Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?


അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..


കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഉണ്ണിത്താനെ പാഠം പഠിപ്പിക്കാന്‍ പുതിയ തന്ത്രവുമായി താരങ്ങള്‍: ഐഎഫ്എഫ്‌കെ ബഹിഷ്‌ക്കരിക്കുമെന്ന് ഭീഷണി

23 APRIL 2015 03:03 PM IST
മലയാളി വാര്‍ത്ത.

More Stories...

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഉണ്ണിത്താനെതിരെ അണിയറ നീക്കങ്ങള്‍ സജീവം. മേള ബഹിഷ്‌ക്കരിക്കും എന്ന് ഭീഷണിപ്പെടുത്തി മുന്‍ഭരണ സമിതിക്കെതിരെ സോഷ്യല്‍ ഓഡിറ്റ് നടത്താനുള്ള നീക്കത്തിന് തടയിടുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.
കേരളത്തിനും ഇന്ത്യയ്ക്കും അഭിമാനമായ സംരംഭമാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള. മലയാളികള്‍ മാത്രമല്ല, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും വിദേശത്തുനിന്നും ധാരാളം സിനിമാസ്വാദകരും ചലച്ചിത്രപ്രവര്‍ത്തകരും വര്‍ഷംതോറും എത്തുന്ന മേളയുടെ പ്രധാന ആകര്‍ഷണം തന്നെ മലയാള ചലച്ചിത്ര താരങ്ങളും അണിയറപ്രവര്‍ത്തകരുമാണ്. സിനിമ കാണുന്നതിക്കോള്‍ ഇവരെ കാണുന്നതിനും പരിചയപ്പെടുന്നതിനും ആസ്വാദകര്‍ സമയം കണ്ടെത്താറുണ്ട്. ചലച്ചിത്രമേളയുടെ പ്രധാന പ്രചാരകരായ താരങ്ങള്‍ വിട്ടുനിന്നാല്‍ ഐഎഫ്എഫ്‌കെ വെറുമൊരു തീയറ്റര്‍ ചലച്ചിത്രമേളയായി മാറുമെന്നുറപ്പ്. ഈ സാഹചര്യം സൃഷ്ടിക്കുമെന്ന പ്രചരണം അഴിച്ചുവിട്ട് ഉണ്ണിത്താന്റെ നിയമനത്തിനെതിരേ പുതിയ യുദ്ധമുഖം തുറക്കാനാണ് താരങ്ങളുടെ നീക്കം.
എല്ലാ വര്‍ഷവും ഡിസംബറിലാണ് ചലച്ചിത്രമേള നടക്കുന്നത്. അതിനിടയില്‍ അടുത്ത ചലച്ചിത്രമേളയ്ക്കു മുമ്പേ സിനിമാസംഘടനകളുടെ പിണക്കം മാറ്റി ചലച്ചിത്ര വികസന കോര്‍പറേഷനുമായി സഹകരിപ്പിക്കാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സോഷ്യല്‍ ഓഡിറ്റിങ്ങ് എന്ന ഉണ്ണിത്താന്റെ ഭീഷണി മരവിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.
ഉണ്ണിത്താനെ കെഎസ്എഫ്ഡിസി ചെയര്‍മാനായി നിയമിച്ചപ്പോള്‍തന്നെ അതില്‍ പ്രതിഷേധിച്ച് താരങ്ങള്‍ സ്ഥാനമൊഴിഞ്ഞിരുന്നു. മുന്‍ സിനിമാ മന്ത്രി കെ ബി ഗണേശ്കുമാര്‍ നിയമിച്ച താരങ്ങളാണ് ഉണ്ണിത്താനെതിരേ കലാപക്കൊടി ഉയര്‍ത്തി രാജി പ്രഖ്യാപിച്ചത്. ഉണ്ണിത്താന്‍ പൂര്‍ണസമയ രാഷ്ട്രീയക്കാരനാണെന്നും അങ്ങനെയൊരാള്‍ എങ്ങനെ സിനിമയെ വളര്‍ത്തുമെന്നും അവര്‍ ചോദ്യമുന്നയിച്ചു. എന്നാല്‍ ഷാജി കൈലാസിന്റേതുള്‍പ്പെടെ ചില സിനിമകളില്‍ അഭിനയിച്ച ഉണ്ണിത്താന്‍ ചലച്ചിത്ര പ്രവര്‍ത്തകന്‍ തന്നെ എന്ന വാദമാണ് സര്‍ക്കാരും സിനിമാ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉയര്‍ത്തിയത്. ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള താരങ്ങളുടെ തീരുമാനം മന്ത്രിസഭക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമായി മാറും.
ചലച്ചിത്ര വികസന കോര്‍പറേഷന്റെ നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സോഷ്യല്‍ ഓഡിറ്റ് നടത്തുമെന്നും കള്ളന്മാരെ മുഴുവന്‍ പിടികൂടുമെന്നും ചെയര്‍മാന്‍സ്ഥാനം ഏറ്റെടുത്ത ഉടന്‍തന്നെ ഉണ്ണിത്താന്‍ പ്രഖ്യാപിച്ചിരുന്നു. ഇത് ഒഴിവാക്കാനാണ് താരങ്ങള്‍ ചലച്ചിത്രമേള ബഹിഷ്‌കരിക്കാനൊരുങ്ങുന്നതെന്ന് ഉണ്ണിത്താന്‍ അനുകൂലികള്‍ പറയുന്നു.
അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ എല്ലാമേഖലയിലും മേല്‍നോട്ടം വഹിക്കുന്നത് താരങ്ങളും അണിയറപ്രവര്‍ത്തകരുമാണ്. സിനിമകളുടെ തിരഞ്ഞെടുപ്പ് മുതല്‍ മേളയുടെ നടത്തിപ്പുവരെയുള്ള പരിപാടികളിലൊന്നും സഹകരിക്കരുതെന്ന് താരങ്ങള്‍ തീരുമാനിച്ചാല്‍ അത് മേളയ്ക്ക് കനത്ത തിരിച്ചടിയാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...  (4 minutes ago)

ഇനി മുതല്‍ സ്ത്രീകള്‍ക്ക് ഡീലക്‌സ് ബസുകളിലും സൗജന്യമായി യാത്രചെയ്യാം  (4 minutes ago)

ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...  (16 minutes ago)

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...  (23 minutes ago)

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?  (32 minutes ago)

Christa-Pikes അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍;  (41 minutes ago)

Anila Baby case കടുത്ത ശിക്ഷാ സാധ്യത തള്ളി വിദഗ്ധർ  (52 minutes ago)

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (1 hour ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (3 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (3 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (4 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (4 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (5 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (5 hours ago)

Malayali Vartha Recommends