Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ആദ്യം പോസറ്റീവ്, മൂന്ന് ദിവസം കഴിഞ്ഞ് നെഗറ്റീവ്; തെറ്റായ പരിശോധനാഫലം നല്‍കിയ സ്വകാര്യ ലാബിനെതിരെ സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജ്ജ്, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കളങ്കമാണെന്ന് മുഖ്യമന്ത്രിക്ക് കത്ത്

22 AUGUST 2020 12:11 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ തോത് ദിനംപ്രതി ഉയരുകയാണ്. നിർണായകമായി ഇനിവരുന്ന ആഴ്ചകൾ കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുകയാണ്. എന്നാൽ സംസ്ഥാനത്തിന്റെ ഇത്തരം പ്രവർത്തികളിൽ കണ്ണുകടിയാകുന്ന വാർത്തകളും പുറത്തേക്ക് വരുന്നു. തന്‍റെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ് എന്ന് തെറ്റായ പരിശോധനാഫലം നല്‍കിയ സ്വകാര്യ ലാബിനെതിരെ സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജ്ജ് രംഗത്ത് എത്തിയിരിക്കുകയാണ്. തനിക്കു മാത്രമല്ല ഇതേ ലാബില്‍ പരിശോധന നടത്തിയ നവജാത ശിശുവിനും മാതാവിനും ഇത്തരത്തിൽ സമാനമായ ദുരനുഭവം ഉണ്ടായെന്നും സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കളങ്കമാണ് ഇത്തരം ലാബുകളെന്നും 'ഗപ്പി' സംവിധായകന്‍ ആരോപിക്കുകയാണ്. സ്വന്തം അനുഭവം പറഞ്ഞുകൊണ്ട് മുഖ്യമന്ത്രിക്ക് വിശദമായ കത്ത് എഴുതിയിരിക്കുകയാണ് ജോണ്‍പോള്‍ ജോര്‍ജ്ജ്.

ജോണ്‍പോള്‍ ജോര്‍ജ് മുഖ്യമന്ത്രിക്ക് എഴുതിയ കത്തിന്റെ പൂർണരൂപം;

ബ​ഹു​മാ​ന​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി​ക്ക്, സ​ർ​ക്കാ​രി​ന്‍റെ കൊ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ പി​ന്തു​ണ​യും അ​റി​യി​ക്കു​ന്നു. ഓഗ​സ്റ്റ് ഏ​ഴി​ന് 1,251 കോ​വി​ഡ് രോ​ഗി​ക​ളു​ണ്ടെ​ന്നാ​ണ് അ​ങ്ങു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, അ​തി​ലൊ​ന്ന് രോ​ഗ​മി​ല്ലാ​തി​രു​ന്ന ഞാ​ൻ ആ​യി​രു​ന്നു. അ​ങ്ങ​യു​ടെ സ​ര്‍​ക്കാ​രി​ന്‍റെ കൊ​വി​ഡ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ മു​ഴു​വ​ന്‍ ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന, കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ വി​ഡ്ഢി​ക​ളാ​ക്കു​ന്ന, ചെ​യ്യാ​ത്ത കു​റ്റ​ത്തി​നു ദ്രോ​ഹി​ക്കു​ന്ന ചി​ല കാ​ര്യ​ങ്ങ​ളും ഈ ​നാ​ട്ടി​ല്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് അ​ങ്ങ​യെ അ​റി​യി​ക്കാ​നാ​ണ് ഈ ​ക​ത്ത്. ഇ​തി​നെ​തി​രേ അ​ങ്ങു ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു. ഇ​ത് ആ​രെ​ങ്കി​ലും പ​റ​ഞ്ഞു​കേ​ട്ട സം​ഭ​വമ​ല്ല, ചി​ല​രു​ടെ വീ​ഴ്ച മൂ​ലം ഞാ​ൻ നേ​രി​ട്ട് അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ദു​രി​ത​മാ​ണ്.

