Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

കൈയ്യൊഴിഞ്ഞ് പി എസ് സി...! : വൈദ്യുതിബോർഡിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് നിയമനങ്ങൾ കുടുംബശ്രീയ്ക്ക് കൈമാറാൻ ഡയറക്ടർ ബോർഡിന്റെ അനുമതി

23 AUGUST 2020 07:51 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ വൈദ്യുതിബോർഡിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് നിയമനങ്ങൾ മുഴുവൻ കുടുംബശ്രീ പ്രവർത്തകർക്കായി വിടാൻ അധികൃതരുടെ നീക്കം. സ്ഥാപനത്തിൽ ഒഴിവുള്ള ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ കുടുംബശ്രീയിൽ നിന്നും കുടുംബശ്രീ പ്രവർത്തകരെയെടുക്കാൻ ഡയറക്ടർ ബോർഡ് അനുമതി നൽകിയിരിക്കുകയാണ്.

അതേസമയം വൈദ്യുതിബോർഡ് ആസ്ഥാനത്തു തന്നെയാണ് ആദ്യം ഇത് നടപ്പാക്കുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇതോടെ പി.എസ്.സി. വഴി ലാസ്റ്റ്ഗ്രേഡ് തസ്തികകളിലേക്ക് ഇനി നിയമനമുണ്ടാകില്ലെന്നുറപ്പായിരിക്കുകയാണ്. പി എസ് വഴി നിയമനം കാത്തിരിക്കുന്ന ഒട്ടേറെ തൊഴിൽരഹിതരെ ബാധിക്കുന്നതാണ് ഇത്തരത്തിലൊരു നടപടി. അതേസമയം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള താത്കാലിക നിയമനങ്ങളും ഇതിലൂടെ അട്ടിമറിച്ചിരിക്കുന്നുവെന്നും ആക്ഷേപം ഉയരുന്നുണ്ട്.

78 ഓഫീസ് അറ്റൻഡന്റ് തസ്തികകളാണ് നിലവിൽ വൈദ്യുതിബോർഡ് ആസ്ഥാനമായ വൈദ്യുതിഭവനിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ഒഴിവുള്ളതിൽ കുടുംബശ്രീയിൽനിന്ന് നിയമനം നടത്താനാണ് കമ്പനി സെക്രട്ടറിയുടെ ഉത്തരവ്.

ആദ്യ ഘട്ടത്തിൽ ഹ്യുമൻ റിസോഴ്‌സ്, ചീഫ് ഇന്റേണൽ ഓഡിറ്റർ, സെക്രട്ടറി (ഭരണവിഭാഗം), സാമ്പത്തിക ഉപദേശകൻ എന്നീ ഓഫീസുകളിൽ മൂന്നുമാസത്തിനുള്ളിൽ ഈ രീതിയിൽ നിയമനം നടത്തണം. സ്ഥിരം ജീവനക്കാരെ മറ്റു വിഭാഗങ്ങളിലേക്കു മാറ്റി ഓരോ സെക്‌ഷനും പൂർണമായി കുടുംബശ്രീയെ ഏൽപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

വൈദ്യുതിബോർഡിൽ 514 ഓഫീസ് അറ്റൻഡന്റുമാരുടെ തസ്തികകളാണ് ആകെ ഉണ്ടായിരുന്നത്. സ്ഥാനക്കയറ്റം, ജീവനക്കാരുടെ മരണം, പുറത്താക്കൽ എന്നിവയ്ക്കുശേഷം 397 പേരാണ് ഒടുവിലുള്ളത്. ബാക്കി 117 ഒഴിവുകളിലും നിയമനം നടന്നിട്ടില്ല. വർഷങ്ങളായി ഈ ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാറുമില്ല.

അതേസമയം വൈദ്യുതിഭവനിൽ വർഷങ്ങളായി ക്ലീനേഴ്‌സ്, ഹെൽപ്പേഴ്‌സ് എന്ന പേരിൽ കുടുംബശ്രീയുടെ കീഴിലുള്ള ‘കേരളശ്രീ സോഷ്യൽ സർവീസ് സൊസൈറ്റി’ വഴിയാണ് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തിയിരുന്നത്. ഇതിന് കുടുംബശ്രീ മിഷനുമായി ഒരു വർഷത്തെ കരാറും ബോർഡ് ഉണ്ടാക്കിയിരുന്നു. ഓരോ വർഷവും ഇത് പുതുക്കാറാണ് പതിവ്. ഇതിനിടയിലാണ് അധികൃതരുടെ പെട്ടെന്നുള്ള ഇടപെടൽ ഉണ്ടായിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (3 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (12 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (21 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (25 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (31 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (40 minutes ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (45 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (46 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (58 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (1 hour ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (2 hours ago)

Malayali Vartha Recommends