കോട്ടയത്തെ ആഡംബര ജീവിതം നയിച്ച 22കാരനെ പൊക്കിയതോടെ നാട്ടുകാർ ഞെട്ടി! അമ്പരന്ന് പോലീസും; പെട്ടെന്ന് പണക്കാരനാകാനുള്ള അധിബുദ്ധി കൊണ്ടെത്തിച്ചത് ജയിലിലേക്ക്... സംഭവം ഇങ്ങനെ...

വാകത്താനത്ത് മോഷണം നടത്തിയ സ്വര്‍ണമാലയും ബ്രേസ്ലെറ്റും വിറ്റുകിട്ടിയ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചതോടെ കള്ളന് പോലീസിന്റെ പിടിയിലായി. വാകത്താനം കൂടത്തിങ്കല്‍ ഹരികൃഷ്ണന്(22) ആണ് അറസ്റ്റിലായത്.
വാകത്താനം ശാസ്താംകാവ് അന്പലത്തിനു സമീപം നീലമന ഇല്ലത്ത് മാധവന് നന്പൂതിരിയുടെ മകന് ശംഭുവിന്റെ കഴുത്തില്‍ കിടന്ന ഒരു പവന്റെ സ്വര്‍ണമാലയും കൈയില്‍ കിടന്ന നാലരഗ്രാം ചെയിനും മോഷ്ടിച്ചു വില്പന നടത്തിയ ഹരികൃഷ്ണന് ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. കഴിഞ്ഞ 17നായിരുന്നു കേസിനാസ്പദമായ സംഭവം.
മുറ്റത്ത് നില്‍ക്കുകയായിരുന്ന ശംഭുവിന്റെ അടുത്തുകൂടി ഹരികൃഷ്ണന് സൗഹൃദമായി പെരുമാറിയശേഷം മാലയും ബ്രേസ് ലെറ്റും മോഷ്ടിച്ചശേഷം മുങ്ങുകയായിരുന്നു. പിന്നീടാണ് സ്വര്‍ണാഭരണങ്ങള്‍ നഷ്്ടപ്പെട്ട വിവരമറിയുന്നത്.
തുടര്‍ന്നു വീട്ടുകാര്‍ വാകത്താനം പോലീസില്‍ പരാതി നല്കി. പോലീസ് സമീപ പ്രദേശങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് കുറച്ചു ദിവസങ്ങളായി ഹരികൃഷ്ണന് ആഡംബര ജീവിതം നയിക്കുന്ന വിവരമറിഞ്ഞത്.
തുടര്‍ന്നാണ് ഇയാളെ പിടികൂടി ചോദ്യം ചെയ്തത്. പിന്നീട് സ്വകാര്യ ബാങ്ക് ശാഖയില്‍ ഇയാള്‍ സ്വര്‍ണ്ണം പണയം വച്ചതായും പോലീസ് കണ്ടെത്തി. ഈ പണം ഉപയോഗിച്ചു ഇയാള്‍ മുന്തിയ ഇനം മൊബൈല്‍ ഫോണ്‍ വാങ്ങുകയും ചെയ്തിരുന്നു.
ഇയാളുടെ പേരില്‍ മറ്റു മോഷണക്കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. വാകത്താനം എസ്എച്ച്ഒ കെ.പി. ടോംസണ്, ക്രൈം സ്ക്വാഡ് എസ്ഐ കോളിന്‍സ്, എഎസ്ഐ ജോണ്സണ് ആന്റണി, സീനിയര്‍ സിപിഒ ശ്രീവിദ്യ, സിപിഒമാരായ ഹരികുമാര്‍, വിനോദ് ജോസഫ്, ബിജു വിശ്വനാഥ്, ശ്രീകാന്ത്, ബ്ലസന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha

























