനുള്ള കളക്ടര്‍ എന്‍ പ്രശാന്തിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ഇത്. മാസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തെ ആദ്യ വൈഫൈ സൗകര്യ ജില്ലയായി കോഴിക്കോട് മാറും. ആദ്യ ഘട്ടമെന്ന നിലയില്‍ കലക്ടറേറ്റില്‍ ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വൈഫൈ സൗകര്യം ലഭ്യമാകും. കലക്ടറുടെ ഫെയ്‌സബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
വൈഫൈ സൗകര്യത്തെക്കുറിച്ച് ഫേസ്ബുക്ക് പേജിലൂടെ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് അറിയിച്ചതു മുതല്‍ പൊതുജനങ്ങളില്‍ നിന്നു മികച്ച പ്രതികരണമാണു പദ്ധതിക്കു ലഭിച്ചത്. ഗ്രാമപ്രദേശങ്ങളില്‍നിന്നുള്ളവര്‍ വൈഫൈ സൗകര്യം ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നു ഫേസ്ബുക്ക് പേജില്‍ കമന്റ് ചെയ്തിട്ടുണ്ട്. നഗരസഭാ അധികൃതര്‍ ചില പരസ്യ കമ്പനികളുമായി ചേര്‍ന്ന് നഗരത്തിലെ തെരഞ്ഞെടുത്ത ബസ് സ്‌റ്റോപ്പുകളില്‍ വൈഫൈ സംവിധാനം ഒരുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അതു പരാജയപ്പെടുകയാണുണ്ടായത്. സുരക്ഷാകാരണം ചൂണ്ടിക്കാട്ടി പൊലീസ് അന്ന് അനുമതിയും നിഷേധിച്ചു.
വിമാനത്താവളത്തില്‍ വൈഫൈ നല്‍കുന്ന അതേ രീതിയിലാണു ജില്ലയിലും പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ വൈഫൈ പദ്ധതി പരാജയപ്പെടില്ലെന്ന വിലയിരുത്തലാണ് ഉള്ളത്.ഇനി കോഴിക്കോട് എവിടെ പോയാലും ഇന്റര്‍നെറ്റ് സൗജന്യമായി ഉപയോഗിക്കാനാകും. കേരളത്തിലെ പല മേഖലകളിലും സൗജന്യ വൈഫൈ സംവിധാനം നിലവിലുണ്ട്. എന്നാല്‍ ജില്ലയിലെ പ്രധാന കേന്ദ്രങ്ങള്‍ക്കെല്ലാം ഈ സൗകര്യമെത്തുന്ന പദ്ധതി ആദ്യമാണ്. കളക്ടറേറ്റിന് പുറമേ ഇതിനുപുറമെ മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡ്, ബീച്ച് പരിസരങ്ങളിലും ഉടന്‍ വൈഫൈ ലഭ്യമായി തുടങ്ങും. ഇതിന്‌ശേഷം നഗരത്തിലെ മറ്റു ഭാഗങ്ങളിലും ജില്ലയിലെ ഗ്രാമീണമേഖലയിലും വൈഫൈ എത്തിക്കാനാണ് അധികൃതരുടെ ശ്രമം. ഇതിനായുള്ള സാങ്കേതിക സര്‍വേ പലയിടങ്ങളിലും പൂര്‍ത്തിയായതായി. ഇരുപതു മിനുട്ടില്‍ താഴെ സമയത്തേക്കു വൈഫൈ ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യമായി സൗകര്യം ഉപയോഗിക്കാം. എന്നാല്‍ ദീര്‍ഘനേരത്തെ ഉപയോഗത്തിനു കമ്പനികള്‍ പണം ഈടാക്കുന്ന തരത്തിലാണു സൗകര്യം ലഭ്യമാക്കുക.
മറ്റിടങ്ങളില്‍ സര്‍വേ നടക്കുകയാണ്. കേബിള്‍ വലിക്കല്‍ അടക്കമുള്ള ജോലികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് കളക്ടര്‍ അറിയിച്ചു. ജോലികള്‍ ലക്ഷ്യംവച്ച സമയമനുസരിച്ച് പൂര്‍ത്തിയായാല്‍ കേരളത്തിലെ ആദ്യ വൈഫൈ ജില്ലയായി കോഴിക്കോട് മാറുമെന്നു ജില്ലാ കലക്ടര്‍ പറഞ്ഞു. വിഷുവിനു മുമ്പെ ജോലികള്‍ തുടങ്ങാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും ചില സാങ്കേതിക തടസങ്ങള്‍ പദ്ധതി അല്‍പം നീളാന്‍ ഇടയാക്കി. എന്നാല്‍ ഒന്നിലധികം സേവനദാതാക്കള്‍ രംഗത്തുള്ളതുകൊണ്ട് ഉടന്‍ പ്രവര്‍ത്തി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതീക്ഷ. കോഴിക്കോട് കോര്‍പ്പറേഷനും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. കൊയിലാണ്ടി, വടകര പ്രദേശങ്ങളിലാണു പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പിലാക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...  (3 minutes ago)

ഇനി മുതല്‍ സ്ത്രീകള്‍ക്ക് ഡീലക്‌സ് ബസുകളിലും സൗജന്യമായി യാത്രചെയ്യാം  (3 minutes ago)

ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...  (15 minutes ago)

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...  (22 minutes ago)

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?  (31 minutes ago)

Christa-Pikes അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍;  (40 minutes ago)

Anila Baby case കടുത്ത ശിക്ഷാ സാധ്യത തള്ളി വിദഗ്ധർ  (51 minutes ago)

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (1 hour ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (3 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (3 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (4 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (4 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (5 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (5 hours ago)

Malayali Vartha Recommends