Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?


അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..


കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

യുഡിഎഫ് സര്‍ക്കാരില്‍ നേത്യമാറ്റം വേണമെന്ന് കോണ്‍ഗ്രസ് ഐഗ്രൂപ്പ്, ഉമ്മന്‍ചാണ്ടിയെ മാറ്റി രമേശ് ചെന്നിത്തലയെ കൊണ്ടുവരാന്‍ അണിയറയില്‍ നീക്കം

24 APRIL 2015 08:32 AM IST
മലയാളി വാര്‍ത്ത.

More Stories...

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനസംബര്‍ക്കവുമായി തിരക്കോട് തിരക്ക്, ആഭ്യന്തമന്ത്രി രമേശ് ചെന്നിത്തലയും കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ഓട്ടത്തില്‍. പക്ഷേ കോണ്‍ഗ്രസിനുള്ളില്‍ പുകയുന്ന സമാധാനക്കേട് ആര് പരിഹരിക്കും. മുഖ്യമന്ത്രിക്കെതിരെ പാരയുമായിട്ടാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. സരിത മുതല്‍ ബാര്‍ കോഴവരെ, അവസാനം വന്നപ്പോള്‍ കുറ്റമെല്ലാം മുഖ്യന്. എന്തായാലും ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐഗ്രൂപ്പ് സര്‍ക്കാരില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ച് തുടങ്ങിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയെ മാറ്റി മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തലയെ കൊണ്ടുവരാനാണ് അണിയറയില്‍ നീക്കം നടക്കുന്നത്.
മന്ത്രിമാര്‍ ഒന്നിനുപിറകെ ഒന്നായി ബാര്‍ കോഴക്കേസില്‍ ആരോപിതരാകുന്നത് സര്‍ക്കാറിനെ നന്നായി വലയ്ക്കുന്നുണ്ട്. കെ.എം. മാണിക്കെതിരെ കേസെടുത്തതുപോലെ ആരോപണവിധേയരായ മറ്റ് മന്ത്രിമാര്‍ക്കുമെതിരെ കേസെടുക്കണമെന്ന ആവശ്യവും പ്രതിപക്ഷം ശക്തമായി ഉന്നയിക്കുന്നുണ്ട്. ഇത് കണ്ടില്ലെന്ന് നടിക്കാന്‍ ആഭ്യന്തരമന്ത്രിയായ രമേശ് ചെന്നിത്തലയ്ക്കാകില്ല. ആരോപണം ഉണ്ടെങ്കില്‍ കേസെടുക്കുമെന്നാണ് ചെന്നിത്തല വ്യക്തമാക്കിയത്. ആരോപണങ്ങളില്‍ സര്‍ക്കാറിന്റെ പ്രതിച്ഛായ തകരുമ്പോള്‍, നേതൃമാറ്റ ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരാനുള്ള സാധ്യത ആരായുകയാണ് ഐ ഗ്രൂപ്പ്.
ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ് ആദ്യം മൂന്ന് മന്ത്രിമാര്‍ക്കെതിരെ ആരോപണമുന്നയിച്ചെങ്കിലും കോടതിയില്‍ നല്‍കിയ മൊഴിയില്‍നിന്ന് രമേശ് ചെന്നിത്തലയെ ഒഴിവാക്കിയതിനുപിന്നില്‍ ഐ ഗ്രൂപ്പാണെന്ന് എ പക്ഷം കാണുന്നു. ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ കേസ് വന്നാല്‍ രാജിവെക്കുമെന്ന് മന്ത്രി കെ. ബാബു അടുപ്പമുള്ളവരോട് പറഞ്ഞതായി സൂചനയുണ്ട്. ബാബു രാജിവെച്ചാല്‍ മന്ത്രി കെ.എം. മാണിക്കും രാജിവെയ്‌ക്കേണ്ടി വരും.
ബിജു രമേശ് മാണിക്കെതിരെ ആരോപണമുന്നയിച്ചപ്പോള്‍ത്തന്നെ അദ്ദേഹത്തിനെതിരെ \'ക്വിക്ക് വെരിഫിക്കേഷന്‍\' വന്നു. തുടര്‍ന്ന് കേസുമെടുത്തു. പണം നേരിട്ട് കൊടുത്തുവെന്ന് പറയുന്നവര്‍ ആരും മാണിക്കെതിരെ മൊഴിനല്‍കിയിട്ടില്ല. എന്നിട്ടും സംസ്ഥാനത്തെ മുഴുവന്‍ ബാറുകാരുടെയും മൊഴിയെടുത്ത് അന്വേഷണത്തിന്റെ വ്യാപ്തി വളര്‍ത്തി. ബിജുവിന്റെ മൊഴി പിന്നീട് മാറ്റാനാവാത്ത വിധം മജിസ്‌ട്രേട്ടിനുമുമ്പില്‍ നല്‍കിച്ചു.
കേസ് ഈവിധം പുരോഗമിക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് കോണ്‍ഗ്രസ്സില്‍ ഒരുവിഭാഗം കരുതുന്നു. മന്ത്രി ബാബുവിനും മറ്റുമെതിരെ ആരോപണം ഇതിന്റെ തുടര്‍ച്ചയായാണ്. സരിതയുടെ കത്ത് പുറത്തായതിനുപിന്നില്‍ യു.ഡി.എഫില്‍നിന്ന് അകന്നവരുടെ കൈകാണുന്നു. ചുരുക്കത്തില്‍, സര്‍ക്കാര്‍ ആകെ പ്രതിസന്ധിയിലാണെന്നുവരുത്താന്‍ മുന്നണിക്കുള്ളിലുള്ളവരും മുന്നണി വിട്ടവരും കൈകോര്‍ക്കുന്നു.
