Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയ്ക്ക് സമീപമുള്ള ഒരു സംശയാസ്പദമായ ഭൂഗർഭ അറകൾ...ഏകദേശം 4,000-5,000 ചതുരശ്ര അടി വിസ്തീർണ്ണം..വലിയ ഭാഗങ്ങൾ ഭൂനിരപ്പിൽ നിന്ന് 7-8 അടി താഴെയാണ്..


ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?


വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്‌...


സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..


ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...

ബാക്കി വച്ച ആ തുമ്പ് ! തച്ചങ്കരി അവസാനിപ്പിച്ചയിടത്ത് നിന്നുതന്നെ തുടങ്ങി കെജി സൈമൺ

14 AUGUST 2020 08:07 AM IST
മലയാളി വാര്‍ത്ത

രണ്ടുവർഷം മുൻപ് മുക്കുട്ടുതറയിൽ നിന്ന് കാണാതായ കോളജ് വിദ്യാർത്ഥിനി ജസ്ന മരിയ ജയിംസ് ഒരു ചോദ്യ ചിഹ്നമാണ്. കാണാതായി രണ്ടു വര്ഷം കഴിഞ്ഞിട്ടും ജസ്‌ന ഇന്നും കാണാ മറയത്ത് തന്നെയാണ്. കോവിഡ് പ്രതിസന്ധി വരുത്തി വച്ച ലോക്ഡൗൺ കഴിയുന്നതോടെ ജസ്ന കേസിൽ ശുഭവാർത്ത ലഭിക്കുമെന്ന് ക്രൈം ബ്രാഞ്ച് ഡയറക്ടർ ടോമിൻ തച്ചങ്കരി മൂന്നു മാസം മുൻപ് കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ജസ്‌ന തിരോധാനം അന്വേഷണ ചുമതല കൂടത്തായി കേസ് തെളിയിച്ച് കയ്യടി നേടിയ ജില്ലാ പൊലീസ് മേധാവി കെജി സൈമണിന് കൈമാറുകയായിരുന്നു.

സൈമണിന്റെ അന്വേഷണത്തിൽ ചില തുമ്പുകൾ ലഭിച്ചതായാണ് സൂചന. ജസ്‌ന ചെന്നൈയിലെ മതപഠന കേന്ദ്രത്തിലുള്ളതായി വിവരം ലഭിച്ചുവെന്നാണ് സൂചന. കെജി സൈമൺ നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് ഇത്തരമൊരു സൂചന ലഭിച്ചത്. എന്നാൽ വിവരം പരസ്യമാക്കിയതോടെ അന്വേഷണം കുഴഞ്ഞു മറിഞ്ഞുവെന്നും പറയപ്പെടുന്നു.

തെളിയാതെ കിടക്കുന്ന കേസുകൾ തെളിയിക്കുന്നതിൽ വിദഗ്ധനായ കെജി സൈമൺ പത്തനംതിട്ടയിൽ ചുമതല ഏറ്റതിന് തൊട്ടു പിന്നാലെ ജെസ്നയുടെ കേസിൽ സ്വമേധയാ അന്വേഷണം നടത്തുകയായിരുന്നു. നിലവിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി മുഹമ്മദ് കബീർ റാവുത്തറിനാണുള്ളത്. ഇതിന് സമാന്തരമായി എസ്‌പിയെന്ന നിലയിൽ സ്വന്തമായി സൈമൺ അന്വേഷണം നടത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് ജെസ്നയെപ്പറ്റിയുള്ള നിർണായക സൂചനക ൾ ലഭിച്ചത്. ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് ഈ സൂചന ലഭിച്ചത് എന്നാണ് വിവരം. പുരുഷ സുഹൃത്തിനൊപ്പം നാടുവിട്ട ജെസ്ന ചെന്നൈയിലെ മതപഠന കേന്ദ്രത്തിലാണുള്ളതെന്നാണ് വിവരം. തനിക്ക് കിട്ടിയ സൂചനകൾ എസ്‌പി, ഡിജിപിക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടോമിൻ തച്ചങ്കരി ശുഭവാർത്ത വരുന്നുവെന്ന് സൂചിപ്പിച്ചത്. വിവരം ചോർന്നതിൽ പരിഭവം അറിയിച്ച സൈമണിന് തന്നെ അന്വേഷണ ചുമതല കൈമാറുകയായിരുന്നു. നവംബറിൽ കെജി സൈമൺ സർവീസിൽ നിന്ന് വിരമിക്കും. അതിന് മുൻപായി ജെസ്നയെ കണ്ടുപിടിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ തന്നെയാണ് അദ്ദേഹം

