Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ഭിത്തി തുറക്കാൻ കട്ടർ പോലുള്ള മെഷീനുകളൊന്നും ഉപയോഗിച്ചിട്ടില്ല! ലോക്കര്‍ തകര്‍ത്തിട്ടില്ല, ഭിത്തിയിലെ ദ്വാരം തീരെ ചെറുത്... ജ്വല്ലറിയിലെ സിസിടിവി രണ്ടര മാസമായി പ്രവര്‍ത്തനരഹിതം; ലോക്കറിന്റെ ഒരു താക്കോലും കാണാമറയത്ത്! കയ്പമംഗലം മൂന്നുപീടികയിലെ ഗോള്‍ഡ് ഹാര്‍ട്ട് ജ്വല്ലറിയിൽ നടന്ന മോഷണത്തിൽ ദുരൂഹത...

22 AUGUST 2020 01:12 PM IST
മലയാളി വാര്‍ത്ത

കയ്പമംഗലം മൂന്നുപീടികയില്‍ ജ്വല്ലറിയില്‍ നിന്ന് 3.12 കിലോ സ്വര്‍ണവും അരക്കിലോ വെള്ളിയും കവര്‍ന്ന സംഭവത്തില്‍ ദുരൂഹത.

ലോക്കര്‍ തകര്‍ത്തിട്ടില്ലെന്നതും ഭിത്തിയിലെ ദ്വാരം ചെറുതാണെന്നതുമാണ് ദുരൂഹതയേറ്റുന്നത്. താക്കോല്‍ ഉപയോഗിച്ചു തുറന്നു എന്ന സാധ്യത കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ജ്വല്ലറിയിലെ സിസിടിവി രണ്ടര മാസമായി പ്രവര്‍ത്തനരഹിതമാണ്.

ദേശീയപാതയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് ഹാര്‍ട്ട് ജ്വല്ലറിയില്‍ വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നത്. ഇന്നലെ രാവിലെ 10 മണിയോടെ ഉടമ ചെന്ത്രാപ്പിന്നി സ്വദേശി സലീമും ഒരു ജീവനക്കാരനും കൂടി ജ്വല്ലറി തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയില്‍പ്പെടുന്നത്.

തലേന്നു രാത്രി 9 മണി വരെ ജ്വല്ലറി പ്രവര്‍ത്തിച്ചിരുന്നതായി ഉടമ പൊലീസിനോടു പറഞ്ഞു. അര്‍ധരാത്രിക്കു ശേഷമാകാം മോഷണമെന്നാണ് പ്രാഥമിക നിഗമനം. ജ്വല്ലറിയുടെ ഇടതുവശത്തു കാടുമൂടിക്കിടക്കുന്ന ഭാഗത്തോടു ചേര്‍ന്നാണ് ഭിത്തി തുരന്നത്. കട്ടര്‍ പോലുള്ള മെഷീനുകളൊന്നും ഉപയോഗിച്ചിട്ടില്ലെന്നു പരിശോധനയില്‍ വ്യക്തമായി.

ലോക്കര്‍ തകര്‍ക്കാന്‍ ശ്രമമുണ്ടായിട്ടില്ലെന്നതും സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ താക്കോല്‍ ഉപയോഗിച്ചു തുറന്നതോ ജീവനക്കാര്‍ പൂട്ടാന്‍ മറന്നതോ ആകാമെന്നാണ് വിലയിരുത്തല്‍. സിസിടിവി ക്യാമറകള്‍ രണ്ടരമാസമായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ജീവനക്കാര്‍ പൊലീസിനെ അറിയിച്ചത്.

ജ്വല്ലറിക്കു കാവല്‍ക്കാരനുമുണ്ടായിരുന്നില്ല. ലോക്കറിന് ഒരു താക്കോല്‍ മാത്രമേയുള്ളൂ എന്നാണ് ഉടമ പൊലീസിനോടു വ്യക്തമാക്കിയത്. എന്നാല്‍, 10 വര്‍ഷം മുന്‍പ് ഈ ലോക്കര്‍ മറ്റൊരാളില്‍ നിന്നു വാങ്ങിയതാണെന്നു വ്യക്തമായതോടെ അദ്ദേഹവുമായി പൊലീസ് ബന്ധപ്പെട്ടു.

2 താക്കോലുകള്‍ നല്‍കിയിരുന്നതായാണ് ഇദ്ദേഹത്തിന്റെ വാദം. ഇതോടെ രണ്ടാമത്തെ താക്കോലിനെക്കുറിച്ചുള്ള സംശയങ്ങള്‍ ശക്തമാകുകയാണ്.

സംഭവസ്ഥലത്തു പരിശോധന നടത്തിയ വിരലടയാള വിദഗ്ധര്‍ക്കും ഡോഗ് സ്ക്വാഡിനും കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. കൂടാതെ തെളിവു നശിപ്പിക്കാന്‍ പരിസരത്താകെ മുളകുപൊടി വിതറിയിരുന്നു. ഭിത്തി തുരക്കാന്‍ ഉപയോ​ഗിച്ച ആയുധങ്ങളും കണ്ടെടുക്കാനായില്ല.

കുറച്ചുകാലമായി ജ്വല്ലറി സ്ഥിരമായി തുറന്നിരുന്നില്ല എന്നതാണ് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം. മേഖലയിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു മേഖലയില്‍ നിന്നു വ്യാഴാഴ്ച രാത്രിയിലെ ഫോണ്‍വിളി വിശദാംശങ്ങളും പരിശോധിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (3 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (12 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (21 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (25 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (31 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (40 minutes ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (45 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (46 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (58 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (1 hour ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (2 hours ago)

Malayali Vartha Recommends