Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?


അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..


കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സ്വര്‍ണം വാങ്ങിയപ്പോള്‍ പണിക്കൂലിയുടെ പേരില്‍ തട്ടിപ്പ്, സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രവാസിമലയാളിയുടെ പോസ്റ്റ്

23 APRIL 2015 08:36 AM IST
മലയാളി വാര്‍ത്ത.

More Stories...

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...

ഇവിടുന്ന് പാവപ്പെട്ട ജനങ്ങളെ പിഴിഞ്ഞത് പോരാഞ്ഞിട്ടാണ് ചില മുതലാളിമാര്‍ ഗള്‍ഫില്‍പോയി ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നത്. ബ്യൂട്ടി മീറ്റ്സ് ക്വാളിറ്റിയെന്നെല്ലാം പറഞ്ഞ് പാവപ്പെട്ട പ്രവാസികളുടെ ചോര ഊറ്റിക്കുടിക്കുകയാണ് ഇത്തരം സ്ഥാപനങ്ങള്‍. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ജുവലറിയില്‍ സ്വര്‍ണം വാങ്ങാന്‍ പോയ ഒരു പ്രവാസി മലയാളിയുടെ അനുഭവമാണ് ഇത്തരം തട്ടിപ്പുകള്‍ വെളിച്ചത്ത് കൊണ്ട് വന്നത്. സമാനമായ തട്ടിപ്പുകള്‍ ഗള്‍ഫില്‍ മാത്രമല്ല കേരളത്തിലും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഗള്‍ഫിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമന്‍ഡ്‌സില്‍ കയറിയ പ്രവാസികളാണ് പണിക്കൂലിയുടെ പേരിലെ പകല്‍ക്കൊള്ളയ്ക്ക് ഇരയായത്. സ്ഥാപനത്തില്‍ നിന്നു നല്‍കിയ ബില്ലു പരിശോധിക്കുന്നതിനിടെയാണ് തട്ടിപ്പു തെളിഞ്ഞത്. ബഷീര്‍ അബ്ദുറഹ്മാന്‍ എന്ന പ്രവാസിക്കാണ് ദുരനുഭവം ഉണ്ടായത്. ഇദ്ദേഹം ഉടന്‍തന്നെ ഈ തട്ടിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ബഷീറിന്റെ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ് :
മലബാര്‍ ഗോള്‍ഡിന്റെ ജുവലറിയില്‍ കയറിയ \'ഞാനാദ്യം അന്നത്തെ വിലനിലവാരം ചോദിച്ചു. ഗ്രാമിന് 139 റിയാലാണ് അന്നത്തെ വിലയെന്ന് ഒരു സെയില്‍സ് മാന്‍ അറിയിച്ചു. അങ്ങിനെ ഏതാനും മിനിട്ടുകള്‍ക്ക് ശേഷം മോതിരവും ബില്ലും വാങ്ങി പണമടയ്ക്കാന്‍ കൗണ്ടറിലേക്ക് നീങ്ങി.
ബില്‍ എമൗണ്ട് 530 റിയാല്‍. മോതിരം 2.24 ഗ്രാമും. ഗ്രാമിന് വില 139 വച്ച് 311 റിയാല് കഴിച്ച് ബാക്കി 219 റിയാല്‍ പണിക്കൂലി. ബില്ല് വാങ്ങി സെയില്‍സ് മാന്റെ അടുത്തു പോയി അന്ധാളിപ്പോടെ കാര്യമന്വേഷിച്ചു. പ്രൈസ് ടാഗിലുള്ള വിലയാണ് സാര്‍. ആ വില മാറ്റാന്‍ ഞങ്ങള്‍ക്കാവില്ല\' എന്നായിരുന്നു അയാളുടെ മറുപടി.
\'രണ്ടര ഗ്രാമില്‍ ചുവടെയുള്ള മോതിരത്തിന് നിങ്ങള്‍ ഇരുന്നൂറു റിയാലില്‍ കൂടുതല്‍ പണിക്കൂലി ഈടാക്കുമോ?\' എന്നു ചോദിച്ചപ്പോഴേക്കും അയാളുടെ സുപ്പീരിയര്‍ സെയില്‍സ് മാന്‍ ഇടപെട്ടു. ഒരു തരത്തിലും ന്യായീകരിക്കാന്‍ പഴുതില്ലാത്തത്ര വലിയ വിലയാണതെന്ന് പരിശോധനയില്‍ അയാള്‍ക്ക് ബോധ്യമായി.
