Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

തനിത്തങ്കമല്ല കട്ടക്കറുപ്പ്... സ്വര്‍ണക്കടത്ത് കേസിന്റെ തുടക്കത്തില്‍ അന്വേഷണ സംഘത്തിന് സൂചന കിട്ടിയ കറുത്ത കുപ്പായമണിഞ്ഞ മാഡം യാഥാര്‍ത്ഥ്യമാകുന്നു; ദേശവിരുദ്ധതയും തീവ്രവാദവും സ്വപ്നയും കൂട്ടരും ലക്ഷ്യമിട്ടിരുന്നതായി സൂചന; കേരളത്തിലേക്ക് ഒഴുകിയ വിദേശ ഫണ്ടില്‍ അന്വേഷണം കുടുപ്പിച്ച് എന്‍ഐഎ

23 AUGUST 2020 08:04 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെ പിടികൂടിയ സമയത്ത് കേട്ട പേരാണ് കറുത്ത കുപ്പായമണിഞ്ഞ മാഡത്തെപ്പറ്റി. ആ മാഡത്തിന് പുറം രാജ്യവുമായും തീവ്രവാദ പ്രവര്‍ത്തനങ്ങളുമായും ബന്ധമുണ്ടെന്ന് അന്നേ സൂചന ലഭിച്ചിരുന്നു. അതിപ്പോള്‍ സത്യമാകുകയാണ്. സ്വര്‍ണക്കടത്തു കേസില്‍ രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ വിദേശത്തുനിന്നുള്ള ഫണ്ടിംഗിനെക്കുറിച്ചും തീവ്രവാദത്തക്കുറിച്ചും അന്വേഷണം ആരംഭിച്ചു.

ശക്തമായ തെളിവുകളാണ് എന്‍ഐഎയ്ക്കു മുന്നിലുള്ളത്.
വിദേശത്തുനിന്ന് വിവിധ സംഘടനകളുടെ പേരിലും കള്ളക്കടത്തിലൂടെയും ഹവാലയായും പണവും സ്വര്‍ണവും കേരളത്തിലേക്ക് ഒഴുക്കിയെന്നാണ് കണ്ടെത്തല്‍. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചു നടന്ന നയതന്ത്രചാനലിലൂടെയുള്ള സ്വര്‍ണക്കടത്തില്‍ സ്വപ്ന സുരേഷും സംഘവും മാത്രമല്ല, യുഎഇ കോണ്‍സലിലെ ഉദ്യോഗസ്ഥരും വിദേശമലയാളികളും ഉള്‍പ്പെട്ടിരിക്കുന്നുവെന്ന തെളിവ് എന്‍ഐഎയുടെ മുന്നിലുണ്ട്.

കേരളത്തില്‍ എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ സ്വര്‍ണക്കടത്തിലൂടെ ദേശവിരുദ്ധതയും തീവ്രവാദവും ലക്ഷ്യമിട്ടിരുന്നതായും കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് കോടതിയിലും നല്‍കിയിട്ടുണ്ട്. പിടിക്കപ്പെട്ട 20 പ്രതികളില്‍ ഭൂരിപക്ഷവും തീവ്രവാദത്തിനായി സ്വര്‍ണം കടത്താന്‍ കൂട്ടുനിന്നുവെന്ന് കോടതിയില്‍ അറിയിച്ചു കഴിഞ്ഞു. യുഎപിഎ നിലനിര്‍ത്തിയാണു പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരില്‍നിന്നു വിവരം തേടാന്‍ എന്‍ഐഎ ശ്രമം ആരംഭിച്ചു. യുഎഇയിലുള്ള എന്‍ഐഎ സംഘം ഇതിനുള്ള അനുമതിക്കായി കാത്തു നില്‍ക്കുന്നതായാണ് സൂചന. യുഎഇ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ നേരത്തെ വിദേശകാര്യമന്ത്രാലയം കത്ത് നല്‍കിയിരുന്നു. ആദ്യകത്തിന് മറുപടി കിട്ടാത്ത സാഹചര്യത്തില്‍ വീണ്ടുമൊരു കത്തുകൂടി കേന്ദ്രം നല്‍കി.