സു​ഹൃ​ത്തി​നു കൊവി​ഡ് പോ​സി​റ്റീ​വാ​യെ​ന്ന് അ​റി​ഞ്ഞ ദി​വ​സം മു​ത​ൽ, ആ​രും നി​ർദേ​ശി​ക്കാ​തെ​ത​ന്നെ ക്വാ​റ​ന്‍റൈ​നി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്നു ഞാ​ൻ. 16 ദി​വ​സ​ങ്ങ​ള്‍​ക്കു ശേ​ഷ​വും ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​യി​രു​ന്നു. എ​നി​ക്കു കൊ​വി​ഡ് കി​ട്ടാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണെ​ന്ന് അ​റി​യാ​മാ​യി​രു​ന്നി​ട്ടും ജോ​ലി സം​ബ​ന്ധ​മാ​യ ചി​ല യാ​ത്ര​ക​ള്‍ അ​നി​വാ​ര്യ​മാ​യി​രു​ന്ന​തു​കൊ​ണ്ട് അ​തി​നു മു​ന്നോ​ടി​യാ​യി സ്വ​ന്തം നി​ല​യി​ൽ കൊവി​ഡ് ടെ​സ്റ്റ് ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചു. സ​ർ​ക്കാ​ർ കൊവി​ഡ് ടെ​സ്റ്റി​ന് അം​ഗീ​കാ​രം ന​ൽ​കി​യി​രി​ക്കു​ന്ന കോ​ട്ട​യ​ത്തെ സ്വകാര്യ ലാ​ബി​ല്‍ പ​ണം മു​ട​ക്കി RT-PCR ടെ​സ്റ്റ് ന​ട​ത്തി. ഒ​രു ശ​ത​മാ​നം പോ​ലും ക​രു​തി​യി​ല്ല ഞാ​ന്‍ പോ​സി​റ്റീ​വാ​കു​മെ​ന്ന്. പ​ക്ഷേ, എ​ന്നെ വി​ളി​ച്ച​ത് ആ​രോ​ഗ്യ​വ​കു​പ്പി​ല്‍​നി​ന്നാ​ണ്. എ​ന്‍റെ റി​സ​ല്‍​ട്ട് കൊവി​ഡ് പോ​സി​റ്റീ​വ് ആയിരുന്നു. പി​ന്നീ​ടു​ള്ള മ​ണി​ക്കൂ​റു​ക​ള്‍ എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ സം​ഭ​വി​ച്ച​തു ഒ​രി​ക്ക​ലും ഓ​ർ​ക്കാ​ൻ പോ​ലും ഇ​ഷ്ട​പ്പെ​ടാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ്. ബാ​ഗും പാ​ക്ക് ചെ​യ്ത്, ഞാ​ന്‍ പോ​വു​ന്ന​തു നോ​ക്കി ജ​നാ​ല​ക​ള്‍​ക്കു​ള്ളി​ൽ എ​ന്‍റെ അ​പ്പ​നും അ​മ്മ​യും ക​ര​യു​ന്ന​ത്, ആം​ബു​ല​ന്‍​സി​ന്‍റെ ചു​വ​ന്ന വെ​ളി​ച്ച​ത്തി​ല്‍ എ​നി​ക്കു കാ​ണാ​മാ​യി​രു​ന്നു. എ​ന്‍റെ രോ​ഗാ​വ​സ്ഥ​യെ​ക്കാ​ൾ എ​നി​ക്കു ചി​ന്ത​യും പേ​ടി​യും, ആ ​അ​വ​സ​ര​ത്തി​ല്‍ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യി ത​ള​ര്‍​ന്ന അ​വ​ര്‍​ക്കെ​ന്തെ​ങ്കി​ലും സം​ഭ​വി​ക്കു​മോ എ​ന്നോ​ര്‍​ത്താ​യി​രു​ന്നു. അ​വ​ര്‍ എല്ലാ അ​ര്‍​ത്ഥ​ത്തി​ലും ഒ​റ്റ​പ്പെ​ട്ടു.

