Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...


രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....

ഹോട്ടലില്‍ പൊറോട്ടയടി തൊഴിലാക്കിയ സതീഷ് കുമാര്‍ മലയാളികളെയും ഹിന്ദിക്കാരെയും പറ്റിച്ചത് വിദഗ്ദ്ധമായി

24 APRIL 2015 12:34 PM IST
മലയാളി വാര്‍ത്ത.

More Stories...

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു... ജാമ്യാപേക്ഷ കോടതി ഏഴാം തീയതി പരിഗണിക്കും

പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ

വണ്ടൂരിൽ ശശി തരൂർ എം.പിയുടെ കാർ തടഞ്ഞ് കൈയേറ്റ ശ്രമം....​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ...

വിദ്യാഭ്യാസം പത്താം ക്ലാസെങ്കിലും കേരളത്തില്‍ വ്യാജ പ്രിന്‍സിപ്പലായി വിലസി, ഡല്‍ഹിയില്‍ വ്യാജ കമ്മീഷണറായും തട്ടിപ്പിന്റെ പുതിയ മുഖമായി കൊച്ചി സ്വദേശി. കൊച്ചി കടവന്ത്ര സ്വദേശിയായ വ്യക്തി മലയാളികളെയും ഹിന്ദിക്കാരെയും ഒരുപോലെ പറ്റിച്ചാണ് വിലസിയത്. വ്യാജ യോഗ്യത കാട്ടി എന്‍ജിനീയറിങ് കോളേജിന്റെ പ്രിന്‍സിപ്പലായി വിലസിയ സതീഷ് കുമാര്‍ എന്ന 43കാരന്‍ ഡല്‍ഹിയിലെത്തി അവിടെ ഐപിഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞാണ് തട്ടിപ്പു നടത്തിയത്. വ്യാജ യോഗ്യത കാട്ടി പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചതിന് അറസ്റ്റിലായ ഇയാളെ കുറിച്ച് പൊലീസ് നടത്തി അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. കൊച്ചി കടവന്ത്ര ഗാന്ധിനഗറില്‍ സതിശ്രീ ഹൗസില്‍ സതീഷ് കുമാര്‍ സിത്താര (43) ആണ് കഴിഞ്ഞദിവസം അറസ്റ്റിലായത്.
നൂറനാട് അര്‍ച്ചന എന്‍ജിനീയറിങ് കോളജില്‍ പ്രിന്‍സിപ്പലായിരിക്കവെ, കഴിഞ്ഞ ജൂലൈ 21ന് അറസ്റ്റിലായ സതീഷ് കുമാറിനെ ജാമ്യത്തിലിറങ്ങിയ ശേഷം കാണാതായിരുന്നു. തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ മറ്റൊരു തട്ടിപ്പുകേസില്‍ പ്രതിയായി തിഹാര്‍ ജയിലില്‍ കഴിയുന്നതായി വിവരം ലഭിച്ചത്. നൂറനാട് പൊലീസ് സ്‌റ്റേഷനില്‍ നിന്നുള്ള പൊലീസ് സംഘം അവിടെയെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തതോടെയാണ് ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ അറിവായത്.

