Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

പഴയ സുരേന്ദ്രനല്ല ... സെക്രട്ടറിയേറ്റില്‍ തീപിടിച്ച സംഭവത്തില്‍ ചെന്നിത്തലയും കൂട്ടരും സന്ദര്‍ശിച്ചതിന് പിന്നാലെ കടുത്ത നടപടിയ്‌ക്കൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; കെ. സുരേന്ദ്രനെ പൊക്കിയവരെ പൊക്കാനുറച്ച് അമിത് ഷായും; അന്ന് മാറ്റിവച്ച ആയുധങ്ങള്‍ പൊടിതട്ടിയെടുക്കുന്നു

26 AUGUST 2020 10:32 AM IST
മലയാളി വാര്‍ത്ത

സംസ്ഥാന ഗവര്‍ണര്‍ പാവയല്ലെന്ന് കൊടിപിടിച്ച സംസ്ഥാന സര്‍ക്കാരിന് കാണിച്ച് കൊടുത്തയാളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അന്ന് ഏറെ കൈയ്യടി നേടിയ ഗവര്‍ണര്‍ ഒരിക്കല്‍ കൂടി കളം നിറയുകയാണ്. ഇന്നലെ സെക്രട്ടറിയേറ്റിലുണ്ടായ തീപിടുത്തമാണ് എല്ലാം മാറ്റി മറിച്ചത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായിട്ടു പോലും കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഒരിടവും ഇല്ലാത്ത കോണ്‍ഗ്രസിന്റെ അധ്യക്ഷനേയോ എന്തിന് സിപിഎമ്മിന്റെ അധ്യക്ഷനേയോ ഇങ്ങനെ അറസ്റ്റ് ചെയ്യുമോ. എങ്കില്‍ കാണാം കേരളം പോകുന്ന പോക്ക്.

കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ കേന്ദ്രത്തിനും ശക്തമായ അമര്‍ഷമുണ്ട്. എന്താണ് സുരേന്ദ്രന്‍ ചെയ്ത തെറ്റെന്നാണ് അവര്‍ ചോദിക്കുന്നത്. തീപിടിച്ച സ്ഥലം സന്ദര്‍ശിച്ചു. മാധ്യമ പ്രവര്‍ത്തകരോടൊപ്പം മാത്രമാണ് സുരേന്ദ്രന്‍ നിന്നത്. മാധ്യമ പ്രവര്‍ത്തകരെ പുറത്തിറക്കിയപ്പോള്‍ സുരേന്ദ്രനും പുറത്തിറങ്ങി. എന്നാല്‍ സുരേന്ദ്രനെ മാത്രം ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതോടെ രംഗം കൊഴുക്കുക മാത്രമാണ് ചെയ്തത്. മാത്രമല്ല സുരേന്ദ്രന്‍ മിന്നല്‍ വേഗത്തില്‍ പുറത്തിറങ്ങുകയും ചെയ്തു.

സുരേന്ദ്രന്റെ അറസ്റ്റോടെ കേന്ദ്ര സേനയെ രംഗത്തിറക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു കഴിഞ്ഞു. ഇപ്പോള്‍ കളിയെല്ലാം കേന്ദ്രത്തിന്റെ കോര്‍ട്ടിലാണ്. എന്‍ഐഎ തുടങ്ങി നിരവധി ദേശീയ അന്വേഷണ ഏജന്‍സികളാണ് സ്വപ്ന സുരേഷിന്റെ പേരില്‍ കേരളത്തിലുള്ളത്. അവര്‍ സെക്രട്ടറിയേറ്റിലും കയറിക്കഴിഞ്ഞു. അതെല്ലാം കൊള്ളുന്നത് സര്‍ക്കാരിലേക്ക് തന്നെ. ഇനി വരാനുള്ളത് സിബിഐ മാത്രം. അതും കൂടി വന്നാല്‍ എല്ലാം ഓക്കോ. ഇത് മണത്തറിഞ്ഞതോടെയാണ് സുരേന്ദ്രനെ വേഗത്തില്‍ വിട്ടത്.

