Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

സ്വപ്നയുടെ ആ രഹസ്യ നീക്കവും പൊളിഞ്ഞത് ഇങ്ങനെ.... ആ മറുപടി പിന്നാലെ വന്‍ ട്വിസ്റ്റ് രണ്ടു ലോക്കറും പൊളിച്ചെടുത്തു സ്വപ്ന മറച്ച അവസാന തെളിവ് കൂടി നൈസായിങ്ങൂരി ഇഡി

22 AUGUST 2020 11:35 AM IST
മലയാളി വാര്‍ത്ത

കള്ളക്കടത്തുകാരി സ്വപ്നയുടെ തന്ത്രപൂര്‍വ്വമായ നീക്കങ്ങള്‍ എല്ലാം പൊളിഞ്ഞു പാളീസായി .അവസാനം അന്വേഷണം ലൈഫ് മിഷനിലെ കയ്യിട്ടു വാരല്‍ വരെ കൊണ്ടെത്തിച്ചു .എന്നാല്‍ അവിടെയും തീരുന്നില്ല കാര്യങ്ങളുടെ സത്യാവസ്ഥ .കള്ളക്കടത്തുകേസിലെ മറ്റൊരു പ്രതി റമീസ് നല്‍കിയ മൊഴികളില്‍ നിന്നും വൈരുധ്യമായി പല ഉന്നതരെയും സംരക്ഷിക്കാനുള്ള തീവ്രശ്രമമായിരുന്നു സ്വപ്നയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത് .സ്വപ്ന നടത്തിയ കള്ളക്കടത്തില്‍ പണം സൂക്ഷിക്കാനായി എടുത്ത ലോക്കറുകള്‍ ശിവശങ്കരന്റെ പൂര്‍ണ സഹായത്തോടെയാണ് എന്ന് മനസ്സിലാക്കിയ അന്വേഷണസംഘം ലോക്കറിന്റെ വിവരങ്ങളെ കുറിച്ച് പലകുറി ചോദിച്ചിട്ടും അവരെ വഴിതിരിക്കാന്‍ തെറ്റായ കാര്യങ്ങള്‍ തന്നെയായിരുന്നു പറഞ്ഞുകൊണ്ടിരുന്നത് .എന്നാല്‍ ഏറ്റവും ഒടുവില്‍ സ്വപ്നയുടെ ജാമ്യഹര്‍ജി റദ്ദായപ്പോള്‍ വീണ്ടും അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യത്തിനാണ് രണ്ട് ലോക്കറുകളെ പറ്റിയുള്ള നിര്‍ണായക സൂചന നല്കിയിരിക്കന്നത് .കോണ്‍സുലേറ്റ് ജനറല്‍ തനിക്ക് നല്‍കിയ സമ്മാന തുകയാണ് എന്നൊക്കെ പറഞ്ഞു രക്ഷപെടാന്‍ ശ്രമിച്ച സ്വപ്നയുടെ പൊള്ളയായ വാദങ്ങള്‍ മുഖവിലയ്ക്കെടുക്കാതെ എന്‍ ഐ എ യും
ഇ ഡിയും നടത്തിയ തുടരന്വേഷണങ്ങളില്‍ നിന്നും സ്വപ്നയുടെ പക്കലുള്ള പണം മറ്റാര്‍ക്കോ നല്കാന്‍ വേണ്ടിയുള്ളതോ അല്ലെങ്കില്‍ കള്ളക്കടത്തു വഴി നേടിയതോ ആകാമെന്ന നിഗമനത്തിലേക്കാണ് എത്തിച്ചേര്‍ന്നത് .അന്വേഷണ ഉദ്യോഗസ്ഥരുടെ ശക്തമായ നടത്തിപ്പിലൂടെ 2 ലോക്കറുകള്‍ സ്വപ്നയെടുത്ത് ഉന്നതര്‍ക്ക് വേണ്ടിയെന്ന സൂചനയും ലഭിച്ചു .ഇവര്‍ ഒന്നുങ്കില്‍ ദുബായില്‍ നിന്നുമുള്ള കള്ളക്കടത്തു സംഘത്തില്‍ പെട്ടവരോ അല്ലെങ്കില്‍ അന്വേഷണ സംഘം ഇതുവരെ തിരിച്ചറിയാത്ത കേസില്‍ നിര്‍ണായക വഴിത്തിരിവായി മാറാന്‍ സാധ്യതയുള്ളവരോ ആകാമെന്നാണ് ഇ ഡിയുടെ നിഗമനം .
ബാങ്ക് ലോക്കര്‍ എടുക്കുന്നതിനു സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും നേരിട്ടാണു തന്നെ കാണാന്‍ വന്നതെന്നു ശിവശങ്കറുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്‍ഫോഴ്‌സ്‌മെന്റിനും കസ്റ്റംസിനും മൊഴി നല്‍കിയിരുന്നു . സെക്രട്ടേറിയറ്റിനു സമീപം ശാന്തിനഗറിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ ഓഫിസിലാണ് ഇരുവരുമെത്തിയത്.

