Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ഇപ്പോള്‍ കേട്ടാല്‍ നന്ന്... എം. ശിവശങ്കറിനോട് രാജിവയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്; രാജിവച്ചില്ലെങ്കില്‍ സര്‍വീസില്‍ നിന്നും പുറത്താക്കേണ്ടി വരുമെന്ന സൂചന; നിയമോപദേശം തേടി ശിവശങ്കര്‍

22 AUGUST 2020 11:11 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനോട് രാജിവയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്.

രാജിവച്ചില്ലെങ്കില്‍ സര്‍വീസില്‍ നിന്നും പുറത്താക്കേണ്ടി വരുമെന്ന സൂചന മുഖ്യമന്ത്രി നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. അങ്ങനെ സംഭവിക്കാതിരിക്കാനാണ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ഒരു ഉന്നതന്‍ നിര്‍ദ്ദേശം നല്‍കിയത്. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ദൂതന്‍ ശിവശങ്കറിനെ കണ്ടത്.

എല്ലാ വ്യവസ്ഥകളും ശിവശങ്കറിന് എതിരാണെന്നും ഇനി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ശിവശങ്കറിനെ ഉന്നതന്‍ അറിയിച്ചിട്ടുണ്ട്. കേന്ദ്ര അന്വേഷണം ശിവശങ്കറിന് എതിരാണെന്നും കുരുക്ക് കൂടുതല്‍ മുറുകുകയാണെന്നും സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ചിലപ്പോള്‍ ശിവശങ്കര്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെടുമെന്നും മുഖ്യമന്ത്രിക്ക് വേണ്ടി ശിവശങ്കറിനെ അറിയിച്ചിട്ടുണ്ട്.

അതിനിടെ ഇതുമായി ബന്ധപ്പെട്ട് ശിവശങ്കര്‍ നിയമോപദേശം തേടിയിട്ടുണ്ട്. സര്‍ക്കാര്‍ തന്നെ പുറത്താക്കാന്‍ സാധ്യതയുണ്ടെന്ന കാര്യം മനസിലാക്കിയ ശിവശങ്കര്‍ സ്വയം ഒഴിയാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. രാജിവയ്ക്കുന്നതായി അറിയിക്കുന്ന കത്ത് ഏപ്രകാരം എഴുതണമെന്ന നിയമോപദേശമാണ് അദ്ദേഹം തേടിയിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞായിരിക്കും രാജിവയ്ക്കുക.

പൂന്താനത്തിന്റെ വരികള്‍ അന്വര്‍ത്ഥമാക്കി കൊണ്ടാണ് ശിവശങ്കരന്റെ പടിയിറക്കം. നിലവിട്ട് പെരുമാറിയാല്‍ ഇതാണ് അവസ്ഥയെന്ന് എല്ലാവര്‍ക്കും മനസിലാക്കാന്‍ കഴിയുന്ന പാഠം.

മുഖ്യമന്ത്രിക്ക് ശിവശങ്കറിനെ പുറത്താക്കാന്‍ താത്പര്യമില്ല. അത്രയേറെ ഇഷ്ടവും സ്‌നേഹവും മുഖ്യമന്ത്രിക്ക് ശിവശങ്കറിനോടുണ്ട്. ഇതുവരെയും ശിവശങ്കറിനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടില്ല. സി പി എം തള്ളി പറഞ്ഞപ്പോഴും മുഖ്യമന്ത്രി നിശബ്ദത പാലിച്ചു. ഇതുതന്നെയായിരുന്നു മുമ്പ് ജേക്കബ് തോമസിന്റെയും അവസ്ഥ. എന്നാല്‍ അദ്ദേഹത്തെ പിന്നീട് മുഖ്യമന്ത്രി നിഷ്‌കരുണം തള്ളി.

സ്വപ്ന സുരേഷിന് കുറ്റകൃത്യത്തിലൂടെ ലഭിച്ച പണമാണ് ലോക്കറിലുള്ളതെന്ന് പ്രഥമദ്യഷ്ട വ്യക്തമായെന്ന് കോടതി പറഞ്ഞപ്പോള്‍ ശിവശങ്കറിന് കൂടി അതില്‍ ഉത്തരവാദിത്വം ആരോപിക്കപ്പെട്ടിട്ടുണ്ട്. . ലോക്കറിലെ പണം കമ്മീഷന്‍ തുകയെന്ന സ്വപ്നയുടെ വാദം തെറ്റെന്നാണ് കോടതി നിരീക്ഷിച്ചു. സ്വപ്നക്ക് പണം നല്‍കിയിട്ടില്ലെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റ മൊഴിയുണ്ടെന്ന് കോടതി പറഞ്ഞു. കമ്മീഷന്‍ ആണെന്ന് സമ്മതിച്ചാല്‍ പോലും അത് വാങ്ങി നല്‍കിയത് ശിവശങ്കറാണെന്നാണ് മൊഴി.

കമ്മീഷന്‍ നല്‍കിയത് സന്ദീപിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ്. ഐസോമോങ്ക് കമ്പനിയുടെ ആക്‌സിസ് ബാങ്ക് അക്കൗണ്ടിലേക്കാണ് പണം ഇട്ടത്. ഇക്കാര്യം സന്ദീപും സമ്മതിച്ചിട്ടുണ്ട്.

സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ് ചുമത്തിയ കേസിലാണ് സ്വപ്ന സുരേഷിന് കോടതി ജാമ്യം നിഷേധിച്ചത്. ഇതില്‍ ശിവശങ്കറിനെതിരെ വ്യക്തമായ പരോക്ഷ പരാമര്‍ശമുണ്ട്. ഡയറി പരിശോധിച്ചതില്‍ നിന്ന് കള്ളപ്പണം വെളുപ്പിക്കലിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും പ്രതി കുറ്റസമ്മത മൊഴി നല്‍കിയിട്ടുണ്ടെന്നും വിധിയില്‍ പറയുന്നു. കള്ളക്കടത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് സ്വപ്ന എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കിയിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിക്ക് കോടതിയില്‍ നിയമ പ്രാബല്യമുണ്ട്. കള്ളക്കടത്തിന് പിന്നില്‍ ഉന്നതര്‍ ഉള്‍പ്പെട്ട ഗൂഡാലോചനയുണ്ടെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ഇത് ലക്ഷ്യമിടുന്നതും ശിവശങ്കരനെ തന്നെ. കള്ളക്കടത്തിലൂടെ ലഭിച്ച പണം വസ്തു വാങ്ങാന്‍ ഉപയോഗിച്ചതായും സംശയമുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതില്‍ പ്രതിക്ക് പങ്കുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമാണിതെന്നും കോടതി പറഞ്ഞു.

ഹവാല, ബിനാമി ഇടപാടുകളിലും കള്ളപ്പണം വെളുപ്പിക്കലിലും തനിക്കെതിരെ ഒരു തെളിവും ഹാജാരാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു സ്വപ്നയുടെ പ്രധാന വാദം. എന്നാല്‍ ഇക്കാര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റിന്റെ വാദങ്ങള്‍ ശരിവെച്ചു കൊണ്ടാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഉത്തരവിട്ടത്.

രാജിവയ്ക്കുകയാണെങ്കില്‍ ശിവശങ്കര്‍ എല്ലാ പാപഭാരങ്ങളും ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടി വരും. ജലീലും ബാക്കിയുള്ളവരും നൈസായി ഊരിപ്പോവുകയും ചെയ്യും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (11 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (20 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (24 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (30 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (39 minutes ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (44 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (45 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (57 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (1 hour ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (2 hours ago)

Malayali Vartha Recommends