എസ്എസ്എല്‍സി ഫലം: അബ്ദുറബ്ബ് രാജിവയ്ക്കണമെന്ന് വി.എസും ബേബിയും

എസ്എസ്എല്‍സി ഫലത്തിലെ തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ്് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും മുന്‍ വിദ്യാഭ്യാസമന്ത്രി എം.എ.ബേബിയും ആവശ്യപ്പെട്ടു. വിദഗ്ധരെ ഒഴിവാക്കി ഇഷ്ടക്കാരെ നിയോഗിച്ചതാണ് ഫലം അലങ്കോലമാകാന്‍ കാരണം. സോഫ്റ്റ്‌വെയറിനെ പഴിചാരി മന്ത്രി രക്ഷപെടാന്‍ ശ്രമിക്കുകയാണെന്നും വി.എസ്. ആരോപിച്ചു. ഫലപ്രഖ്യാപനത്തിലെ കുഴപ്പങ്ങള്‍ക്കെല്ലാം കാരണക്കാരന്‍ മന്ത്രിയാണെന്ന് ബേബിയും കുറ്റപ്പെടുത്തി. ഫലപ്രഖ്യാപനം അബദ്ധപഞ്ചാംഗമായി മാറി. തെറ്റായ ഫലം പുറത്തുവന്ന സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും യുഡിഎഫ് സര്‍ക്കാരിന്റേത് അശ്ലീല ഭരണമാണെന്നും എം.എ.ബേബി ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























