കണ്ണീർക്കാഴ്ചയായി... മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാത വട്ടക്കല്ലിൽ കോഴിവണ്ടിക്ക് പിറകിൽ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാത വട്ടക്കല്ലിൽ കോഴിവണ്ടിക്ക് പിറകിൽ സ്കൂട്ടറിടിച്ച് യുവാവ് മരിച്ചു.തിങ്കളാഴ്ച അർദ്ധരാത്രി 12.30നായിരുന്നു അപകടം നടന്നത്. പട്ടിക്കാട് കേലംപറമ്പിൽ പ്രവീൺ (29) ആണ് മരിച്ചത്. പട്ടിക്കാട് ഭാഗത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്നു പ്രവീൺ.
മുടിക്കോട് പാലം ഇറങ്ങി വട്ടക്കല്ലിൽ എത്തിയപ്പോൾ ബ്രേക്ക്ഡൗൺ ആയി നിർത്തിയിട്ടിരുന്ന കോഴിവണ്ടിക്ക് പുറകിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പ്രവീൺ ധരിച്ചിരുന്ന ഹെൽമറ്റ് പൂർണ്ണമായും തകർന്നനിലയിലാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രവീൺ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സ്കൂട്ടർ പൂർണ്ണമായും തകർന്നു പോയി.
അതേസമയം ജില്ലാ ആശുപത്രിയിലെ താൽക്കാലിക ലാബ് ടെക്നീഷ്യനാണ് മരിച്ച പ്രവീൺ.പരേതനായ പ്രദീപിന്റെയും പ്രസന്നയുടെയും മകനാണ്. ഭാര്യ: അഞ്ജലി.
https://www.facebook.com/Malayalivartha

























