നശിച്ചത് വിദേശയാത്രയുമായി ബന്ധപ്പെട്ട, രാഷ്ട്രീയ പ്രാധാന്യമുള്ള സീക്രട്ട് ഫയലുകള്‍: ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല

സെക്രട്ടേറിയറ്റില്‍ തീപിടുത്തമുണ്ടായതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റിന്റെ മൂന്ന് സെക്‌ഷനുകളിലാണ് തീപിടുത്തം ഉണ്ടായതെന്നും വിദേശയാത്രയുടെ ബന്ധപ്പെട്ടതും അങ്ങേയറ്റം രാഷ്ട്രീയ പ്രാധാന്യമുള്ളതുമായ രഹസ്യ ഫയലുകളാണ് നശിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
'നശിച്ചത് അല്ലെങ്കില്‍ നശിപ്പിച്ച് കളഞ്ഞത്' എന്നാണ് അദ്ദേഹം തീപിടിത്തത്തെ കുറിച്ച് വിശദീകരിച്ചത്. സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ പ്രതിപക്ഷ നേതാവിനെയും മറ്റ് കോണ്‍ഗ്രസ് നേതാക്കന്മാരെയും അധികൃതര്‍ അനുവദിച്ചിരുന്നു. തീപിടുത്തം സംബന്ധിച്ച് താന്‍ റവന്യു സെക്രട്ടറിയുമാണ് ആഭ്യന്തര സെക്രട്ടറിയുമായും ചര്‍ച്ചകള്‍ നടത്തിയെന്നും രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.
ധാരാളം ഫയലുകള്‍ക്ക് തീപിടിച്ചിരിക്കുന്നുവെന്നും സ്വര്‍ണക്കടത്തിന്റെ അന്വേഷണവുമായും ബന്ധപ്പെട്ട ഫയലുകളാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വി.വി.ഐ.പികളെ ഡെസിഗ്നേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഫയലുകള്‍ നഷ്ടപ്പെട്ടുവെന്നും സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് സര്‍ക്കാരിന് ഒരു വി.വി.ഐ.പി ആണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























