ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് രഹസ്യമായി ഫോട്ടോകളും വീഡയോകളും പകര്‍ത്തും; സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് യുവതി

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ഡേറ്റിംഗ് ആപ്പായ ടിന്‍ഡര്‍ വഴി പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ച് കോടികള്‍ തട്ടിയ യുവതിക്കെതിരെ പരാതി. യുവാക്കളുടെ സ്വകാര്യ ദൃശ്യങ്ങള്‍ അവര്‍ അറിയാതെ പകര്‍ത്തിയ ശേഷം അത് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് യുവതി പണം തട്ടിയിരുന്നത്. പല്ലവി സിംഗ് രജ്പുത് എന്ന യുവതിയാണ് തട്ടിപ്പിന് പിന്നിലെന്നാണ് ആരോപണം. ഹൈക്കോടതി അഭിഭാഷകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തുവന്നത്.
ടിന്‍ഡര്‍ അടക്കമുള്ള ഡേറ്റിംഗ് ആപ്പുകളും സോഷ്യല്‍ മീഡിയയും വഴി യുവതി പുരുഷന്മാരുമായി സൗഹൃദം സ്ഥാപിക്കുകയും തുടര്‍ന്ന് സൗഹൃദം വളരുമ്പോള്‍ ഇവര്‍ തമ്മിലുള്ള കൂടിക്കാഴ്ചകളില്‍ രഹസ്യമായി ഫോട്ടോകളും വീഡയോകളും പകര്‍ത്തും. ഈ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളെ ഭീഷണിപ്പെടുത്തുകയും വന്‍ തുക ആവശ്യപ്പെടുകയും ചെയ്യും. ഇതുവരെ പറ്റിക്കപ്പെട്ട യുവാക്കളില്‍ നിന്ന് ആറ് കോടിയിലധികം രൂപയാണ് പല്ലവി തട്ടിയെടുത്തതെന്നാണ് പരാതിയില്‍ പറയുന്നത്.
പണം നല്‍കാന്‍ വിസമ്മതിക്കുന്നവരെ ക്രിമിനല്‍ കേസുകളില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനകം അഞ്ച് പേരെ ഈ രീതിയില്‍ വ്യാജ പരാതി നല്‍കി ജയിലിലടച്ചതായും ആരോപണമുണ്ട്. 'സ്വീറ്റി തിവാരി' എന്ന പേരിലും യുവതി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പല്ലവിക്ക് പുറമേ മറ്റ് രണ്ട് സ്ത്രീകളും പുരുഷന്മാരും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കട്ടിലില്‍ നിരത്തിവച്ച പണക്കെട്ടുകളുടെയും, യുവതി ആയുധം പിടിച്ചുനില്‍ക്കുന്നതിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇവയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha

