എ​ന്നെ ച​ങ്ങ​നാ​ശേ​രി​യി​ലെ കൊവി​ഡ് സെ​ന്‍റ​റി​ല്‍ എത്തിച്ചു. തി​ര​ക്കു കു​റ​വാ​യി​രു​ന്നെ​ങ്കി​ലും 50 കോ​വി​ഡ് ബാ​ധി​ത​രെ​ങ്കി​ലും അ​വി​ടു​ണ്ടാ​യി​രു​ന്നു. ആ ​രാ​ത്രി മു​ത​ല്‍ ഞാ​നും അ​വ​ര്‍​ക്കൊ​പ്പ​മാ​യി​രു​ന്നു. അ​ടു​ത്ത ദി​വ​സം ആ​രോ​ഗ്യ​വ​കു​പ്പി​നു മെ​ഡി​വി​ഷ​ന്‍റെ ലാ​ബ് റി​സ​ല്‍​ട്ടു​ക​ളി​ല്‍ സം​ശ​യം തോ​ന്നി​യ​തു​കൊ​ണ്ടാ​വാം, ആ ലാബില്‍ ടെ​സ്റ്റ് ചെ​യ്തു പോ​സി​റ്റീ​വാ​യ പ​ല​രു​ടെ​യും റീ​ടെ​സ്റ്റ് ന​ട​ത്തി, ഒ​പ്പം എ​ന്‍റെ​യും. RT-PCR ടെ​സ്റ്റ് ത​ന്നെ. മൂ​ന്നു ദി​വ​സ​ത്തി​നു ശേ​ഷം റി​സല്‍​ട്ട് വ​ന്നു. എ​ന്‍റെ കാ​ര്യം മാ​ത്ര​മേ എ​ന്നെ അ​റി​യി​ച്ചു​ള്ളു. ഞാ​ന്‍ നെ​ഗ​റ്റീ​വ്. റി​സല്‍​ട്ട് അ​റി​ഞ്ഞ ഉ​ട​ന്‍ ഞാ​ന്‍ ഡി​സ്ചാ​ര്‍​ജ് ലെ​റ്റ​ര്‍ വാ​ങ്ങി. എ​ന്നാ​ൽ, രോ​ഗ​മി​ല്ലാ​ത്ത ഞാ​ൻ കൊവി​ഡ് സെ​ന്‍റ​റി​ല്‍ ക​ഴി​ഞ്ഞ​തി​നാ​ല്‍ വീ​ണ്ടും ക്വാ​റ​ന്‍റൈ​നി​ൽ. ഇ​തി​നി​ടെ, ലാ​ബ് അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ച്ച​പ്പോ​ൾ, എ​നി​ക്ക് കോ​വി​ഡ് വ​ന്നി​ട്ടു​ണ്ടാ​വു​മെ​ന്നും ര​ണ്ടു ദി​വ​സം​കൊ​ണ്ട് മാ​റി​യ​താ​വാ​മെ​ന്നു​മാ​യി​രു​ന്നു അ​വ​രു​ടെ മ​റു​പ​ടി. ഇ​തു ശ​രി​യാ​ണോ എ​ന്ന​റി​യാ​ൻ ഞാ​ന്‍ ആ​ന്‍റി​ബോ​ഡി ടെ​സ്റ്റ് ന​ട​ത്തി. അ​തി​ന്‍റെ റി​സ​ൾ​ട്ട് എ​നി​ക്ക് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടി​ല്ല എ​ന്ന​താ​യി​രു​ന്നു. തെ​റ്റാ​യ ലാ​ബ് റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്ന് എ​നി​ക്കേ​റെ ദു​രി​ത​ങ്ങ​ൾ ഉ​ണ്ടാ​യെ​ങ്കി​ലും ഇ​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​ണെ​ന്നു ക​രു​തി​യ​താ​ണ് ഞാ​ൻ. എ​ന്നാ​ൽ, സ​മാ​ന​മാ​യ മ​റ്റൊ​രു സം​ഭ​വം​കൂ​ടി കോ​ട്ട​യ​ത്തു​ണ്ടാ​യി. എ​ന്‍റെ അ​നു​ഭ​വ​ത്തേ​ക്കാ​ൾ അ​തി​ക്രൂ​ര​മാ​യ പ​രീ​ക്ഷ​ണ​മാ​ണ് ന​വ​ജാ​ത ശി​ശു അ​ട​ക്ക​മു​ള്ള ആ ​കു​ടും​ബം നേ​രി​ട്ട​ത്. അ​തു​കൂ​ടി കേ​ട്ട​തോ​ടെ​യാ​ണ് ഇ​തു പ​രാ​തി​പ്പെ​ട​ണം എ​ന്നു തീ​രു​മാ​നി​ച്ച​ത്.

