Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആറു വർഷം മുൻപ് വിവാഹം... വീടിനടുത്തുള്ള കടയുടമയുമായി തോന്നിയ പ്രണയം! ഒടുക്കം സംഭവിച്ചത് മറ്റൊന്ന്... ഉറക്കത്തിൽ കിടന്ന ഭർത്താവിനെ ചുറ്റിക കൊണ്ടടിച്ച് മരണം ഉറപ്പിക്കുന്നതുവരെ നോക്കി നിന്നു... കാമുകനെ തപ്പി പോലീസ്; ഭാര്യയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

15 AUGUST 2020 04:06 PM IST
മലയാളി വാര്‍ത്ത

രഹസ്യബന്ധം കണ്ടുപിടിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

നാഗര്‍കോവില്‍ വടശ്ശേരി കേശവ തിരുപുരം സ്വദേശിയും ഫോട്ടോ ഗ്രാഫറുമായ ഗണേഷിനെ (38) തലയ്ക്കടിച്ച്‌ കൊല്ലാന്‍ ശ്രമിച്ച കേസിലാണ് ഭാര്യ ഗായത്രി (35), ക്വട്ടേഷന്‍ സംഘത്തിലെ കുരുതംകോട് സ്വദേശി വിജയകുമാര്‍ (45), നെയ്യൂര്‍ സ്വദേശി കരുണാകരന്‍ എന്നിവര്‍ പിടിയിലായത്. യുവതിയുടെ കാമുകന്‍ ഒളിവിലാണ്. ഭര്‍ത്താവ് രാത്രി ഉറക്കത്തില്‍ കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റതായിട്ടാണ് ഗായത്രി അയല്‍വാസികളോട് പറഞ്ഞിരുന്നത്.

തുടര്‍ന്ന് ഭര്‍ത്താവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് തലയ്ക്കേറ്റ മുറിവ് തലയില്‍ ഭാരമുള്ള കമ്ബി കൊണ്ട് അടിച്ചതാകാമെന്ന സംശയം ഡോക്ടര്‍ പങ്കുവെച്ചത്. ഇദ്ദേഹം ഇപ്പോള്‍ കോമ സ്റ്റേജില്‍ ആണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെ സംശയം തോന്നിയ ഗണേഷിന്റെ ബന്ധുക്കള്‍ വടശ്ശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഗായത്രിയെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തുവന്നത്. പൊലീസ് പറയുന്നത് ഇങ്ങനെ- ഗായത്രിക്ക് വീടിനടുത്തുള്ള കട ഉടമയും മധുര സ്വദേശിയുമായ യാസര്‍ എന്ന യുവാവുമായി അടുപ്പമുണ്ടായിരുന്നു.

യാസറിന് പ്ലേ സ്കൂള്‍ തുടങ്ങാനായി ഒരു വര്‍ഷം മുന്‍പ് ഗായത്രിയോട് സാമ്ബത്തിക സഹായം ചോദിച്ചു. ഗായത്രി തന്റെ ഭര്‍ത്താവിന്റെ പേരിലുള്ള വീടിന്റെ ആധാരം സ്വകാര്യ ബാങ്കില്‍ പണയപ്പെടുത്തി 10 ലക്ഷം രൂപ നല്‍കി. യാസര്‍ ഈ തുക ഉപയോഗിച്ച്‌ പ്ലേ സ്കൂള്‍ തുടങ്ങുകയും അതില്‍ ഗായത്രിയെ അധ്യാപികയാക്കുകയും ചെയ്തു.

യാസറും ഗായത്രിയും തമ്മിലുള്ള വഴിവിട്ട ബന്ധം ഗണേഷ് അറിയുകയും അത് ചോദ്യം ചെയ്യുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇവര്‍ക്കിടയില്‍ ആറുമാസമായി നിരന്തരം വഴക്കുമുണ്ടാകുമായിരുന്നു. ഇതില്‍ അമര്‍ഷം കൊണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവിനെ കൊല്ലാന്‍ രണ്ടു ലക്ഷം രൂപയ്ക്ക് ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ നല്‍കി.

തുടര്‍ന്ന് രാത്രി വീടിന്റെ വാതില്‍ തുറന്നിടുകയും ഭര്‍ത്താവ് കിടക്കുന്ന മുറി കാണിച്ചു കൊടുക്കുകയും ചെയ്തു. രാത്രി വീട്ടില്‍ എത്തിയ ക്വട്ടേഷന്‍ സംഘങ്ങള്‍ ചുറ്റിക കൊണ്ട് ഗണേഷിന്റെ തലയിലും ശരീരത്തിലും അടിച്ചു. നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ ഇവര്‍ രക്ഷപ്പെട്ടു. ഉടന്‍ ഗായത്രി തന്റെ ഭര്‍ത്താവ് ഉറക്കത്തില്‍ കട്ടിലില്‍ നിന്നു വീണ് തലയ്ക്ക് പരിക്കേറ്റെന്ന് നാട്ടുകാരെ ധരിപ്പിച്ച ശേഷം ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ആറു വര്‍ഷം മുന്‍പാണ് ഗണേഷിന്റെയും ഗായത്രിയുടെയും വിവാഹം നടന്നത്. ഇവര്‍ക്ക് നാലു വയസുള്ള ആണ്‍കുട്ടിയുണ്ട്. സംഭവത്തില്‍ അറസ്റ്റിലായ ഗായത്രി ഉള്‍പ്പെടെയുള്ളവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒളിവില്‍ പോയ യാസറിനെ പിടികൂടാനായി രണ്ടു സ്പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ച്‌ അന്വേഷണം നടത്തിവരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (28 minutes ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (34 minutes ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (41 minutes ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (46 minutes ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (56 minutes ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (1 hour ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (1 hour ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (1 hour ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (1 hour ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (5 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (5 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (5 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (7 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (7 hours ago)

Malayali Vartha Recommends