ജസ്നയുടെ തിരോധാനം സംഭവിച്ചിട്ട് രണ്ടുവർഷം കഴിഞ്ഞു. 2018 മാർച്ച് 22 ന് രാവിലെ 9.30 നാണ് ജെസ്‌നയെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിൽ രണ്ടാം വർഷ ബി കോം വിദ്യാർത്ഥിനിയാണ് ജെസ്‌ന. അധികം ആരോടും കൂട്ടില്ലാത്ത പ്രകൃതം. അടുത്ത കൂട്ടുകാരും കുറവ്. കഴിഞ്ഞ ജൂലൈ അഞ്ചിന് അമ്മ പനി ബാധിച്ച് മരിച്ചതും അവളെ തളർത്തിയിരുന്നു.

ജസ്‌നയെ അവസാനമായി കണ്ട മാർച്ച് 22 ന് ജെസ്‌നയ്ക്ക് സ്റ്റഡി ലീവായിരുന്നു. പുസ്തകവുമായി വീടിന്റെ വരാന്തയിൽ ഇരുന്ന ജെസ്‌ന പഠിക്കുന്നത് അയൽവാസികൾ കണ്ടിരുന്നു. ഒമ്പതു മണിയോടെ ജെസ്‌ന ഒരു ഓട്ടോറിക്ഷയിൽ കയറി മുക്കൂട്ടുതറ ടൗണിലേക്ക് പോയി. മുക്കൂട്ടുതറയിൽ തന്നെയുള്ള അമ്മായിയുടെ വീട്ടിലേക്ക് പോകുന്നുവെന്നാണ് ജെസ്‌ന ഓട്ടോഡ്രൈവറോടും അടുത്ത വീട്ടുകാരോടും പറഞ്ഞത്. മുക്കൂട്ടുതറ ടൗണിൽ ജെസ്‌നയെ ഡ്രൈവർ ഇറക്കി വിടുകയും ചെയ്തു. കുട്ടി ഓട്ടോയിൽ വന്ന് ടൗണിൽ ഇറങ്ങുന്നത് ചിലർ കണ്ടിരുന്നു. പിന്നെയാണ് ജെസ്‌നയെ കാണാതായത്.

ഇതു സംബന്ധിച്ച് അന്ന് രാത്രി ഏഴരയോടെ എരുമേലി സ്റ്റേഷനിൽ പിതാവും ബന്ധുക്കളും പരാതി നൽകി. എന്നാൽ, സംഭവം നടന്നത് വെച്ചൂച്ചിറ സ്റ്റേഷന്റെ പരിധിയിലായിരുന്നതിനാൽ കേസ് അവിടേക്ക് മാറ്റിയത് പിറ്റേന്ന് രാവിലെ എട്ടിന്. മൊബൈൽ ഫോൺ കാൾ ലിസ്റ്റ് പരിശോധിച്ചിട്ട് അസ്വാഭാവികതയില്ല. കൂട്ടുകാരെയെല്ലാം ചോദ്യം ചെയ്തു. ആർക്കും ജെസ്‌നയെ കുറിച്ച് എതിരഭിപ്രായമില്ല. സമീപദിവസങ്ങളിലൊന്നും അസ്വസ്ഥതകളോ അസ്വാഭാവികതയോ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ബന്ധുവീടുകളിളെല്ലാം നോക്കി. മൊബൈൽ ഫോൺ അടക്കം ഒരു സാധനവും ജെസ്‌ന എടുത്തിട്ടുമില്ല.

