സ്വപ്നയുമായി ചേര്‍ന്ന് സാമ്പത്തിക ഇടപാടുകളില്‍ ഉള്‍പ്പെടെ പങ്കാളികളായ രണ്ടുപേരെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി.. ഇവര്‍ക്കുവേണ്ടി സ്വപ്ന രണ്ട് ലോക്കറുകള്‍ തുടങ്ങിയതെന്ന് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നിഗമനം

സ്വപ്നയുമായി ചേര്‍ന്ന് സാമ്പത്തിക ഇടപാടുകളില്‍ ഉള്‍പ്പെടെ പങ്കാളികളായ രണ്ടുപേരെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. ഇവര്‍ക്കുവേണ്ടിയാണ് സ്വപ്ന രണ്ട് ലോക്കറുകള്‍ തുടങ്ങിയതെന്നാണ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നിഗമനം. ഈ ലോക്കറുകള്‍ കള്ളപ്പണം സൂക്ഷിക്കാനായി എടുത്തതാണ്. ഒരു ലോക്കറില്‍ 36.5 ലക്ഷം രൂപയും രണ്ടാമത്തേതില്‍ 64 ലക്ഷം രൂപയുമാണ് എന്‍.ഐ.എ നേരത്തെ കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികളുടെ മുന്നില്‍ ഇതുവരെ എത്തിപ്പെടാത്ത രണ്ട് വ്യക്തികള്‍ക്ക് വേണ്ടിയാണ് സ്വപ്ന ഈ തുക സൂക്ഷിച്ചതെന്നാണ് ഇ.ഡി കരുതുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ലോക്കര്‍ തുറന്നുകൊടുത്തതെന്നാണ് മൊഴി.
ഒരു ഫ്‌ലാറ്റ് നിര്‍മാണ കമ്പനിയുടമ, തലസ്ഥാനത്തെ പ്രമുഖനായ ഹോട്ടല്‍ ഉടമ എന്നിവരുമായി സ്വപ്നക്ക് അടുത്തബന്ധം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കും സ്വപ്നയുമായി സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
"https://www.facebook.com/Malayalivartha

