യുഎഇ കോണ്‍സലര്‍ ജനറല്‍, അറ്റാഷെ എന്നിവരില്‍ നിന്നു വിവരം ശേഖരിക്കാനുള്ള നീക്കമാണ് എന്‍ഐഎ നടത്തുന്നത്. യുഎഇയിലുള്ള അറ്റാഷെയെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നഭ്യര്‍ഥിച്ച് വിദേശകാര്യമന്ത്രാലയം വഴി ഇന്ത്യ നേരത്തേ യുഎഇക്കു കത്ത് നല്‍കിയിരുന്നു. തിരുവനന്തപുരത്തുണ്ടായിരുന്ന അറ്റാഷെയുടെ മൊഴിയെടുക്കുന്നതിന് നേരത്തേ യുഎഇയോട് അനുമതി തേടിയിട്ടുണ്ട്. ഇതു സമ്മതിക്കുമെന്നാണു സൂചന.

നയതന്ത്ര കള്ളക്കടത്തിന്റെ സൂത്രധാരന്മാരില്‍ ചിലര്‍ ഇപ്പോഴും ദുബായിലാണുള്ളതെന്നാണ് അറസ്റ്റിലായ പ്രതികള്‍ എന്‍ഐഎയ്ക്കു നല്‍കിയ മൊഴി. സ്വര്‍ണക്കടത്തിലെ പ്രധാനി ഫൈസല്‍ ഫാരീദ്, മൂവാറ്റുപുഴ സ്വദേശി റെബിന്‍സണ്‍ തുടങ്ങിയവര്‍ ദുബായിലാണ്. ഇവരെ കൂടാതെ ചില ഹവാല ഇടപാടുകാരെയും തീവ്രവാദ ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിക്കുന്നവരെയും എന്‍ഐഎ നോട്ടമിടുന്നുണ്ട്.

ഇവരെ നാട്ടിലെത്തിച്ചാല്‍ മാത്രമേ കേസിന് ശക്തിപകരുന്ന തെളിവു ലഭിക്കുകയുള്ളൂ. കേസില്‍ നയതന്ത്രപ്രതിനിധികളുടെ പേര് അറസ്റ്റിലായ സ്വപ്നയടക്കമുള്ള പ്രതികള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാനും ശ്രമമുണ്ടാകും. അതേ സമയം വിവിധ പദ്ധതികളുടെ പേരില്‍ വിദേശത്തുനിന്നും വന്‍തോതില്‍ കള്ളപ്പണമെത്തിക്കാനുള്ള നീക്കം നടന്നിരുന്നുവെന്ന് റിപ്പോര്‍ട്ട് ഗൗരവമായിട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കുന്നത്. ഈ പണത്തിന്റെ ഉറവിടം കണ്ടെത്താനും അന്വേഷണ സംഘം ശ്രമിക്കും. ലൈഫ് പദ്ധതിയിലെ ഫ്‌ളാറ്റിന്റെ 20 കോടിയില്‍ 4 കോടിയിലേറെ കമ്മീഷനായി പോയിരുന്നു. അതും ദേശവിരുദ്ധതയ്ക്ക് ഉപയോഗിച്ചോ എന്നുള്ള അന്വേഷണവും നടക്കുന്നുണ്ട്. എന്തായാലും വരും ദിവസങ്ങളില്‍ സ്വര്‍ണത്തിന്റെ കട്ടക്കറുപ്പ് നിറം പുറത്താവുക തന്നെ ചെയ്യും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (4 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (13 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (22 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (26 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (32 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (41 minutes ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (46 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (47 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (59 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (1 hour ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (2 hours ago)

Malayali Vartha Recommends