വിമാനത്താവളം നടത്തിപ്പിനായി സ്വകാര്യ കമ്ബനിക്ക് നല്‍കാനുള്ള തീരുമാനം പകല്‍ക്കൊള്ളയാണ്... വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം എംപി പ്രധാനമന്ത്രിക്ക് കത്ത് നല്‍കി; എയര്‌പോര്ട്ട് സ്ഥാപിക്കാനും വികസനത്തിനുമായുള്ള ഭൂമി പലപ്പോഴായി സംസ്ഥാന സര്ക്കാര് സൗജന്യമായി എയര്പോര്ട്ട് അതോറിറ്റിക്ക് നല്കിയതാണ്

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനായി സ്വകാര്യ കമ്ബനിക്ക് നല്‍കാനുള്ള തീരുമാനം പകല്‍ക്കൊള്ളയാണെന്നും വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള തീരുമാനം പിന്വലിക്കണമെന്നുമാവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി പ്രധാനമന്ത്രിക്കും വ്യോമയാന മന്ത്രിക്കും കത്തുനല്കി. വിമാനത്താവളം ഏറ്റെടുക്കാന് തയ്യാറാണെന്ന സംസ്ഥാന സര്ക്കാരിന്റെ നിലപാട് തള്ളിക്കൊണ്ടാണ് കേന്ദ്ര മന്ത്രിസഭ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തത്.
ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളവും അനുബന്ധമായുള്ള 635 ഏക്കര്‍ ഭൂമിയും 50 വര്ഷത്തേക്ക് അദാനി ഗ്രൂപ്പിന് വിട്ടുനല്കിക്കൊണ്ടുള്ള തീരുമാനം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. എയര്‌പോര്‍ട്ട് സ്ഥാപിക്കാനും വികസനത്തിനുമായുള്ള ഭൂമി പലപ്പോഴായി സംസ്ഥാന സര്ക്കാര് സൗജന്യമായി എയര്പോര്ട്ട് അതോറിറ്റിക്ക് നല്കിയതാണ്.
വിമാനത്താവള നടത്തിപ്പില് യാതൊരു മുന്പരിചയവുമില്ലാത്ത സ്വകാര്യ കമ്ബനിക്കാണ് കേന്ദ്രം തിരുവനന്തപുരം വിമാനത്താവളം ഏല്പിച്ചുനല്കിയിരിക്കുന്നത്. അതേ സമയം കണ്ണൂര്‍, കൊച്ചി മുതലായ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ മികച്ചരീതിയില് നടത്തിവരുന്ന കേരള സര്‍ക്കാരിന്റെ അഭ്യര്ത്ഥന തള്ളുകയും ചെയ്തിരിക്കുന്നു. ഇത് കേന്ദ്രത്തിന്റെ കോര്പറേറ്റ് ദാസ്യവേലയുടെ മറ്റൊരു ഉദാഹരണമാണ്.
തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്ക്കരണവുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുമ്‌ബോള് അതിന്റെ വികസനത്തിന് കേരള സര്ക്കാര് നല്കിയ സംഭാവനകള് കണക്കിലെടുക്കുമെന്ന് 2003ല് കേന്ദ്ര വ്യോമയാന മന്ത്രാലയം സംസ്ഥാന സര്ക്കാരിന് ഉറപ്പ് നല്കിയിരുന്നു.
കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ഡല്ഹിയില് കൂടിക്കാഴ്ച നടത്തിയപ്പോള് ഇക്കാര്യത്തില് കൂടുതല് ഉറപ്പ് ലഭിച്ചു. ഈ ഉറപ്പുകളെല്ലാം ഇപ്പോള് ലംഘിക്കപ്പെട്ടിരിക്കുന്നു. കേരള സര്ക്കാരിനായി ലേലത്തില് പങ്കെടുത്ത കെഎസ്‌ഐഡിസി ബിഡ്ഡിംഗ് പ്രക്രിയയെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ ആവശ്യത്തില് മറ്റൊരു ഹര്ജി സുപ്രീംകോടതിയിലും നല്കുകയുണ്ടായി. നിലവില് ഇക്കാര്യം കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്.
https://www.facebook.com/Malayalivartha
























