ഡിജിറ്റൽ ഗാർഡൻ ഉള്ള രാജ്യത്തെ ആദ്യത്തെ സർവകലാശാലയായി കേരള സർവകലാശാല; സസ്യ വൈവിധ്യത്തെ കുറിച്ചുള്ള വിവരങ്ങൾ ഇനി കൈ വിരൽ തുമ്പിൽ കിട്ടും; അഭിമാനത്തോടെ അഖിലേഷ് എസ്.വിയും ഡോ. എ. ഗംഗപ്രസാദും

ഇന്ത്യയിലെ ഡിജിറ്റൽ ഗാർഡനുള്ള ആദ്യ സർവകലാശാല മൊബൈൽ ഫോണുകൾ ഉപയോഗിച്ച ഒരു പ്രദേശത്തിന്റെ സസ്യവൈവിധ്യം എളുപ്പത്തിൽ മനസിലാകുന്ന ഒരു ആശയമാണ് ഡിജിറ്റൽ ഗാർഡൻ. ഡിജിറ്റൽ ഗാർഡൻ എന്ന ആശയവും, ഇന്ത്യയുടെ ആദ്യത്തെ ഡിജിറ്റൽ ഗാർഡൻ തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരത്തിൽ തയ്യാറാക്കിയത് ശ്രീ അഖിലേഷ് എസ്.വി. നായർ എന്ന കേരള സർവകലാശാലയിലെ സസ്യശാസ്ത്ര വിഭാഗം ഗവേഷണ വിദ്ധ്യാർത്ഥിയും, പ്രൊഫ. ഡോ. എ. ഗംഗപ്രസാദ്, ഡയറക്ടർ, സെന്റർ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷൻ, ബോട്ടണി വിഭാഗം, കേരള സർവകലാശാല, ചേർന്നാണ്. . തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരത്തിൽ ഡിജിറ്റൽ ഗാർഡൻ സ്ഥാപിച്ചതിന്റെ വിജയത്തിനുശേഷം, കേരള രാജ്ഭവനിൽ ഒരു ഡിജിറ്റൽ ഗാർഡനും സ്ഥാപിച്ചു, ഇത് ഡിജിറ്റൽ ഗാർഡൻഉള്ള ഇന്ത്യയിലെ ആദ്യത്തെ രാജ്ഭവനായി മാറി. ഇപ്പോൾ, കേരളത്തിന്റെ മാതൃ സർവകലാശാലയിൽ ഒരു ഡിജിറ്റൽ ഗാർഡനും സ്ഥാപിച്ചു, ഈ പ്രവർത്തനത്തിലൂടെ കേരള സർവകലാശാല ഡിജിറ്റൽ ഗാർഡൻ ഉള്ള രാജ്യത്തെ ആദ്യത്തെ സർവകലാശാലയായി. സർവകലാശാലയിലെ ഡിജിറ്റൽ ഗാർഡൻ ബഹു. കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ) വി. പി. മഹാദേവൻ പിള്ള; പ്രോ വൈസ് ചാൻസലർ, രജിസ്ട്രാർ എന്നിവർ സിൻഡിക്കേറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവഹിച്ചു..
പാളയം ക്യാമ്പസ്സിലും കാര്യാവട്ടത്തെ ക്യാമ്പസ്സിലുമായി 250 ലധികം ഇനം മരങ്ങൾ ഈ പഠനത്തിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്. സസ്യങ്ങളുടെ എല്ലാ വിവരങ്ങളും വെബ്സൈറ്റ് സൃഷ്ടിക്കൽ വഴി ഡിജിറ്റൈസ് ചെയ്തു; എന്നിട്ടു അവയെ QR കോഡ് ലിങ്കു ചെയ്തു. കേരള സർവകലാശാലയിലെ സസ്യങ്ങളുടെ വിവരങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിലൂടെ സന്ദർശകർക്ക് നമ്മുടെ ജൈവ വൈവിധ്യത്തെക്കുറിച്ച് കൂടുതലറിയാൻ കഴിയും. വെബ്സൈറ്റ് ലിങ്ക് - https://www.keralauniversity.ac.in/digital_garden/home . ഡിജിറ്റൽ ഗാർഡൻ വേണ്ടി സസ്യങ്ങളുടെ ലേബലിൽ QR കോഡും ഉൾപ്പെടുത്തി. മൊബൈൽ ഫോൺ ഉപയോഗിച്ച ഈ QR കോഡ് സ്കാൻ ചെയുന്നതിലൂടെ, ആ സസ്യത്തിന്റെ ശാസ്ത്രീയ നാമം, സസ്യകുടുംബം, മലയാളം-ഇംഗ്ലീഷ് പേരുകൾ, പുഷ്പിക്കുന്ന സമയം, കാണപ്പെടുന്ന രാജ്യങ്ങൾ, ഉപയോഗങ്ങൾ, സസ്യശാസ്ത്ര വിവരങ്ങൾ, ഫോട്ടോ എന്നിവ ഞൊടിയിടയിൽ ലഭ്യമാകുന്നു. ഇത് നമ്മുടെ ജൈവവൈവിദ്യതേ വളരെ പെട്ടന്നുത്തനെ പൊതുജനങ്ങൾക് മനസിലാക്കുവാൻ സാധിക്കുന്നു.
https://www.facebook.com/Malayalivartha

