ഇ​പ്പോ​ള്‍ എ​ല്ലാ ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കും മു​ന്‍​പ് കൊവി​ഡ് ടെ​സ്റ്റ് വേ​ണ​മ​ല്ലോ. അ​തു​പോ​ലെ കോ​ട്ട​യ​ത്തെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​സ​വ​ത്തി​നു മു​ന്‍​പ് കോ​ട്ട​യം പു​ലി​ക്കു​ട്ടി​ശേ​രി കൊ​ല്ല​ത്തു​ശേ​രി​ൽ ഡോ​ണി ജോ​സ​ഫി​ന്‍റെ ഭാ​ര്യ​യു​ടെ കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി, കു​ഞ്ഞു​ണ്ടാ​വു​ന്ന​തി​ന് ഒ​രു മ​ണി​ക്കൂ​ര്‍ മു​ന്‍​പ്. ഹോ​സ്പി​റ്റ​ല്‍ ത​ന്നെ ഇ​തേ ലാ​ബി​നെ ഏ​ല്‍​പി​ച്ച ടെ​സ്റ്റി​ന്‍റെ റി​സ​ള്‍​ട്ട് വ​ന്നു, പോ​സി​റ്റീ​വ്. ഇ​തോ​ടെ പ്ര​സ​വം ക​ഴി​ഞ്ഞ ഉ​ട​നെ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും ഹോം ​ക്വാ​റ​ന്‍റൈ​നി​ലേ​ക്കു മാ​റ്റി. ഇ​തി​നി​ടെ, കു​ഞ്ഞി​ന് മ​ഞ്ഞ​നി​റം ബാ​ധി​ച്ചു. ഇ​തോ​ടെ ചി​കി​ത്സ തേ​ടി ഇ​വ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ സ​മീ​പി​ച്ചെ​ങ്കി​ലും കൊവി​ഡ് പോ​സി​റ്റീ​വ് ആ​യ​തി​നാ​ൽ ആ​രും സ്വീ​ക​രി​ച്ചി​ല്ല. തു​ട​ർ​ന്ന് അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ കൊവി​ഡ് സെ​ന്‍റ​റി​ലേ​ക്കു മാ​റ്റി. ഇ​തി​നി​ടെ, കോ​വി​ഡ് ബാ​ധി​ക്കാ​നു​ള്ള യാ​തൊ​രു സാ​ഹ​ച​ര്യ​ത്തി​ലും പോ​കാ​തി​രു​ന്ന യു​വ​തി​യു​ടെ റി​സ​ൾ​ട്ടി​ൽ സം​ശ​യം തോ​ന്നി​യ ആ​രോ​ഗ്യ​വ​കു​പ്പ് അ​മ്മ​യു​ടെ കൊവി​ഡ് ടെ​സ്റ്റ് വീ​ണ്ടും ന​ട​ത്തി. ഫ​ലം നെ​ഗ​റ്റീ​വ്. ഫ​ലം വ​ന്ന​പ്പോ​ഴേ​ക്കും രോ​ഗ​മി​ല്ലാ​ത്ത അ​മ്മ​യും കു​ഞ്ഞും കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ നാ​ലു ദി​വ​സം പി​ന്നി​ട്ടി​രു​ന്നു. കൊ​വി​ഡ് പോ​സി​റ്റീ​വ് എ​ന്നു തെ​റ്റാ​യ റി​സ​ൾ​ട്ട് കി​ട്ടി​യ​തു മൂ​ലം കു​ഞ്ഞി​നു മു​ല​പ്പാ​ൽ പോ​ലും കൊ​ടു​ക്കാ​ന്‍ ക​ഴി​യാ​തെ നി​സ്സ​ഹാ​യ​യാ​യി ആ ​അ​മ്മ. നാ​ലു രാ​വും പ​ക​ലും അ​വ​ര​വി​ടെ ക​ഴി​യേ​ണ്ടി വ​ന്നു. കോ​വി​ഡ് രോ​ഗി​ക​ളെ ഭ​യ​മു​ള്ള​വ​രാ​ണ് ഭൂ​രി​ഭാ​ഗ​വു​മെ​ന്ന് അ​ന്ന് ആ​രും സ​ഹാ​യി​ക്കാ​നി​ല്ലാ​തെ വ​ന്ന​പ്പോ​ള്‍ അ​വ​ര്‍​ക്കു മ​ന​സി​ലാ​യി. ഒ​രു ന​ഴ്സ് ആ ​സ​മ​യ​ത്തു കാ​ണി​ച്ച സ്നേ​ഹ​വും ക​രു​ത​ലും അ​വ​ര്‍ പ​റ​ഞ്ഞ​ത് ഓ​ര്‍​ക്കു​ന്നു. രോ​ഗം വ​ന്നു​പോ​യി​ല്ല എ​ന്നു​റ​പ്പി​ക്കാ​ൻ ഇ​വ​ർ ആ​ന്‍റി​ബോ​ഡി പ​രി​ശോ​ധ​ന​യും ന​ട​ത്തി. രോ​ഗം ബാ​ധി​ച്ചി​ട്ടി​ല്ല എ​ന്ന​യാ​യി​രു​ന്നു ഫ​ലം.

