Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

പിണറായിയുടെ ആ ചങ്കുകള്‍... ദേ അത്യുഗ്രന്‍ പണി ഇഡിയുടെ ഇടിവെട്ട് അന്വേഷണത്തില്‍ അടിപതറി പിണറായിയുടെ ആ ചങ്കുകള്‍

22 AUGUST 2020 11:15 AM IST
മലയാളി വാര്‍ത്ത

പിണറായിയുടെ ആ ചങ്കുകള്‍... ദേ അത്യുഗ്രന്‍ പണി ഇഡിയുടെ ഇടിവെട്ട് അന്വേഷണത്തില്‍ അടിപതറി പിണറായിയുടെ ആ ചങ്കുകള്‍അന്വേഷണം എന്നൊക്കെ പറഞ്ഞാല്‍ ഇതാണ് .സത്യാവസ്ഥ ബോധ്യപ്പെടുന്ന വരെ തലങ്ങും വിലങ്ങും പരിശോധിച്ച ശേഷം ഒടുവില്‍ ഇതാ നിജസ്ഥിതി പുറത്താവുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക് .സംസ്ഥാന വിജലന്‍സ് അന്വേഷിക്കുമായിരുന്നല്ലോ എന്തിനാണ് കേന്ദ്രത്തിനു ഇത്രയധികം തിടുക്കം എന്ന ചോദ്യത്തിന് കൂടിയുള്ള മറുപടിയാണ് എന്‍ഫോഴ്സ്മെന്റിന്റെയും എന്‍ ഐ എ യുടെയും ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്ന ഈ അസാധാരണ നീക്കം .

കേന്ദ്രം കേരളത്തിനെ രക്ഷപ്പെടാന്‍ അനുവദിക്കുന്നില്ല എന്ന് പറഞ്ഞ സഖാക്കന്മാര്‍ ഇത് കൂടി കാണേണ്ടതായി ഉണ്ട് .അതായത് പ്രളയകാലത്തു യു എ ഇ നീട്ടിയ സഹായ ഹസ്തങ്ങള്‍ വേണ്ടെന്നു പറഞ്ഞത് കേരളത്തിനോടുള്ള മോദിയുടെ പരിപൂര്‍ണമായ അവഗണന മൂലമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ അന്ധാളിച്ചു നില്‍ക്കുകയാണ് .ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മറ്റെന്തെങ്കിലും വഴിയുണ്ടോ എന്ന വലിയ പ്രതിസന്ധിയിലാണ് പിണറായും കൂട്ടരുമെന്ന ആക്ഷേപവും പേറിയാണ് ഇപ്പോള്‍ നടക്കുന്നത് .

കേരളത്തിനകത്തും പുറത്തുമായി നടക്കുന്ന മുഴുവന്‍ തട്ടിപ്പിന്റെയും ഉത്തരവാദി താനാണെന്ന് വരുത്തിത്തീര്‍ക്കാനാണോ കേന്ദ്രത്തിന്റെ ശ്രമമെന്നാണ് പിണറായി ഭക്തരുടെ വാദം .2006 ല്‍ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയപ്പപ്പോള്‍ പിണറായുടെ രാഷ്ട്രീയ അന്ത്യം കുറിക്കാന്‍ വി എസ് ശ്രമിക്കുമെന്ന വാദം ഉയര്‍ന്നതോടെയാണ് തന്റെ വിശ്വസ്തനായ കോടിയേരിക്ക് ആദ്യം ആഭ്യന്തരവും തൊട്ടു പിന്നാലെ വിജിലന്‍സും നല്‍കിയത് .ലൈഫ് മിഷന്‍ രണ്ടാം ലാവ്ലിനാണെന്ന വാദം ഇതിനോടകം തന്നെ പ്രതിപക്ഷ കക്ഷികള്‍ ഉന്നയിച്ചു കഴിഞ്ഞിരിക്കുകയാണ് .കേസ് അന്വേഷണവുമായി കേന്ദ്രം മുന്നോട്ട് പോയാല്‍ ഒരു തരത്തിലും മുഖ്യന് നില്‍ക്കക്കള്ളിയുണ്ടാകില്ല എന്ന വാദമാണ് ഇപ്പോള്‍ പാര്‍ട്ടിക്കകത്തും ഉടലെടുത്തിരികുന്നത് .

സംസ്ഥാന സര്‍ക്കാരിന് അന്വേഷിക്കാന്‍ കഴിയുമെങ്കില്‍ പരിശോധിക്കണമെന്നു തന്നെയാണു പാര്‍ട്ടി നിലപാട്. വിജിലന്‍സ് അന്വേഷണം സാധ്യമാകുമെങ്കില്‍ അക്കാര്യം നോക്കും.''റെഡ് ക്രസന്റും ബില്‍ഡറും തമ്മില്‍ ഇടപാടു നടന്നതിന് എല്‍ഡിഎഫിനും സര്‍ക്കാരിനും എന്തിനാണു ഭയമെന്ന വാദമാണ് കോടിയേരിക്കുള്ളത് . സിപിഎമ്മുകാരോ ലൈഫ് മിഷനിലുള്ളവരോ പണം വാങ്ങിയതായി ആരോപണമില്ല. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ന്യായീകരിക്കേണ്ട കാര്യം പാര്‍ട്ടിക്കോ സര്‍ക്കാരിനോ ഇല്ല. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനും പ്രഫഷനല്‍ ടീമുകളെ വരെയിറക്കി പ്രതിപക്ഷം നടത്തുന്ന ശ്രമങ്ങള്‍ തുറന്നു കാട്ടാന്‍ തീരുമാനിച്ചെന്നും കോടിയേരി വ്യക്തമാക്കിയിരിക്കുകയാണ് .

എന്നാല്‍ അന്താരഷ്ട്ര കുറ്റവാളികള്‍ ഉള്‍പ്പെടുന്ന തട്ടിപ്പ് കേസില്‍ വിജലന്‍സ് എടുത്താല്‍ പൊങ്ങില്ല എന്ന ആക്ഷേപം ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുകയാണ് .ലൈഫ് മിഷന്‍ പദ്ധിതിയുമായി ബന്ധപ്പെട്ട് മന്ത്രി മൊയ്തീന്റെ ഇടപെടലിനെപ്പറ്റി അനില്‍ അക്കരെ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത് .ഇതും രാഷ്ട്രീയ കേരളത്തില്‍ ഇപ്പോള്‍ വാന്‍ തോതിലുള്ള ചര്‍ച്ച വിഷയമായി ഉയര്‍ന്നു വന്നിരിക്കുകയാണ് .കേരളത്തില്‍ നടക്കുന്ന കാട്ടുകൊള്ളയെ സംബന്ധിച്ച വാര്‍ത്തകളില്‍ പിണറായിയെ പ്രതിപക്ഷം ഒന്നടങ്കം മുള്‍മുനയില്‍ നിര്‍ത്തുമ്പോള്‍ പ്രതിരോധിക്കാന്‍ പാര്‍ട്ടി എം എല്‍ എ മാര്‍ ശ്രമിക്കുന്നില്ല എന്നതും വലിയ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയിരിക്കുകയാണ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (11 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (20 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (24 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (30 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (39 minutes ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (44 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (45 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (57 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (1 hour ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (2 hours ago)

Malayali Vartha Recommends