സ്വർണക്കടത്തു കേസിൽ എൻഐഎയുടെ അടുത്ത നീക്കം; വിദേശത്തുള്ള മൂന്നു പ്രതികൾക്കെതിരെ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ നടപടി സ്വീകരിക്കും

സ്വർണക്കടത്തു കേസിൽ ഇതുവരെയും കരുതലോടെയുള്ള നീക്കങ്ങൾ ആയിരുന്നു എൻഐഎ മുന്നോട്ടു വച്ചത്. ഇപ്പോൾ അത്തരത്തിൽ ഒരു നീക്കം തന്നെയാണ് എൻ ഐ എ മുന്നോട്ട് വയ്ക്കുന്നത് . വിദേശത്തുള്ള മൂന്നു പ്രതികൾക്കെതിരെ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ നടപടികളുമായി എൻഐഎ കരുക്കൾ നീക്കുന്നു . ഇപ്പോൾ യുഎഇയിലുള്ള റാബിൻസ് ഹമീദ്, സിദ്ദിഖുൾ അക്ബർ, അഹമ്മദ് കുട്ടി എന്നിവർക്കെതിരെ നോട്ടിസ് അയയ്ക്കുന്നതിനാണ് എൻഐഎ ഇന്റർപോളിന്റെ സഹായം തേടാനൊരുങ്ങുങ്ങുന്നുമുണ്ട്. ഇതിന്റെ ഭാഗമായി പ്രതികൾക്ക് ജാമ്യമില്ലാ വാറണ്ട് ഇറക്കേണ്ടതുണ്ട്. ഇതിനുള്ള നടപടികൾ പൂർത്തിയാക്കുകയാണ് ഇപ്പോൾ ലക്ഷ്യം . നേരത്തെ സ്വർണക്കടത്ത് കേസിലെ പ്രതി ഫൈസൽ ഫരീദിന് ഇന്റർപോൾ നോട്ടിസ് നൽകിയിരുന്നു.നയതന്ത്ര ബാഗേജു വഴി സ്വർണം കടത്തിക്കൊണ്ടിരുന്നതിൽ ഇന്ത്യയിലും പുറത്തുമുള്ള കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കുള്ള പങ്കും വിശദമായി അന്വേഷിക്കണം. സ്വർണക്കടത്തിൽ ചില ഉന്നതർക്കുള്ള പങ്കും എൻഐഎ അന്വേഷണ പരിധിയിൽ തന്നെയുള്ള വിഷയമാണ് . പ്രതികൾ ഇന്ത്യയിലും വിദേശത്തും ഗൂഢാലോചന നടത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിൽ കൂടുതൽ പേരെ പ്രതി ചേർക്കുമെന്നാണ് സൂചനകൾ പുറത്ത് വരുന്നുണ്ട്.
. നിലവിൽ ഇതുവരെ 20 പേരെയാണ് കേസിൽ എൻഐഎ പ്രതിചേർത്തിട്ടുള്ളത്. കേസിൽ പ്രതിയാക്കപ്പെട്ടവരിൽ നിന്നുള്ള ഡിജിറ്റൽ തെളിവുകൾ ഇതിനകം ശേഖരിച്ചു കഴിഞ്ഞു . ഇതിന്റെ പരിശോധനകൾ പൂർത്തിയാകുന്ന മുറയ്ക്ക് പ്രതികളെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരും എന്നാണ് കോടതിയിൽ അറിയിച്ചിരിക്കുന്നത്.കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള രാജ്യാന്തര സംഘടനയായ ഇന്റർപോളാണ് ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കുന്നത്. വിദേശത്തുള്ള പ്രതികളിൽ നിന്നും കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ഇത്. ഇന്ത്യയിൽ ഇന്റർപോളിന്റെ നോഡൽ ഏജൻസി സിബിഐ ആണ്. സിബിഐ ആസ്ഥാനത്തുള്ള ഇന്റർപോളുമായി ബന്ധപ്പെട്ട നടപടികൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന് എൻഐഎ അന്വേഷണ സംഘം വിദേശത്തുള്ള പ്രതിക്കു വേണ്ടിയുള്ള അറസ്റ്റ് വാറണ്ട് ഉൾപ്പടെ കേസ് വിവരങ്ങൾ കൈമാറുന്നുണ്ട് . തുടർന്ന് സിബിഐ ശുപാർശയിൽ ഇന്റർപോളാണ് ബ്ലൂകോർണർ നോട്ടിസ് പുറപ്പെടുവിക്കുക.ലോകത്തെ ഏറ്റവും വലിയ പൊലീസ് സംഘടനയായ ഇന്റർപോളിന്റെ ആസ്ഥാനം ഫ്രാൻസിലെ ലിയോണാണ്.
https://www.facebook.com/Malayalivartha

























