Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

സർക്കാരിൽ അടിമുടി കള്ളത്തരം! പ്രോട്ടോകോള്‍ വിഭാഗത്തിലെ തീപിടുത്തം റിപ്പോര്‍ട്ട് ചെയ്യാന്‍ സെക്രട്ടറിയേറ്റിലെത്തിയ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി ഗേറ്റ് അടച്ചു; ബിജെപി സംസ്ഥാന അധ്യക്ഷനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

25 AUGUST 2020 07:09 PM IST
മലയാളി വാര്‍ത്ത

സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിൽ തീപിടിത്തം ഉണ്ടായതിനു പിന്നാലെ ദുരൂഹത ഏറുകയാണ്. സർക്കാരിന്റെ അറിവോടുകൂടിയുള്ള കത്തിക്കലാണ് നടന്നിരിക്കുന്നത് എന്നാണ് ആരോപണം. ചീഫ് പ്രോട്ടോക്കോള്‍ ഓഫീസിലാണ് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട രേഖകള്‍ ഉണ്ടാവുകയെന്നും അത് നശിപ്പിക്കുന്നതിന് വേണ്ടിയുള്ള ഗൂഢാലോചനയാണ് തീപിടിത്തമെന്നുമാണ് പ്രധാന ആരോപണം.

എല്ലാ വിവരങ്ങളും പൊതുഭരണ വകുപ്പിലാണ്. വിദേശയാത്രയുമായി ബന്ധപ്പെട്ട ഫയലുകള്‍. പൊളിറ്റിക്കല്‍ ക്ലിയറന്‍സുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഇവിടെയാണ്. അവിടെയാണ് തീപിടിത്തം ഉണ്ടായത്. ഇത് പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

നാടകീയമായ രംഗങ്ങളാണ് സെക്രട്ടേറിയറ്റിനു മുന്നിൽ അരങ്ങേറിയത്. പ്രോട്ടോകോള്‍ വിഭാഗത്തിലെ തീപിടുത്തം റിപ്പോര്‍ട്ട് ചെയ്യാന്‍ സെക്രട്ടറിയേറ്റിലെത്തിയ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി ഗേറ്റ് അടച്ചു. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത നേരിട്ടെത്തി പുറത്താക്കി. തന്നെ സെക്രട്ടേറിയേ‌റ്രിലേക്ക് കടക്കാന്‍ അനുവദിക്കുന്നില്ലെന്ന് ശിവകുമാര്‍ പ്രതികരിച്ചു. രാഷ്‌ട്രീയ പ്രസംഗം സെക്രട്ടേറിയേ‌റ്റില്‍ പാടില്ലെന്ന് വിലക്കി.

സെക്രട്ടറിയേറ്റിലേക്ക് എത്തിയ ബിജെപി സംസ്ഥാന അധ്യക്ഷനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
സ്വര്‍ണ്ണക്കടത്ത് കേസിലെ തെളിവുകള്‍ നശിപ്പിക്കാനുള്ള നീക്കമാണിതെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തുമെന്ന ഭയമാണിതിന് കാരണം. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രി ജലിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് തീപിടുത്തതിന് പിന്നിലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വി.എസ്.ശിവകുമാര്‍ എം.എല്‍.എ യെയും പൊലീസ് തടഞ്ഞു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിക്കുകയാണ്. കോണ്‍ഗ്രസ് ജില്ലാ അദ്ധ്യക്ഷന്‍ നെയ്യാ‌റ്റിന്‍കര സനല്‍, ജ്യോതികുമാര്‍ ചാമക്കാല എന്നിവരും സ്ഥലത്തുണ്ട്.

അന്വേഷണങ്ങളെ അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. ' തെളിവുകള്‍ ഇടിവെട്ടി നശിച്ചു എന്ന് മുന്‍പ് മുന്‍പ് ഈ സര്‍ക്കാര്‍ പറഞ്ഞിരുന്നു. അതിന്‍്റെ തുടര്‍ച്ചയായേ ഇതിനെ നോക്കിക്കാണാന്‍ സാധിക്കൂ. തെളിവുകള്‍ നിരന്തരമായി നശിപ്പിക്കുന്ന ഒരു ഗവണ്മെന്‍്റ് ആണ് കേരളം ഭരിച്ചു കൊണ്ടിരിക്കുന്നത്. അന്വേഷണങ്ങളെ അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അട്ടിമറിക്ക് പേരുകേട്ട നേതാവാണ് മുഖ്യമന്ത്രി. ഇതും ഇതിനപ്പുറവും സംഭവിച്ചാല്‍ അത്ഭുതപ്പെടാനില്ല. സമഗ്രമായ അന്വേഷണം നടത്തണം' എന്നും മുല്ലപ്പള്ളി പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസിലെ നിര്‍മായക രേഖകള്‍ സൂക്ഷിച്ചിരുന്നത് പ്രോട്ടോകോള്‍ വിഭാഗത്തിലാണ്. ഒട്ടേറെ ഫയലുകള്‍ കത്തിനശിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (6 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (7 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (8 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (8 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (9 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (9 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (9 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (9 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (10 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (10 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (10 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (10 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (11 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (11 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (12 hours ago)

Malayali Vartha Recommends