Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

സ്വപ്നയില്‍ തട്ടി വീഴുമോ... സ്വപ്നയുടെ കോള്‍ ലിസ്റ്റില്‍പ്പെട്ട മന്ത്രി കെ.ടി. ജലീല്‍ നല്ലപിള്ളയാകാന്‍ പത്രക്കാര്‍ക്ക് വിളമ്പിയ വാട്‌സാപ്പ് ശക്തമായ തെളിവാകുന്നു; കോണ്‍സുലര്‍ പറഞ്ഞതിനാലാണ് സ്വപ്നയെ വിളിച്ചതെന്ന് സ്ഥാപിക്കാന്‍ ജലീലിനായെങ്കിലും കാത്തിരുന്നത് ഇടിത്തീയായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

23 AUGUST 2020 08:01 AM IST
മലയാളി വാര്‍ത്ത

ഇതാണ് അതിബുദ്ധി അതിബുദ്ധി എന്ന് പറയുന്നത്. അല്ലെങ്കില്‍ വെറുമൊരു ഫോണ്‍ വിളി തെളിയിക്കാന്‍ പോയി മന്ത്രി കെ.ടി. ജലീലിനെ പോലെ ഇങ്ങനെയൊരു പൊല്ലാപ്പില്‍ പെടുമായിരുന്നോ. ജലീല്‍ തന്നെയാണ് തന്നെ കുടുക്കാനുള്ള ശക്തമായ തെളിവുകള്‍ നല്‍കിയത്. അതും പത്രക്കാര്‍ക്ക് മുമ്പില്‍. ഇനിയത് മാറ്റിപ്പറയാനും കഴിയില്ല. സ്വപ്ന സുരേഷുമായുള്ള കോള്‍ ലിസ്റ്റ് പുറത്ത് വന്ന സമയം തന്റെ നിരപരാധിത്വം തെളിയിക്കാന്‍ അതേ മണിക്കൂറില്‍ ജലീല്‍ പത്രസമ്മേളനം നടത്തി. കോണ്‍സുലേറ്റ് പറഞ്ഞിട്ടാണ് സ്വപ്നയെ വിളിച്ചതെന്നും ദൈവം സഹായിച്ച് വാട്‌സാപ്പ് ഡെലീറ്റ് ചെയ്തില്ലെന്നും പറഞ്ഞു. കോണ്‍സുലേറ്റര്‍ സ്വപ്ന വിളിക്കുമെന്ന് പറഞ്ഞ് അയച്ച മെസേജ് പത്രക്കാര്‍ക്ക് വിളമ്പി തലയെടുപ്പോടെ നിന്നു. മലപ്പുറത്ത് കിറ്റ് നല്‍കാനാണ് സ്വപ്ന വിളിച്ചതെന്ന് സമര്‍ത്ഥിച്ചു. നയതന്ത്ര പരിരക്ഷ മുതലാക്കി രക്ഷപ്പെടാനാണ് ജലീല്‍ ശ്രമിച്ചത്. ആരെങ്കിലും പോയി കോണ്‍സുലേറ്ററിന്റെ വാട്‌സാപ്പ് നോക്കുമോ? പത്രക്കാരില്‍ നിന്നും അന്നേരം രക്ഷപ്പെട്ടെങ്കിലും ആ ഒന്നൊന്നര വാട്‌സാപ്പ് ജലീലിന് തന്നെ കുരുക്കായി.

യു.എ.ഇ കോണ്‍സുലേറ്റിന്റെ റംസാന്‍ കിറ്റ് കൈപ്പറ്റിയത് വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്രാനുമതി തേടണമെന്ന ചട്ടം ലംഘിച്ചാണെന്ന പരാതികളില്‍ മന്ത്രി കെ.ടി. ജലീലിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതായാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. അന്വേഷണ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ വിശദമായി പരിശോധിക്കാനാണ് കേന്ദ്രനീക്കം.

സര്‍ക്കാര്‍ വാഹനത്തില്‍ മതഗ്രന്ഥമെന്ന പേരില്‍ സ്വര്‍ണം കടത്തിയെന്ന ആരോപണത്തില്‍ കസ്റ്റംസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ജലീലിനെതിരെ റംസാന്‍ കിറ്റ് സംഭവത്തില്‍ കേന്ദ്രം കുരുക്ക് മുറുക്കുന്നത്.

റംസാന്‍ കിറ്റ് വിതരണത്തിന് യു.എ.ഇ കോണ്‍സുലേറ്റിന്റെ സഹായം സ്വീകരിച്ചെന്ന് ജലീല്‍ സമ്മതിച്ചിരുന്നു. ഏതുതരം വിദേശസഹായം സ്വീകരിക്കാനും കേന്ദ്രാനുമതി ആവശ്യമാണെന്നിരിക്കെ മന്ത്രി ജലീല്‍ ചട്ടലംഘനം നടത്തിയെന്നാണ് നിഗമനം. ഇതു സംബന്ധിച്ച് പരാതികള്‍ പ്രധാനമന്ത്രിക്കും ആഭ്യന്തര, വിദേശ ധനമന്ത്രാലയങ്ങള്‍ക്കും സംസ്ഥാനത്തു നിന്ന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട പരാതിയില്‍ സംസ്ഥാന ലോകായുക്ത ജലീലിന് നോട്ടീസ് നല്‍കിയിരുന്നു.

കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചെന്ന് ധന മന്ത്രാലയത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ മന്ത്രി കെ.ടി. ജലീലിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുക്കും. വിദേശസഹായ നിയന്ത്രണച്ചട്ടം സംബന്ധിച്ച നടപടികള്‍ക്കായി ധനമന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറി തലവനായി പ്രത്യേക വിഭാഗമുണ്ട്. ആദ്യം അന്വേഷണം നടത്തുക ഇവരാണ്. ചട്ടലംഘനം കണ്ടെത്തിയാല്‍ കേസെടുക്കാന്‍ ജോയിന്റ് സെക്രട്ടറിക്ക് ഇ.ഡി ഡയറക്ടറോട് നിര്‍ദ്ദേശിക്കാം.

അഞ്ചുലക്ഷം രൂപയുടെ നൂറ് ഭക്ഷ്യകിറ്റുകളുടെ ഇടപാടാണ് യു.എ.ഇ കോണ്‍സല്‍ ജനറലുമായി ജലീല്‍ നടത്തിയത്. ചട്ടപ്രകാരം പണം, ഉപഹാരം, സമ്മാനം, സേവനം എന്നിങ്ങനെ ഏതുതരം വിദേശസഹായവും സ്വീകരിക്കാന്‍ വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെ മുന്‍കൂര്‍ അനുമതി വേണം. ഒരു ലക്ഷത്തിലേറെ മൂല്യമുള്ള സമ്മാനം വിദേശത്തെ ഉറ്റബന്ധുക്കളില്‍ നിന്ന് സ്വീകരിക്കാന്‍പോലും കേന്ദ്രാനുമതി വേണം. ഇതിനുള്ള അപേക്ഷ ധനമന്ത്രാലയം പരിശോധിച്ച് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. വിദേശസഹായം രാജ്യവിരുദ്ധ പ്രവര്‍ത്തിനത്തിനാണോ എന്നടക്കം പരിശോധിച്ച് ക്ലിയറന്‍സ് നല്‍കേണ്ടത് ആഭ്യന്തരമന്ത്രാലയമാണ്. ഈ നടപടികളെല്ലാം ലംഘിക്കപ്പെട്ടതിനാലാണ് ജലീലിനെതിരെ ധന, ആഭ്യന്തര മന്ത്രാലയങ്ങളുടെ സംയുക്ത അന്വേഷണം. വിദേശനാണ്യ വിനിമയചട്ടം അഥവാ ഫെമ അനുസരിച്ച് പണം സ്വീകരിക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയും വേണം.

നിയമനിര്‍മ്മാണ സഭകളിലെ അംഗങ്ങള്‍ പണമായോ അല്ലാതെയോ വിദേശസഹായം കൈപ്പറ്റുന്നതിന് നിരോധനമുണ്ട്. യു.എ.ഇ കോണ്‍സല്‍ ജനറലുമായുള്ള വാട്‌സ്ആപ് ചാറ്റിലൂടെയാണ് അഞ്ചുലക്ഷം രൂപയുടെ ഇടപാട് നടത്തിയതെന്ന് ജലീല്‍ സമ്മതിച്ചത്. അതിനാല്‍ ഇതുസംബന്ധിച്ച ഫയലുകളോ രേഖകളോ ഉണ്ടാവാനിടയില്ല.

കേന്ദ്രധനമന്ത്രാലയം ചീഫ്‌സെക്രട്ടറിയോടാവും ആദ്യം വിവരങ്ങള്‍ തേടുക. രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കും. മന്ത്രിയുടെ വിശദീകരണം തേടും. ചീഫ്‌സെക്രട്ടറി വഴിയും മൊഴിയെടുക്കാം. പണം തിരികെനല്‍കാന്‍ നിര്‍ദ്ദേശിക്കാം. ചട്ടലംഘനം കണ്ടെത്തിയാല്‍ ഇ.ഡി കേസെടുക്കും. തുടര്‍ച്ചയായ ചോദ്യം ചെയ്യലാണ് ഇ.ഡിയുടെ രീതി. ഗുരുതരമായ ലംഘനം കണ്ടെത്തിയാല്‍ 5 വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന വകുപ്പ് ചുമത്താം

ഏത് അന്വേഷണവും ആയിരംവട്ടം നേരിടാന്‍ തയ്യാറാണെന്നാണ് മന്ത്രി ജലീല്‍ പറയുന്നത്. മടിയില്‍ കനമില്ലാത്തവന്‍ ആരെ പേടിക്കാന്‍...

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (4 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (13 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (22 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (26 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (32 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (41 minutes ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (46 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (47 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (59 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (1 hour ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (2 hours ago)

Malayali Vartha Recommends