സ്വപ്നയെ പരിചയപ്പെടുത്തിയ ശേഷം ലോക്കര്‍ എടുക്കുന്നതിനെപ്പറ്റിയും പണത്തെപ്പറ്റിയും ദീര്‍ഘമായി സംസാരിച്ചു. ലോക്കര്‍ എടുക്കാനുള്ള പണം തന്റെ ബാങ്കില്‍ നിന്നു മാറ്റിക്കൊടുക്കാനും ശിവശങ്കര്‍ നിര്‍ദേശിച്ചു. അതുപ്രകാരം ചാര്‍ട്ടേഡ് അക്കൗണ്ടന്റാണു ലോക്കര്‍ ഫീസ് അടച്ചത്.ഇതില്‍ നിന്നുമാണ് ഇതൊരു സാധാ നടപടിക്രമമല്ല എന്ന് അന്വേഷണസംഘത്തിന് വ്യക്തമായത് .ലോക്കറിന്റെ താക്കോല്‍ ആദ്യം കുറെ നാള്‍ തന്റെ കയ്യിലുണ്ടായിരുന്നുവെന്നും പിന്നീട് സ്വപ്ന അതു വാങ്ങിയെന്നുമാണ് അക്കൗണ്ടന്റിന്റെ മൊഴി. തിരുവനന്തപുരം നഗരത്തില്‍ ആല്‍ത്തറ ജംക്ഷനിലെ മറ്റൊരു ബാങ്കിലും സ്വപ്നയ്ക്കുണ്ടായിരുന്ന ലോക്കര്‍ എന്‍ഐഎ സംഘം പരിശോധിച്ചിരുന്നു. ഇവിടെ നിന്ന് ഒന്നും കണ്ടെത്തിയില്ല.അതിലുള്ള പണം നേരത്തെ തന്നെ കള്ളക്കടത്തിന് ഉപയോഗിച്ചേക്കാം എന്നതാണ് നിഗമനം .

സ്വര്‍ണക്കടത്ത് സംഘം അവരുടെ കള്ളക്കടത്തു ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങള്‍ വഴിയും നടത്തിയിരുന്നുവെന്നു കണ്ടെത്തിയിരുന്നു. കോണ്‍സുലേറ്റിന്റെ പേരില്‍ സമാന്തര ബാങ്ക് അക്കൗണ്ടിലൂടെ ജീവകാരുണ്യ സംഘടനകള്‍ക്കെന്ന പേരിലും കോടികള്‍ എത്തിച്ചിരുന്നു. 140 കോടിയോളം രൂപ ഈ അക്കൗണ്ടിലൂടെ എത്തി.ഇതിനെപ്പറ്റിയുള്ള വിശദമായ വിവരങ്ങള്‍ ലാഭമായ സാഹചര്യത്തിലാണ് സ്വപ്ന ബോധപൂര്‍വം സംരക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ ആരെന്ന ചോദ്യം ഇപ്പോള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഉയര്‍ന്നിരിക്കുന്നത് .സ്വര്‍ണക്കടത്തിലൂടെ സ്വപ്നയ്ക്കു ലഭിച്ച പണം ഒന്നാം പ്രതി സരിത്തിന്റെ അറിവോടെ പലയിടത്തും നിക്ഷേപിച്ചുവെന്നാണു വിവരം. സരിത്ത് ദുബായില്‍ ചെന്ന ശേഷം ചില യൂറോപ്യന്‍ രാജ്യങ്ങളിലേക്കു യാത്ര നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.

ഇവിടങ്ങളില്‍ എന്തെങ്കിലും നിക്ഷേപം ഉണ്ടോയെന്നും അന്വേഷിക്കുന്നു.നേരത്തെ ദുബായിലേക്ക് തിരിച്ച എന്‍ ഐ എ സംഘം ഇതിനെപ്പറ്റിയും തിരിച്ചറിയല്‍ നടത്തിയിരുന്നു .അതിന്റെ അടിസഥാനത്തില്‍ ഫൈസല്‍ ഫരീദ് ഉളപ്പടെയുള്ള വന്‍ റാക്കറ്റുമായി പ്രത്യക്ഷത്തില്‍ തന്നെ ബന്ധമുള്ള സ്വപ്ന മനപ്പൂര്‍വം മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്ന പേരുകളാണ് അന്വേഷണ സംഘത്തിനു മുന്നിലുള്ള പ്രധാന കടമ്പ .

"




 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (3 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (12 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (21 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (25 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (31 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (40 minutes ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (45 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (46 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (58 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (1 hour ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (2 hours ago)

Malayali Vartha Recommends