പ്ര​സ്തു​ത ലാ​ബ് ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ 40,000ല്‍ ​അ​ധി​കം ടെ​സ്റ്റു​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്, പ​ണം മു​ട​ക്കി ഇ​വി​ടെ ടെ​സ്റ്റ് ന​ട​ത്തി​യി​ട്ടു​ള്ള, എ​ന്നെ​പ്പോ​ലെ എ​ത്ര​യോ ആ​ളു​ക​ള്‍ ഇ​വ​രു​ടെ ഇ​ര​ക​ളാ​യി​ട്ടു​ണ്ടാ​കാ​മെ​ന്ന​താ​ണ് ഇ​പ്പോ​ൾ സം​ശ​യം. ഇ​വ​ര്‍ ന​ൽ​കു​ന്ന റി​സ​ല്‍​ട്ടി​നെ​ക്കു​റി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പി​ലു​ള്ള​വ​ർ​ക്കു​ത​ന്നെ സം​ശ​യം ഉ​യ​ര്‍​ന്നി​ട്ട് ര​ണ്ടാ​ഴ്ച​ക​ള്‍ പി​ന്നി​ട്ടു സാ​ർ. പ​ക്ഷേ, ആ​രും ന​ട​പ​ടി​യൊ​ന്നും എ​ടു​ക്കു​ന്നി​ല്ല. ഈ ​ലാ​ബി​ല്‍​നി​ന്ന് ഇ​പ്പോ​ഴും ആ​യി​ര​ക്ക​ണ​ക്കി​നു ടെ​സ്റ്റ് റി​സ​ള്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​രു​ന്നു. ഈ ​മ​ഹാ​മാ​രി​ക്കി​ട​യി​ല്‍ ന​മ്മു​ടെ സ​മൂ​ഹ​ത്തി​ലേ​ക്കു ജ​നി​ച്ചു​വീ​ണ, ആ ​കു​ഞ്ഞി​നും കു​ടും​ബ​ത്തി​നും ഇ​വ​രു​ടെ വീ​ഴ്ച മൂ​ലം നേ​രി​ട്ട നീ​തികേ​ടും ദു​രി​ത​വും ഒ​രി​ക്ക​ലും പൊ​റു​ക്കാ​നാ​വി​ല്ല. ഇ​നി​യും ആ​രും അ​നാ​വ​ശ്യ​മാ​യി വ​ഞ്ചി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ ഇ​ക്കാ​ര്യ​ത്തി​ൽ ക​ർ​ശ​ന ന​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും തെ​റ്റാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന ലാ​ബു​ക​ളെ ക​രി​മ്പട്ടി​ക​യി​ൽ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​പേ​ക്ഷി​ക്കു​ന്നു. ലാ​ബു​ക​ളു​ടെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​നം​കൊ​ണ്ട് രോ​ഗ​മി​ല്ലാ​തി​രു​ന്നി​ട്ടും മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ക്കു​ന്ന പ​ട്ടി​ക​യി​ൽ പോ​ലും ഉ​ൾ​പ്പെ​ടേ​ണ്ടി വ​ന്ന​വ​ർ എ​ത്ര​യോ പേ​രു​ണ്ടാ​കും. സ​ത്യ​ത്തി​ൽ വ്യ​ക്തി​ക​ൾ മാ​ത്ര​മ​ല്ല സ​ർ​ക്കാ​ർ​ കൂ​ടി ക​ബ​ളി​പ്പി​ക്ക​പ്പെ​ടു​ന്ന ഇ​ത്ത​രം അ​നാ​സ്ഥ​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്തി ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ഒ​രി​ക്ക​ൽ​കൂ​ടി അ​പേ​ക്ഷി​ക്കു​ന്നു.

വി​ശ്വ​സ്ത​ത​യോ​ടെ,
ജോ​ണ്‍​പോ​ള്‍ ജോ​ര്‍​ജ്.
സം​വി​ധാ​യ​ക​ൻ (അ​മ്പിളി, ഗ​പ്പി)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (11 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (20 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (24 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (30 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (39 minutes ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (44 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (45 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (57 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (1 hour ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (2 hours ago)

Malayali Vartha Recommends