Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി


സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..

സൈബര്‍പ്പട ചെയ്ത നല്ല കാര്യം... എഴുത്തുകാരി കെ.ആര്‍. മീരക്കെതിരെ നടന്ന സൈബര്‍ ആക്രമണങ്ങളെ മുഖ്യമന്ത്രി അപലപിച്ചതിന് പിന്നാലെ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിയമനം; ചട്ടങ്ങള്‍ മറികടന്ന് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിയമനം നല്‍കിയെന്നാരോപിച്ച് പ്രതിപക്ഷ സംഘടനകള്‍ രംഗത്ത്

14 AUGUST 2020 11:42 AM IST
മലയാളി വാര്‍ത്ത

More Stories...

  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

വിവാഹത്തിന് വെറും രണ്ടു മാസം മാത്രം ശേഷിക്കെ വിധി തട്ടിയെടുത്തു.... അമരവിളയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ കാറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരുക്ക്

മലപ്പുറത്ത് ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ച് ഒരു മരണം.... ഒരാൾക്ക് പരുക്ക്

കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കഴിഞ്ഞ ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ എഴുത്തുകാരി കെ.ആര്‍. മീരക്കെതിരെ നടന്ന സൈബര്‍ ആക്രമണങ്ങളെ അപലപിച്ചതിന് പിന്നാലെ മീരയെ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിയമിച്ചു.

ചട്ടങ്ങള്‍ മറികടന്ന് എഴുത്തുകാരി കെആര്‍ മീരയ്ക്ക് എംജി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിയമനം നല്‍കിയതെന്ന് ആരോപിച്ച് പ്രതിപക്ഷ സംഘടനകള്‍ രംഗത്തെത്തി. സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ വിദഗ്ധ സമിതി നല്‍കിയ പേരുകള്‍ വെട്ടിയാണ് കെആര്‍ മീരയെ തിരുകി കയറ്റിയതന്നാണ് ആരോപണം. അക്കാദമിക് വിദഗ്ധരാകണം ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങള്‍ എന്ന എംജി സര്‍വ്വകലാശാല ആക്ടും സ്റ്റാറ്റിയൂട്ടും വ്യക്തമായി പറയുമ്പോഴാണ് ഈ വഴിവിട്ട നിയമനം. പ്രശസ്ത എഴുത്തുകാരനും നടനുമായിരുന്ന നരേന്ദ്രപ്രസാദ്, അന്തരിച്ച ചിന്തകന്‍ യു.ആര്‍. അനന്തമൂര്‍ത്തി, കവി ഡി.വിനയചന്ദ്രന്‍ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ ജോലി ചെയ്തിരുന്ന ഇടമാണ് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ്.

മലയാളം ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിഭാഗങ്ങള്‍ ചേര്‍ന്നതാണ് എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ്. രണ്ട് വിഷയങ്ങളിലെയും സിലബസ് പരിഷ്‌കരിക്കുക, പരിഷ്‌കരിച്ച സിലബസ് അംഗീകരിക്കുക എന്നതാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ ചുമതല. സര്‍വ്വകലാശാല വൈസ്ചാന്‍സലറുടെ ശുപാര്‍ശ പ്രകാരം ഗവര്‍ണ്ണറാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍പേഴ്‌സന്റെയും അംഗങ്ങളുടേയും നിയമനം നടത്തുന്നത്.

അതിന് ആദ്യം ബന്ധപ്പെട്ട വകുപ്പുകളിലെ വിദഗ്ധ സമിതിയാണ് ആരൊക്കെ ബോര്‍ഡ് ഓഫ് സ്റ്റഡീസീല്‍ അംഗങ്ങളാകണം എന്ന ശുപാര്‍ശ വിസിക്ക് നല്‍കുന്നത്. എന്നാല്‍ എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ നിന്നും നല്‍കിയ ശുപാര്‍ശയില്‍ കെ ആര്‍ മീരയില്ല. ശുപാര്‍ശ ചെയ്യാത്തയാള്‍ അംഗമായതില്‍ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ അധ്യാപകര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്.

ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങള്‍ ഉയര്‍ന്ന അക്കാദമിക നിലവാരം ഉള്ളവരാകണം എന്ന് എംജി സര്‍വ്വകലാശാല ആക്ടിലെ 28 ആം അധ്യായത്തില്‍ വ്യക്തമായി പറയുന്നു. എംജി സര്‍വ്വകലാശാല ഇക്കഴിഞ്ഞ ആറാം തീയതി നിയമിച്ച ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങളില്‍ കെ ആര്‍ മീര ഒഴിച്ച് ബാക്കി 10 പേരും അസിസ്റ്റന്റ് പ്രൊഫസറോ അതിന് മുകളിലുള്ളവരോ ആണ്. വിദഗ്ധ സമിതിയുടെ ശുപാര്‍ശ വെട്ടി ഉന്നതവിദ്യഭ്യാസ വകുപ്പിന്റെ ഇടപെടലിലാണ് കെആര്‍ മീരയെ നിയമിച്ചതെന്നാണ് ആക്ഷേപം. എന്നാല്‍ ബന്ധപ്പെട്ട ഭാഷകളിലെ വിദഗ്ധരെ അവരുടെ അക്കാദമിക യോഗ്യത കണക്കാക്കാതെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിയമിച്ച കീഴ്വഴക്കമുണ്ടെന്നാണ് എംജി സര്‍വകലാശാലയുടെ വിശദീകരണം.

മീര പ്രശസ്തയായ എഴുത്തുകാരിയും ഇടതു സഹയാത്രികയുമാണ്. അവരെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിയമിച്ചതില്‍ തെറ്റില്ല. എന്നാല്‍ അതിനുള്ള യോഗ്യത അവര്‍ക്കില്ലെന്നാണ് ആരോപണം. അതെന്തായാലും മുഖ്യമന്ത്രി മീരയെ അനുകൂലിച്ച് രംഗത്തെത്തിയത് അവര്‍ക്ക് വിനയായി.

പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ നീക്കം ശക്തമാകുന്നതിനിടയിലാണ് മീരയെ നിയമിച്ചത്. ചാനലുകളും പത്രങ്ങളും ഇത്തരം നിയമനങ്ങള്‍ക്കെതിരെ നിരന്തരം വാര്‍ത്ത നല്‍കുന്നതിനിടയിലാണ് നിയമനം. മുഖ്യമന്ത്രി പത്ര സമ്മേളനത്തില്‍ മീരയെ പരാമര്‍ശിക്കാതിരുന്നുവെങ്കില്‍ ആരുമറിയാതെ നിയമനം നടക്കുമായിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൾജീരിയയെ 3-0ത്തിന് കീഴടക്കി അർജന്റീന...  (30 minutes ago)

  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (38 minutes ago)

വിവാഹത്തിന് വെറും രണ്ടു മാസം മാത്രം ശേഷിക്കെ വിധി തട്ടിയെടുത്തു.... അമരവിളയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ കാറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരുക്ക്  (53 minutes ago)

മലപ്പുറത്ത് ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ച് ഒരു മരണം.... ഒരാൾക്ക് പരുക്ക്  (1 hour ago)

സന്താനഭാഗ്യവും പുണ്യസ്ഥല സന്ദർശന യോഗവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ 170 റണ്‍സിന് ഇന്ത്യയ്ക്ക് ജയം‌  (1 hour ago)

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം  (1 hour ago)

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (6 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (6 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (7 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (7 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (7 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (8 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (8 hours ago)

Malayali Vartha Recommends