മാത്രമല്ല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാനത്ത് പിടി മുറുക്കുകയാണ്. ബിജെപി നേതാക്കള്‍ക്ക് മുമ്പേ പ്രതിപക്ഷം ഗവര്‍ണറെ കണ്ടത് നേട്ടമായി. അല്ലെങ്കില്‍ നടപടിയെടുത്താല്‍ ഗവര്‍ണറെ ചെന്നിത്തല തന്നെ കുറ്റപ്പെടുത്തിയേനെ. സെക്രട്ടേറിയറ്റില്‍ തീപിടുത്തം ഉണ്ടായ സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്നലെ രാത്രിയാണ് രമേശ് ചെന്നിത്തല ഗവര്‍ണറെ കണ്ടത്. സ്വര്‍ണക്കടത്ത് കേസിന്റെ തെളിവുകള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് സെക്രട്ടേറിയറ്റില്‍ തീപിടുത്തമുണ്ടായതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഇന്ന് സംസ്ഥാന ഭരണത്തലവന്‍ എന്ന നിലയില്‍ ഈ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് വിശദമായ നിവേദനം ഗവര്‍ണര്‍ക്ക് നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഫയലിന് തങ്ങള്‍ തീവച്ചതാണെന്ന് പ്രോട്ടോക്കോള്‍ ഓഫീസര്‍ തന്നെ പറഞ്ഞതായും രമേശ് ചെന്നിത്തല ആരോപിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ സെക്രട്ടേറിയറ്റില്‍ നടന്ന തീപിടുത്തത്തില്‍ നഷ്ടപ്പെട്ടത് തികച്ചും ദുരൂഹമാണെന്ന് ഗവര്‍ണറെ ധരിപ്പിച്ചതായും രമേശ് ചെന്നിത്തല പറഞ്ഞു.

സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും, എന്‍ഐഎയും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കടന്ന് വരാന്‍ പോകുന്നുവെന്ന് കണ്ടുകൊണ്ടാണ് ഈ ഫയലുകള്‍ എല്ലാം നശിപ്പിച്ചത്. ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിന് ഈ നിലയില്‍ ഔദ്യോഗിക ഫയലുകള്‍ നശിപ്പിക്കാന്‍ കഴിയുമോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഈ സംഭവങ്ങളെ ലാഘവ ബുദ്ധിയോടെ കാണാന്‍ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് ഗവര്‍ണറോട് പറഞ്ഞു. ഭരണത്തലവന്‍ എന്ന നിലയില്‍ ഗവര്‍ണറുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഇതിനെക്കാള്‍ കൂടുതല്‍ ആവശ്യങ്ങള്‍ ബിജെപി ഗവര്‍ണറുടെ മുന്നില്‍ വയ്ക്കും. ഒരു സംഘര്‍ഷ സാധ്യതയില്ലാതിരുന്നിട്ടും ബിജെപി സംസ്ഥാന അധ്യക്ഷനായ കെ. സുരേന്ദ്രനെ എന്തിന് അറസ്റ്റ് ചെയ്തു എന്നതിന് മറുപടി അവര്‍ ചോദിക്കും. എന്തായാലും ഗവര്‍ണര്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടും. ആവശ്യമെങ്കില്‍ ആ റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കും. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ അമിത്ഷായ്ക്കും നല്ല അമര്‍ഷമുണ്ട്. കാരണം അമിത്ഷായുടെ നോമിനിയാണ് കെ. സുരേന്ദ്രന്‍. പണ്ടത്തെ പോലെയല്ല സുരേന്ദ്രന്‍. സുരേന്ദ്രനെ തൊട്ടവരുടെ ഗതി എന്തെന്ന് വരും ദിവസങ്ങളിലറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (5 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (6 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (7 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (7 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (8 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (8 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (8 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (8 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (8 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (9 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (9 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (9 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (10 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (10 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (10 hours ago)

Malayali Vartha Recommends