\'ക്ഷമിക്കണം സര്‍. ബില്‍ എമൗണ്ട് 420 റിയാലാക്കി കുറച്ചിട്ടുണ്ട്.\' എന്നും പറഞ്ഞയാള്‍ വേറെ ബില്ല് പ്രിന്റ് ചെയ്തു തന്നു. 110 റിയാല്‍ കുറച്ചു എന്നത് ശരിയാണ്. പക്ഷെ 2.24 ഗ്രാം തൂക്കമുള്ള മോതിരത്തിന് അപ്പോഴും പണിക്കൂലി അന്യായം തന്നെ! 109 റിയാല്‍!
\'ഒരു ഗ്രാമിന് 46 റിയാല്‍ പണിക്കൂലിയോ?! എത്രയാണ് നിങ്ങളുടെ ആവറേജ് പണിക്കൂലി?\'. എന്ന ചോദ്യത്തിന് ആവറേജ് പണിക്കൂലി 11 റിയാലാണെന്നും ഈ മോതിരത്തിനു പ്രത്യേകമായി പണിക്കൂലി ഇത്തിരി കൂടുതലാണെന്നും അയാള്‍ പറഞ്ഞു. ഇനി ഈ എമൗണ്ടില്‍ കുറയ്ക്കില്ലെന്ന് മനസ്സിലാക്കി ഞങ്ങള്‍ ബില്ലടച്ച് സ്ഥലം വിട്ടു. പക്ഷേ ഈ തട്ടിപ്പു ജനങ്ങള്‍ അറിയുന്നതിനു വേണ്ടിയാണ് ഫേസ്ബുക്കിലിട്ടത്.
പണിക്കൂലിയുടെ ഇനത്തില്‍ പ്രവാസികളില്‍ നിന്നും ഇത്തരം സ്ഥാപനങ്ങള്‍ വന്‍ കൊള്ളയാണ് നടത്തുന്നത്. പത്തു പവന്‍ സ്വര്‍ണ്ണത്തിന് ഇതേ നിരക്കില്‍ പണിക്കൂലി ഈടാക്കിയാല്‍ അശ്രദ്ധനായി ഉരുപ്പടി വാങ്ങി ബില്ലടച്ച് സ്ഥലം വിടുന്ന സാധാരണക്കാരനായ പ്രവാസിക്ക് നഷ്ടം 3893 റിയാലാണ്. അതായത് ഏകദേശം 1,83,480 രൂപ വിലയുള്ള പത്തു പവന്‍ ആഭരണത്തിന് പണിക്കൂലി മാത്രം 64,234 രൂപ!!\'
പെണ്‍മക്കളുടെയും സഹോദരിമാരുടെയും മംഗല്യസ്വപ്നം സഫലമായിക്കാണാന്‍ കൊതിച്ച് ജീവിതച്ചെലവുകള്‍ അങ്ങേയറ്റം ചുരുക്കി അരിഷ്ടിച്ച് ജീവിക്കുന്ന എത്രയെത്ര പ്രവാസി സുഹൃത്തുക്കളാവും ഇത്തരത്തിലുള്ള കൊടിയ വഞ്ചനകളില്‍ ദിവസേനയെന്നോണം പെട്ടുപോവുന്നുണ്ടാവുക. അതിനാലാണ് വിഷയം പ്രവാസി സുഹൃത്തുക്കളെ അറിയിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പ്രത്യക്ഷത്തില്‍ മനസ്സിലാവാതെ പോവുന്ന ഈ വഞ്ചനയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ കൂടിയാണ് ഒരു പ്രവാസിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...  (2 minutes ago)

ഇനി മുതല്‍ സ്ത്രീകള്‍ക്ക് ഡീലക്‌സ് ബസുകളിലും സൗജന്യമായി യാത്രചെയ്യാം  (2 minutes ago)

ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...  (14 minutes ago)

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...  (21 minutes ago)

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?  (30 minutes ago)

Christa-Pikes അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍;  (39 minutes ago)

Anila Baby case കടുത്ത ശിക്ഷാ സാധ്യത തള്ളി വിദഗ്ധർ  (50 minutes ago)

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (1 hour ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (3 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (3 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (4 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (4 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (5 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (5 hours ago)

Malayali Vartha Recommends