Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

നേർക്കുനേർ നിന്ന് മറുപടി പറയാൻ ചങ്കുറപ്പില്ലെങ്കിൽ അതിനു നിക്കരുത് ! ; ഭര്‍ത്താവിനെയും കാമുകനെയും വീട്ടുകാരെയുമൊക്കെ ചേര്‍ത്ത് കമന്റിടാന്‍ മാത്രം അറിയാവുന്ന ന്യായീകരണ തൊഴിലാളികളോട് അറപ്പാണെന്ന് മാധ്യമപ്രവര്‍ത്തകയായ ശ്രീജ ശ്യാം

22 AUGUST 2020 02:50 PM IST
മലയാളി വാര്‍ത്ത

പെണ്ണ് രാഷ്ട്രീയം പറഞ്ഞാല്‍ അവളുടെ ഭര്‍ത്താവിനെയും കാമുകനെയും വീട്ടുകാരെയുമൊക്കെ ചേര്‍ത്ത് കമന്റിടാന്‍ മാത്രം അറിയാവുന്ന ന്യായീകരണ തൊഴിലാളികളോട് അറപ്പല്ലാതെ മറ്റൊരു വികാരവുമില്ലെന്ന് മാധ്യമപ്രവര്‍ത്തകയായ ശ്രീജ ശ്യാം. തെറ്റുകള്‍ പറ്റാത്തവരല്ല മാധ്യമ പ്രവര്‍ത്തകരെന്നും മനഃപ്പൂര്‍വ്വമല്ലെങ്കിലും, കിട്ടിയ തെറ്റായ വിവരം പങ്കു വെച്ചതിലൂടെ ഒരാളുടെയെങ്കിലും മനസ്സ് വേദനിപ്പിച്ചെങ്കില്‍ അതില്‍ ആ മാധ്യമ പ്രവര്‍ത്തകനും വേദനിക്കുന്നുണ്ടാകുമെന്നും ശ്രീജ ശ്യാം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീജ തന്റെ രൂക്ഷ പ്രതികരണം രേഖപ്പെടുത്തിയത്.

മാധ്യമ പ്രവര്‍ത്തകരായ നിഷ പുരുഷോത്തമനും എം.ജി കമലേഷിനുമെതിരെ വലിയതോതില്‍ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും അധിക്ഷേപ പ്രചരണം നടന്നുവരികയാണ്. അതിനിടെയാണ് ശ്രീജ ശ്യാമിന്റെ പ്രതികരണം.

ശ്രീജയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.....

വീണ്ടും വീണ്ടും പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്!
കഷ്ടം തന്നെ!നാറ്റക്കേസാണ് മക്കളെ ഇത്!!!

ഒരു സ്ത്രീയെ, അത് രാഷ്ട്രീയ പ്രവർത്തകയോ, സാമൂഹ്യ പ്രവർത്തകയോ,മാധ്യമ പ്രവർത്തകയോ ഇനി ഇതൊന്നുമല്ല , ഒരു സാധാരണ പെൺകുട്ടിയോ ആവട്ടെ...
അവൾ ഒരു ചോദ്യം ചോദിച്ചാൽ നേർക്കുനേർ നിന്ന് മറുപടി പറയാൻ ചങ്കുറപ്പില്ലെങ്കിൽ അതിനു നിക്കരുത്! ഒരു പെണ്ണ് രാഷ്ട്രീയം പറഞ്ഞാൽ,
അവളുടെ കുടുംബത്തെയോ, ഭർത്താവിനെയോ
മുൻ ഭർത്താവിനെയോ, കാമുകനെയോ,ജോലി ചെയ്യുന്ന സ്ഥാപനത്തെയോ ഒക്കെ ചേർത്തല്ലാതെ ഒരു മറുപടി പറയാൻ പോലും ആകാത്ത ന്യായീകരണ തൊഴിലാളികളെ കണ്ട് അറപ്പാണ് തോന്നുന്നത്!
ഉത്തരം മുട്ടുമ്പോ വീട്ടിലിരിക്കുന്ന ഭാര്യയെ ചേർത്ത് തെമ്മാടിത്തരം പറയുന്ന ആ പാർട്ടി പ്രവർത്തനം ഉണ്ടല്ലോ, അത് നിങ്ങടെ സംസ്കാരത്തിനപ്പുറം മറ്റൊന്നും കാണിക്കുന്നുമില്ല !
ഇതൊക്കെ ഉദാത്തമായ പൊളിറ്റിക്കൽ ആക്ടിവിസം ആയി ഫേസ്ബുക്ക് വോളിൽ ആഘോഷിക്കുന്നവരോട് മറുപടി പറയുന്നത് ചാണകക്കുഴിയിലേക്ക് എടുത്ത് ചാടുന്നതിനു തുല്യമാണെന്നറിയാം, എന്നാലും ഇത്തവണ
ആ നാറ്റം സഹിക്കാമെന്നു വെച്ചു!