സര്‍ക്കാറിനുമുന്നില്‍ രണ്ട് വഴികളാണുള്ളത്. മാണിക്കെതിരായ കേസിലാണ്, ബിജു മജിസ്‌ട്രേട്ടിനുമുന്നില്‍ മന്ത്രി ബാബുവിനും മറ്റുമെതിരെ മൊഴിനല്‍കിയത്. അതിനാല്‍, ഇപ്പോഴത്തെ അന്വേഷണത്തിന്റെ ഭാഗമായി ഇക്കാര്യവും അന്വേഷിക്കാം. പ്രത്യേക അന്വേഷണം പ്രഖ്യാപിക്കേണ്ടതില്ല. അല്ലെങ്കില്‍ പുതുതായി ആരോപണം നേരിടുന്ന മന്ത്രിമാര്‍ക്കെതിരെ പ്രത്യേകഅന്വേഷണത്തിന് ഉത്തരവിടാം. നിലവിലുള്ള അന്വേഷണത്തിന്റെ ഭാഗമായി ഇക്കാര്യവും പരിശോധിച്ചാല്‍ മതിയെന്നാണ് സര്‍ക്കാറിന്റെ പ്രാഥമിക വിലയിരുത്തല്‍. സര്‍ക്കാറിനെതിരെ അടിക്കടി ആരോപണമുയരുന്നത് അടുത്തുവരുന്ന തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന്റെ നില പരുങ്ങലിലാക്കുമെന്നാണ് ഐ പക്ഷം വാദിക്കുന്നത്. സോളാര്‍, ബാര്‍ കോഴ കേസുകള്‍, പൊതുമരാമത്ത് വകുപ്പിനെതിരെയുള്ള ആരോപണം തുടങ്ങി ഉദാഹരണങ്ങളും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ തിരുത്തല്‍ വേണമെന്ന് കെ.പി.സി.സി. ഭാരവാഹികളുടെ കഴിഞ്ഞ യോഗത്തില്‍ ഐ പക്ഷത്തിനുവേണ്ടി വി.ഡി. സതീശന്‍ വാദിച്ചു.
തിരുത്തല്‍നടപടികളുടെ ഭാഗമായി നേതൃമാറ്റമെന്ന ഒറ്റമൂലിയാണ് ഐ പക്ഷത്തിന്റെ മനസ്സിലുള്ളത്. മുഖ്യമന്ത്രിയും നിലവിലുള്ള കോണ്‍ഗ്രസ് മന്ത്രിമാരും മാറി, രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പുതിയ ടീമെന്ന ആശയമാണ് ഐ ഗ്രൂപ്പ് മൂശയില്‍ വാര്‍ത്തെടുക്കുന്നത്.
ഐ പക്ഷത്തിന്റെ ഈ നീക്കങ്ങളെക്കുറിച്ച് അറിവുണ്ടെങ്കിലും എ ഗ്രൂപ്പ് ഇതിനെ ഗൗരവമായി എടുത്തിട്ടില്ല. ആരോപണവിധേയരായ മന്ത്രിമാര്‍ മാറേണ്ടിവന്നാല്‍ത്തന്നെ മുഖ്യമന്ത്രിയെന്തിന് രാജിവെക്കണമെന്നാണവരുടെ ചോദ്യം. പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ടുപോവുകയെന്നല്ലാതെ നേതൃമാറ്റ ചര്‍ച്ചകള്‍ യു.ഡി.എഫിന്റെ സ്ഥിതി കൂടുതല്‍ ബുദ്ധിമുട്ടിലാക്കും. അതുകൊണ്ടുതന്നെ ഈ നീക്കത്തിന് പാര്‍ട്ടിയില്‍നിന്നോ മുന്നണിയില്‍നിന്നോ പിന്തുണ ലഭിക്കില്ല എ പക്ഷം പറയുന്നു.
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആര്‍.എസ്.പി.ക്ക് നല്‍കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം ഗ്രൂപ്പുകള്‍ തമ്മിലുള്ള ഉരകല്ലായി മാറാം. കെ. മുരളീധരന്റെ പേര് ഈ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നതുതന്നെ അത് നിഷേധിക്കപ്പെടുന്ന പക്ഷം ഗ്രൂപ്പ് വികാരം ആളിക്കത്തിക്കാനാണെന്ന് ആക്ഷേപമുണ്ട്. അതേസമയം, ജനസമ്പര്‍ക്ക പരിപാടിയുമായി വീണ്ടും ജനങ്ങളിലേക്കിറങ്ങിയ മുഖ്യമന്ത്രി, ഇത്തരം നീക്കങ്ങളൊന്നും തന്നെ ബാധിക്കില്ലെന്ന നിലയില്‍ മുന്നോട്ടുപോവുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...  (2 minutes ago)

ഇനി മുതല്‍ സ്ത്രീകള്‍ക്ക് ഡീലക്‌സ് ബസുകളിലും സൗജന്യമായി യാത്രചെയ്യാം  (2 minutes ago)

ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...  (14 minutes ago)

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...  (21 minutes ago)

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?  (30 minutes ago)

Christa-Pikes അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍;  (39 minutes ago)

Anila Baby case കടുത്ത ശിക്ഷാ സാധ്യത തള്ളി വിദഗ്ധർ  (50 minutes ago)

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (1 hour ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (3 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (3 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (4 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (4 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (5 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (5 hours ago)

Malayali Vartha Recommends