കണ്ണീർക്കാഴ്ചയായി... തൃശ്ശൂർ ചേലക്കരയിൽ റിട്ട. എസ്ഐ ഷോക്കേറ്റ് മരിച്ചു

കണ്ണീർക്കാഴ്ചയായി... തൃശ്ശൂർ ചേലക്കരയിൽ റിട്ട. എസ്ഐ ഷോക്കേറ്റ് മരിച്ചു. വെങ്ങാനല്ലൂർ സ്വദേശി ജോയ് (56) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ ആയിരുന്നു അപകടം. വീട്ടിലെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് അടുത്ത പാടത്ത് വെച്ചായിരുന്നു സംഭവം. പാടത്ത് സ്ഥാപിച്ച സോളാർ വേലിയിൽ നിന്നും ഷോക്കേറ്റത് ആകാമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
പാടത്ത് അനക്കം ഇല്ലാതെ കിടക്കുന്നത് കണ്ട ഭാര്യ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഉടൻ നാട്ടുകാർ ചേർന്ന് ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ചേലക്കര സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ്. ചേലക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. സംസ്കാരം പോസ്റ്റുമോർട്ടത്തിനുശേഷം നടക്കും. അമ്മ: മേരി. ഭാര്യ: ഷിജി.രണ്ടു മക്കളുണ്ട്.
"
https://www.facebook.com/Malayalivartha

