പിന്നെ സംഭവത്തെ ചുറ്റിപറ്റി ഉയർന്നു വന്നത് ഒരുപാട് കഥകളായിരുന്നു. ജെസ്‌നയെ തമിഴ്‌നാട്ടിൽ കണ്ടു, ബംഗളൂരുവിൽ കണ്ടു, മലപ്പുറത്തെ പാർക്കിൽ കണ്ടു... ഇങ്ങനെ പോകുന്നു കഥകൾ. കഥകളുടെ പിന്നാലെ പോയ പൊലീസും വലഞ്ഞു. ഇതിനിടയിൽ ബംഗളൂരുവിലെ ഒരു ആശ്രമത്തിൽ ജെസ്‌ന ചെന്നുവെന്ന വാർത്ത പുറത്തു വിട്ട് ആന്റോ ആന്റണി എംപിയും ഭാഗമായി. ഇതിനിടെ രണ്ടു അജ്ഞാതമൃതദേഹങ്ങൾക്ക് പിന്നാലെയും പൊലീസിന് പോകേണ്ടി വന്നു. ഒന്ന് ഇടുക്കി മുതിരപ്പുഴയാറ്റിൽ കണ്ട യുവതിയുടെ കാലായിരുന്നു. മറ്റൊന്ന് തമിഴ്‌നാട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ട മൃതദേഹവും. മുക്കൂട്ടുതറ, മുണ്ടക്കയം എന്നിവിടങ്ങളിലെ സിസിടിവികളിലും പലരും ജെസ്‌നയെ കണ്ടു.

പക്ഷേ, ഇതൊന്നും പൊലീസ് സ്ഥിരീകരിച്ചില്ല. ലോക്കൽ പൊലീസ് ആദ്യം അന്വേഷിച്ചു. പിന്നീട് സൈബർ സെല്ലിനെ കൂടി ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു. സൈബർ സെൽ ലക്ഷക്കണക്കിന് കോളുകൾ പരിശോധിച്ച് ജെസ്‌ന രണ്ടാമതൊരു സിം ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തി. 10 ദിവസത്തിനുള്ളിൽ പിടിയിലാകുമെന്നും പറഞ്ഞു. എന്നാൽ, അവിടെയും കാര്യമായ ഗുണങ്ങളൊന്നും ഉണ്ടായില്ല. എങ്കിലും പൊലീസ് ഒരു കാര്യം സ്ഥിരീകരിച്ചു. പെൺകുട്ടി ജീവനോടെയുണ്ട്. നവംബറിൽ കെജി സൈമൺ സർവീസിൽ നിന്ന് വിരമിക്കും. അതിന് മുൻപായി ജെസ്നയെ കണ്ടുപിടിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ തന്നെയാണ് അദ്ദേഹം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ  (2 minutes ago)

Al Falah University കട്ടിയുള്ള മതിലുള്ള ഭൂഗർഭ അറകൾ  (4 minutes ago)

. ഓഹരി വിപണിയിൽ നേട്ടം....  (20 minutes ago)

ദമ്പതികൾ തമ്മിലുള്ള ഐക്യവും സ്നേഹവും വർദ്ധിക്കും. അനുകൂലമായ ഒരു ദിനം  (57 minutes ago)

പൂർണത്രയീശ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്  (1 hour ago)

അനുജനെ ​ജ്യേഷ്ഠൻ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ.വാസുവിന്റെ റിമാൻഡ്  (2 hours ago)

വെള്ളക്കുപ്പികളിൽ മൂത്രം മൗലവിയെ സംശയം  (2 hours ago)

ഇന്നും നാളെയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം  (2 hours ago)

പതിനെട്ടാംപടി കയറാനും ദർശനത്തിനുമായി ശരംകുത്തി വരെ നീണ്ട നിര... സ്പോട്ട് ബുക്കിങ് 5000 മാത്രമായി  (2 hours ago)

ധ്വജാരോഹണം ഇന്ന് അതിജാഗ്രതാ നിർദേശം  (2 hours ago)

ബസ് പിന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ...താഴ്ചയിലേക്ക് മറിഞ്ഞ് അപകടം  (2 hours ago)

ബാലനെ ഐഎസിൽ ചേർക്കാൻ ശ്രമം  (3 hours ago)

ആഡംബര കാറു വേണമെന്നായി... സാമ്പത്തിക സ്ഥിതി ഇല്ലെന്ന്  (3 hours ago)

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കെഎസ്ആർടിസി ബസ് കയറി  (3 hours ago)

Malayali Vartha Recommends