മാവേലിക്കര കോടതിയില്‍ നിന്നു ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയ സതീഷ് കുമാര്‍ ഡല്‍ഹിയില്‍ ഐപിഎസ് ഓഫിസറായി കറങ്ങുകയായിരുന്നുവെന്നു. ഇവിടെ പൊലീസ് വേഷത്തില്‍ കറങ്ങി പണതട്ടിപ്പുകള്‍ നടത്തിയതോടെയാണ് ഇയാള്‍ കുരുക്കിലായത്. ഇവിടെയുള്ള ഒരു മലയാളിയുടെ ഹോട്ടലില്‍ രാവിലെ മുതല്‍ വൈകിട്ടു വരെ പൊറോട്ട അടിക്കുന്ന ജോലിയായിരുന്നു സതീഷ് കുമാറിന്. അതിന് ശേഷം വൈകുന്നേരങ്ങളില്‍ കാറില്‍ പൊലീസ് കമ്മിഷണറുടെ വേഷം ധരിച്ചു കറങ്ങി നടന്നിരുന്നത്.
ഫെബ്രുവരി 23നു തിലക് നഗറില്‍ കരോള്‍ബാഗിലുള്ള മാര്‍ക്കറ്റില്‍ ടെലികോം ഔട്ട്‌ലെറ്റ് നടത്തിവന്ന കുല്‍ത്താര്‍ സിങ് നല്‍കിയ പരാതിയിലാണ് സതീഷ്‌കുമാര്‍ സിത്താര അറസ്റ്റിലാവുന്നത്. കുല്‍ത്താര്‍ സിങ്ങിന്റ കടയിലെത്തിയ സതീഷ്‌കുമാര്‍ ജയ്പ്പൂരില്‍ പുതിയതായി നിയമിതനായ ഐപിഎസ് ഓഫിസറാണെന്നു സ്വയം പരിചയപ്പെടുത്തുകയും രണ്ടു പഴയ മൊബൈല്‍ ഫോണുകള്‍ നല്‍കിയ ശേഷം പുതിയ രണ്ടെണ്ണം 25,000 രൂപ കൂടി നല്‍കി വാങ്ങുകയും ചെയ്തു. കടയില്‍ ഡ്യൂപ്ലിക്കേറ്റ് സാധനങ്ങള്‍ വിറ്റാല്‍ നടപടിയെടുക്കുമെന്നു കുല്‍ത്താര്‍ സിങ്ങിനെ വിരട്ടുകയും ചെയ്തു. പല ദിവസവും സതീഷ് കുല്‍ത്താര്‍ സിങ്ങിന്റെ കടയിലെത്തി ഫോണുകള്‍ മാറ്റി വാങ്ങിയതായി ഡല്‍ഹി പൊലീസ് പറഞ്ഞു.
 കടയില്‍ കൊടുക്കാനുള്ള 65,000 രൂപ താന്‍ താമസിക്കുന്ന ഹോട്ടലില്‍ വന്ന് വാങ്ങിക്കൊള്ളാന്‍ നിര്‍ദേശിച്ചു. കുല്‍ത്താര്‍ സിങ് ഹോട്ടലില്‍ ചെന്നപ്പോള്‍ ഐപിഎസ് ഓഫിസറുടെ വേഷമണിഞ്ഞു നില്‍ക്കുന്ന സതീഷിനെ കണ്ടു. രൂപ ആവശ്യപ്പെട്ടപ്പോള്‍ എടിഎം കാര്‍ഡ് പ്രവര്‍ത്തിക്കുന്നില്ലെന്നും പണം കുല്‍ത്താര്‍ സിങ്ങിന്റെ അക്കൗണ്ടിലേക്ക് ഇട്ടുകൊടുക്കാമെന്നും പറഞ്ഞ് അത്യാവശ്യത്തിനായി ഒരു ലക്ഷം രൂപ കൂടി വാങ്ങി. തൊട്ടടുത്ത ദിവസം ജയ്പ്പൂരിലേക്കു പോയ സതീഷ് പണം ഉടന്‍ നല്‍കുമെന്നു കുല്‍ത്താര്‍ സിങ്ങിനെ അറിയിച്ചു.
എന്നാല്‍ രൂപ കിട്ടാതായപ്പോള്‍ സംശയം തോന്നിയ കുല്‍ത്താര്‍ സിങ്ങ് നെറ്റില്‍ ഐപിഎസ് ഓഫിസര്‍മാരുടെ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ സതീഷ്‌കുമാറിന്റെ പേരു കണ്ടില്ല. തുടര്‍ന്നാന്നാണ് പൊലീസില്‍ പരാതിപ്പെട്ടതും അറസ്റ്റുചെയ്തതും. കാറില്‍ നിന്നു പൊലീസ് യൂണിഫോം, ബാഡ്ജ്, തൊപ്പി, ബെല്‍റ്റ്, വയര്‍ലസ്, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് മോഡം തുടങ്ങിയവയും പിടിച്ചെടുത്തു. വ്യാജ ഡോക്ടറേറ്റ് ഉപയോഗിച്ച് അര്‍ച്ചന കോളജില്‍ പ്രിന്‍സിപ്പലായിരിക്കെ അറസ്റ്റിലായ സതീഷ്‌കുമാറിന് പത്താംക്ലാസ് മാത്രമേ വിദ്യാഭ്യാസമുണ്ടായിരുന്നുള്ളൂവെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല..  (28 minutes ago)

ഡൽഹിയിൽ അയൽവാസിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ  (46 minutes ago)

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു...  (1 hour ago)

പി.സി. ജോർജ് ബി ജെ പിയിൽ നിന്നും പുറത്താകുമോ?  (1 hour ago)

AMERICA വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും  (1 hour ago)

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും  (1 hour ago)

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ  (1 hour ago)

തെലങ്കാനയിൽ യുവദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ...  (2 hours ago)

.​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്  (2 hours ago)

നേമത്തെ വികസനം പ്രധാനമന്ത്രിക്ക് നേരിൽ കാണാനാകും; നരേന്ദ്രമോദിജിയെ നേമം മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് വി ശിവൻകുട്ടി  (2 hours ago)

5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; ഭൂമിക്കടിയിൽ ഏകദേശം 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്  (2 hours ago)

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ...  (2 hours ago)

പ്രവാസി യുവാവ് ഒമാനിൽ നിര്യാതനായി....  (2 hours ago)

​ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം... കൊലപാതകമെന്ന് പരാതി...  (3 hours ago)

മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു..  (3 hours ago)

Malayali Vartha Recommends