സിസിടിവിക്ക് ഇടിമിന്നല്‍ ഏല്‍ക്കുക , ഫയലുകള്‍ കത്തി നശിക്കുക. ഇത് യാദൃശ്ചികമായി സംഭവിച്ചതാണെന്ന് വിശ്വസിക്കാന്‍ അരി ഭക്ഷണം കഴിക്കുന്നവര്‍ക്ക് കഴിയില്ല; സന്ദീപ് വാര്യര്‍

കേരള സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി സെക്രട്ടറിയേറ്റിലെ തീപിടുത്തം. സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ജീവനക്കാര്‍ എല്ലാം ക്വാറന്റീനിലായിരുന്നപ്പോള്‍ എങ്ങനെയാണ് രണ്ടു ജീവനക്കാര്‍ മാത്രം ഇന്ന് ഓഫീസില്‍ എത്തിയതെന്ന് സന്ദീപ് വാര്യര്‍ ചോദിച്ചു. മികച്ച ഫയര്‍ ആന്‍ഡ് സേഫ്റ്റി സുരക്ഷാ സംവിധാനമുള്ള മേഖലയിലാണ് തീ പിടുത്തമുണ്ടായത്. ഫയലുകള്‍ കത്തിയതല്ലെന്നും കത്തിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
സെക്രട്ടേറിയറ്റില്‍ മികച്ച ഫയര്‍ ആന്‍ഡ് സേഫ്റ്റി സുരക്ഷാ സംവിധാനമുള്ള മേഖലയിലാണ് തീപിടുത്തമുണ്ടായത്. അന്വേഷണം നടക്കും മുന്‍പ് കമ്ബ്യൂട്ടറില്‍ നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ആയതാണെന്ന് പ്രഖ്യാപിക്കാന്‍ അഡീഷണല്‍ സെക്രട്ടറി പി. ഹണി ജ്യോതിഷിയാണോ ? പൊതുഭരണ വകുപ്പിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന്റെ ഭാഗമായി മറ്റു ജീവനക്കാര്‍ എല്ലാം ക്വാറന്റീനിലായിരുന്നു. എങ്ങനെയാണ് രണ്ടു ജീവനക്കാര്‍ മാത്രം ഇന്ന് ആ ഓഫീസില്‍ എത്തിയത് ?
സിസിടിവിക്ക് ഇടിമിന്നല്‍ ഏല്‍ക്കുക , ഫയലുകള്‍ കത്തി നശിക്കുക. ഇത് യാദൃശ്ചികമായി സംഭവിച്ചതാണെന്ന് വിശ്വസിക്കാന്‍ അരി ഭക്ഷണം കഴിക്കുന്നവര്‍ക്ക് കഴിയില്ല. ഇത് കത്തിയതല്ല , കത്തിച്ചതാണ്.
https://www.facebook.com/Malayalivartha


