ഇതൊക്കെ ഒറ്റപ്പെട്ട സംഭവമായി കണ്ട് ഒഴിവാക്കി വിടാമായിരുന്നു, പക്ഷെ കഴിഞ്ഞ കുറച്ച് കാലമായി കേരളത്തിലെ ദൃശ്യ മാധ്യമപ്രവർത്തകർക്ക് സ്റ്റഡി ക്ലാസ് എടുക്കാൻ വരുന്നവരൊക്കെ പറയുന്നത്,
'ഒറ്റപ്പെട്ട സംഭവം' എന്നൊന്നില്ല എന്നാണല്ലോ!
എല്ലാം കരുതിക്കൂട്ടി മാധ്യമപ്രവർത്തകർ ചെയ്യുന്നത്, ഒരു നാക്കുപിഴ പോലും ഗൂഢാലോചനയുടെ ഭാഗം !
മനുഷ്യത്വം ഇല്ലാത്തവർ, ഇരപിടിയന്മാർ,അങ്ങനെ എന്തൊക്കെ?

കണ്ണിൽ കണ്ടാൽ, കയ്യിൽ കിട്ടിയാൽ ഞങ്ങൾ മാധ്യമപ്രവർത്തകരെ പട്ടിയെ തല്ലുന്നത്‌ പോലെ തല്ലും എന്നൊക്കെ കേട്ട്‌ പേടിച്ചിരിക്കണ കാലം ആയതുകൊണ്ട് ഇത് പറയാതെ പോകാൻ വയ്യ!

ഒരു കാര്യം കൂടി, തെറ്റുകൾ പറ്റാത്തവരല്ല മാധ്യമ പ്രവർത്തകർ.മനഃപ്പൂർവ്വമല്ലെങ്കിലും, കിട്ടിയ തെറ്റായ വിവരം പങ്കു വെച്ചതിലൂടെ ഒരാളുടെയെങ്കിലും മനസ്സ് വേദനിപ്പിച്ചെങ്കിൽ അതിൽ ആ മാധ്യമ പ്രവർത്തകനും വേദനിക്കുന്നുണ്ടാകും!

(NB: എന്താ ഏതാ എന്നൊന്നും ചോദിച്ച് ദയവായി വരരുത്, ഇത് വായിച്ചാൽ കാര്യം എന്തെന്ന് മനസ്സിലാകുന്നവരെ മാത്രം ഉദ്ദേശിച്ചാണ് ഈ പോസ്റ്റ്! ആ തെമ്മാടിത്തരം കണ്ട്
മിണ്ടാതിരിക്കുന്ന ക്ലാസ്സെടുപ്പുകാർക്ക് കത്തും എന്താണ് ഈ പറഞ്ഞതെന്ന്!
കാര്യം മനസ്സിലാക്കാതെ പോസ്റ്റിനു താഴെ ക്‌ളാസ് എടുക്കാൻ വന്നാ, very sorry, ഞാൻ ബ്ലോക്കും! )

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (3 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (12 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (21 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (25 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (31 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (40 minutes ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (45 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (46 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (58 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (1 hour ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (2 hours ago)

Malayali Vartha Recommends