ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് നടപടികളില്‍ സുപ്രധാന മാറ്റവുമായി മോട്ടോര്‍ വാഹനവകുപ്പ്. ലൈറ്റ് മോട്ടോര്‍ വിഭാഗത്തിലെ ഡ്രൈവിംഗ് ടെസ്റ്റിന്റെ പ്രധാന ഘടകമായ 'എച്ച്' ടെസ്റ്റിലാകും മാറ്റം വരുന്നത്. ഇനി മുതല്‍ എച്ച് ടെസ്റ്റില്‍ റിവേഴ്‌സ് ഗിയറിട്ട് വാഹനം നിയന്ത്രിക്കുമ്പോള്‍ റിയര്‍വ്യൂ അഥവാ റിവേഴ്‌സ് ക്യാമറ ഉപയോഗിക്കാന്‍ അനുമതി ലഭിക്കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ വന്ന ഭേദഗതിയുടെ അടിസ്ഥാനത്തില്‍ കേരളത്തിലും ഉടന്‍ മാറ്റം നടപ്പിലാകുമെന്നാണ് വിവരം.
സാധാരണയായി ഡ്രൈവിംഗ് ടെസ്റ്റില്‍ വാഹനം പിന്നോട്ടെടുക്കുമ്പോള്‍ വാഹനത്തിന്റെ വശങ്ങളിലെയും ഉള്‍ഭാഗത്തെയും റിയര്‍വ്യു മിററുകള്‍ മാത്രമെ ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നുള്ളു. റിയര്‍വ്യു ക്യാമറ ഉപയോഗിക്കുന്നത് വിലക്കിയിരുന്നു.
എന്നാല്‍, ആധുനിക വാഹനങ്ങളില്‍ സുരക്ഷാസംവിധാനങ്ങളുടെ ഭാഗമായി റിവേഴ്‌സ് ക്യാമറകളും പാര്‍ക്കിംഗ് സെന്‍സറുകളും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. വാഹനസാങ്കേതിക വിദ്യയില്‍ അനുദിനം മാറ്റങ്ങള്‍ സംഭവിക്കുന്നത് പരിഗണിച്ച് ഡ്രൈവിംഗ് ടെസ്റ്റുകളും കാലാനുസൃതമായി പരിഷ്‌കരിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ ഇളവ് അനുവദിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha
























