Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ബാര്‍ കോഴ: തെളിവുണ്ടെങ്കില്‍ മന്ത്രിമാര്‍ക്കെതിരെ കേസ് എടുക്കാന്‍ വിജിലന്‍സിന് ലോകായുക്തയുടെ നിര്‍ദ്ദേശം

24 APRIL 2015 01:46 PM IST
മലയാളി വാര്‍ത്ത.

ബാര്‍ കോഴക്കേസില്‍ ബിജു രമേശിന്റെ മൊഴി കേരള സര്‍ക്കാരിന് മുകളില്‍ വീഴുന്ന വാളായി നില്‍ക്കുന്നു. എപ്പോള്‍ വേണമെങ്കിലും താഴേക്കെത്താവുന്ന വാള്‍ മന്ത്രി സഭയുടെ അന്തകനാകുന്ന വിധത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

ബിജുവിന്റെ ആരോപണത്തില്‍ തെളിവുണ്ടെങ്കില്‍ എന്തുകൊണ്ടാണ് നടപടി വൈകുന്നതെന്ന് വിജിലന്‍സിനോട് ലോകായുക്ത ആവശ്യപ്പെട്ടതോടെ കെ ബാബുവിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന സൂചനയാണ് പുററത്തുവരുന്നത്. അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ടും ലോകായുക്ത വിജിലന്‍സിനോട് ആവശ്യപ്പെട്ടു.
കേസില്‍ ബാര്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ ആരോപണ വിധേയരായ മന്ത്രിമാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്നാണ് ലോകായുക്ത വ്യക്തമാക്കിയത്. എന്നാല്‍ കേസെടുക്കുന്നത് സുപ്രീംകോടതി നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ആയിരിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. മന്ത്രിമാര്‍ക്കെതിരെ തെളിവുണ്ടെങ്കില്‍ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തത് എന്ന് വിജിലന്‍സിനോട് കോടതി ചോദിച്ചു. കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ജൂണ്‍ 22നകം സമര്‍പ്പിക്കാനും കോടതി അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചു. ഇതോടൊപ്പം മന്ത്രിമാര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു എന്നും വ്യക്തമാക്കണമെന്നും ലോകായുക്ത നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം ബാര്‍ കോഴ കേസിന്റെ അന്വേഷണത്തില്‍ തെളിവ് ലഭിച്ചാല്‍ കുറ്റക്കാര്‍ക്കെതിരെ നിയമപരമായും രാഷ്ട്രീയമായും നടപടി ഉണ്ടാവുമെന്ന് കെപിസിസി പ്രസിഡന്റ് വി എം.സുധീരനും വ്യക്തമക്കി. തെളിവില്ലാതെ ആരെയും ബലിയാടാക്കില്ലെന്നും അദ്ദേഹം കോഴിക്കോട്ട് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബാര്‍ കോഴ കേസില്‍ തെളിവ് ലഭിച്ചാല്‍ അത് ഗൗരവമായി തന്നെ കാണും. കേസില്‍ തെളിവ് കണ്ടെത്തേണ്ടത് വിജിലന്‍സ് സംഘമാണ്. നിലവില്‍ ബാര്‍ കോഴ ആരോപണത്തിന് ഇതുവരെ തെളിവ് കിട്ടിയതായി അന്വേഷണ സംഘം പറഞ്ഞിട്ടില്ലെന്നും സുധീരന്‍ വിശദീകരിത്തു. പാലക്കാട് വീരേന്ദ്ര കുമാറിന്റെ തോല്‍വി സംബന്ധിച്ച് യു.ഡി.എഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കും.
അതേസമയം തന്റെ പേരില്‍ കേസെടുത്താല്‍ താന്‍ രാജിവെക്കുമെന്ന നിലപാടിലാണ് എക്‌സൈസ് മന്ത്രി കെ ബാബു. ബിജു രമേശിന്റെ ആരോപണത്തില്‍ വിശ്വസനീയമായ സാഹചര്യമുണ്ടായാല്‍ രാജി വെക്കാന്‍ മടിക്കില്ലെന്നാണഅ കെ.ബാബു വ്യക്തമാക്കിയത്. സാങ്കേതികത്വം പറയാന്‍ ഇഷ്ടപ്പെടുന്ന ആളല്ല താന്‍. മാണിക്കും തനിക്കും രണ്ട് നീതിയാണെന്ന ആരോപണത്തോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ല. നിയമമുണ്ടെങ്കില്‍ വിജിലന്‍സ് അതിനനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കട്ടെയെന്നും കെ.ബാബു പറഞ്ഞു.
ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നതിനായുള്ള തുക കുറച്ചു നല്‍കുന്നതിനായി മന്ത്രി ബാബുവിന് 10 കോടി രൂപ നല്‍കിയെന്ന ബിജു രമേശിന്റെ മൊഴി പുറത്തായതാണ് കെ.ബാബുവിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ലൈസന്‍സ് പുതുക്കാനുള്ള ഫീസ് 30 ലക്ഷത്തില്‍ നിന്ന് 23 ലക്ഷം രൂപയാക്കി കുറച്ചത് കോഴ വാങ്ങിയതിന് ശേഷമാണെന്നും ബിജു രമേശിന്റെ മൊഴിയിലുണ്ട്. 164ാം വകുപ്പനുസരിച്ചുള്ള മൊഴിയായതിനാല്‍ വിജിലന്‍സിന് കേസെടുക്കാനും ബാബുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും കഴിയുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
ബിജു രമേശിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹത്തിനെതിരെ കേസ് കൊടുക്കുമെന്നും കെ.ബാബു നേരത്തെ വ്യക്തമാക്കിയിരുന്നു. മദ്യവില്‍പ്പനക്കാരന്റെ ജല്‍പ്പനങ്ങള്‍ മാത്രമാണ് ബിജു നടത്തുന്നതെന്നും പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും കെ.ബാബു ആരോപിച്ചിരുന്നു.
എന്നാല്‍ ബാറുടമ ബിജു രമേശ് ആരോപണം ഉന്നയിച്ചു എന്നതിന്റെ പേരില്‍ മാത്രം മന്ത്രി കെ.ബാബു രാജിവെക്കേണ്ട കാര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ വ്യക്തമാക്കി. അങ്ങനെ ആരോപണവിധേയരായ മന്ത്രിമാര്‍ രാജിവച്ച് തുടങ്ങിയാല്‍ ഏതെങ്കിലും സര്‍ക്കാര്‍ നിലനില്‍ക്കുമോ? ഏതുകാലത്താണ് സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉണ്ടാകാത്തത്? അത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തായാലും യു.ഡി.എഫിന്റെ ആയാലും. ഒരാള്‍ അഴിമതി ആരോപിച്ചാല്‍ അതിനെ ആധികാരിക രേഖയായി കാണുന്നത് ഏത് അടിസ്ഥാനത്തിലാണ്? ആരോപണം നിയമപരമായി തെളിയിച്ചാലേ അത് കുറ്റമാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കേസെടുത്താല്‍ ബാബു രാജിവച്ചാല്‍ ധാര്‍മ്മികതയുടെ പേരില്‍ ധനമന്ത്രി കെ എം മാണിയും രാജിവെക്കേണ്ടി വരുമെന്നതാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. ഇത് യുഡിഎഫിന് കൂടുതല്‍ പ്രതിസന്ധിയിലാക്കും. ബാര്‍കോഴ കേസ് മറയാക്ക ഐ ഗ്രൂപ്പ് നേതൃമാറ്റത്തിന് ശ്രമിക്കുമ്പോവാണ് ബിജു രമേശിന്റെ രഹസ്യമൊഴി കൂടുതല്‍ കുരുക്കായി സര്‍ക്കാറിന് മാറിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (6 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (6 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (6 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (6 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (6 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (7 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (7 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (7 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (8 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (8 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (9 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (10 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (10 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (11 hours ago)

Malayali Vartha Recommends