മരുമകൻറെ കുത്തേറ്റ് ഗൃഹനാഥന് മരിച്ച സംഭവത്തില് ഒരാളെ കൂടി പോലീസ് പിടിക്കൂടി

മരുമകൻറെ കുത്തേറ്റ് ഗൃഹനാഥന് മരിച്ച സംഭവത്തില് ഒരാളെ കൂടി പോലീസ് പിടിക്കൂടി. മകളുടെ ഭര്ത്താവിെന്റ കുത്തേറ്റു മരിക്കുകയായിരുന്നു ഗൃഹനാഥൻ. മരണവുമായി ബന്ധപ്പെട്ട് ഒരാള് കൂടി പൊലീസ് കസ്റ്റഡിയിലായിരിക്കുന്നു . അസുരമംഗലം ഷെമീര് മന്സിലില് സെനീര് (32) ആണ് ഇപ്പോൾ പിടിയിലായത്. ചൊവ്വാഴ്ച രാത്രി ഒമ്ബത് മണിയോടെയായിരുന്നു ഇടമുളയ്ക്കല് നെടുങ്ങോട്ടുകോണം വേട്ടാമ്ബള്ളി മേലതില് വീട്ടില് സാംസണ് (58) മകളുടെ ഭര്ത്താവായ സജീറിെന്റ കുത്തേറ്റ് മരിച്ചത്. അന്നേദിവസം സംഭവസ്ഥലത്ത് നിന്നുതന്നെ സജീറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
എന്നാൽ കൊലപാതകത്തിൽ കഴിഞ്ഞദിവസം ആ കൃത്യം നടന്ന സ്ഥലത്ത് നടത്തിയ പ്രാഥമിക തെളിവെടുപ്പിനെതുടര്ന്നായിരുന്നു സുഹൃത്തായ ഷെനീറിനെ കസ്റ്റഡിയിലെടുത്തത്. ഇയാളില്നിന്നാണ് കൊലക്കുപയോഗിച്ച കത്തി പൊലീസ് കണ്ടെടുക്കുകയും ചെയ്തു. കൊട്ടാരക്കര റൂറല് സയന്റിഫിക് വിഭാഗവും ഫിംഗര് പ്രിന്റ് വിഭാഗവും അഞ്ചല് പൊലീസും ഒന്നിച്ചായിരുന്നു തെളിവെടുപ്പ് നടത്തിയത്.കൊല്ലപ്പെട്ട സാംസൻറെ മൃതദേഹം തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് പോസ്റ്റ്മോര്ട്ടത്തിനയച്ചിരുന്നു. അതിക്രൂരമായ കൊലപാതകമായിരുന്നു അരങ്ങേറിയത് .
https://www.facebook.com/Malayalivartha