Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഇടിവെട്ടി പാമ്പുകടി... സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ പെട്ടെന്നുണ്ടായ തീ പിടിത്തത്തിന് പിന്നിലെ കളികള്‍ പുറത്ത്; എതിരാളിയെ ഇല്ലാതാക്കാനുള്ള ശ്രമമാണോ സെക്രട്ടേറിയറ്റില്‍ നടന്നതെന്ന് ചില സിപിഎം നേതാക്കള്‍ക്കും ജീവനക്കാര്‍ക്കും സംശയം

26 AUGUST 2020 10:55 AM IST
മലയാളി വാര്‍ത്ത

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ പെട്ടെന്നുണ്ടായ തീ പിടിത്തത്തിന് പിന്നില്‍ സി പി എമ്മിലെ ചേരിപ്പോരോ? സെക്രട്ടേറിയറ്റ് അസോസിയേഷനുള്ളില്‍ നിലവില്‍ സി പി എമ്മിന് നിരവധി ഗ്രൂപ്പുകളുണ്ട്. സെക്രട്ടേറിയറ്റ് അസോസിയേഷനിലെ പ്രധാനി ഇതിലെ ഒരു ഗ്രൂപ്പിന്റെ നേതാവാണ്. അദ്ദേഹത്തിന്റെ എതിരാളിയാണ് സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍. എതിരാളിയെ ഇല്ലാതാക്കാനുള്ള ശ്രമമാണോ സെക്രട്ടേറിയറ്റില്‍ നടന്നതെന്ന സംശയം ചില സിപിഎം നേതാക്കള്‍ക്കും ജീവനക്കാര്‍ക്കുമുണ്ട്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണങ്ങള്‍ കേട്ട പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ രോഗ ബാധിതനായതിനാല്‍ രണ്ടു ദിവസമായി സെക്രട്ടേറിയറ്റില്‍ വരുന്നില്ല. അതു കൊണ്ടു തന്നെ അദ്ദേഹത്തിന് തീ പിടുത്തത്തില്‍ ബന്ധമുണ്ടെന്ന് പറയാനാവില്ലെന്ന് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ സെക്രട്ടേറിയറ്റിലെ സി പി എം ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പടല പിണക്കം, കണ്ടാല്‍ പരസ്പരം മിണ്ടാത്ത അവസ്ഥയില്‍ എത്തിയിരിക്കുന്നു.

പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിലാണ് തീപ്പിടിത്തമുണ്ടായത്. ഏതാനും ഫയലുകളും ഒരു കമ്പ്യൂട്ടറും കത്തിനശിച്ചതായാണ് പറയുന്നത്. ഇതില്‍ സ്വപ്ന സുരേഷിന്റെ ഡിപ്ലോമാറ്റ് ബാഗുമായി ബന്ധപ്പെട്ട ഫയലുകളും കത്തി നശിച്ചിട്ടുണ്ടെന്നാണ് ആരോപണം.

ഡിപ്ലോമാറ്റ് ബാഗ് വിമാനത്താവളത്തില്‍ നിന്നും നല്‍കണമെങ്കില്‍ പ്രോട്ടോക്കോള്‍ ഓഫീസറുടെ കത്ത് നിര്‍ബന്ധമാണ്. അങ്ങനെയൊരു കത്ത് നല്‍കിയിട്ടില്ലെന്നാണ് ഇപ്പോഴത്തെ പ്രോട്ടോക്കോള്‍ ഓഫീസര്‍ പറയുന്നത്. എന്നാല്‍ മുന്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ കസ്റ്റംസിന് കത്ത് നല്‍കിയിട്ടുണ്ടെന്നാണ് സൂചന. അദ്ദേഹം ഇപ്പോള്‍ ചീഫ് പ്രോട്ടോക്കോള്‍ ഓഫീസറാണ്. അദ്ദേഹത്തിന്റെ ഓഫീസിലാണ് തീപ്പിടിത്തമുണ്ടായതെന്നാണ് സൂചന. കത്തിനശിച്ച ഫയലുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമല്ല. ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. പെട്ടൊന്നൊരു ഷോര്‍ട്ട് സര്‍ക്യൂട്ട് എങ്ങനെയുണ്ടായെന്ന സംശയത്തിലാണ് മാധ്യമങ്ങളും പ്രതിപക്ഷവും.

പൊളിറ്റിക്കല്‍ വിഭാഗത്തിലെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. രാഷ്ട്രീയമായി വലിയ പ്രാധാന്യമുള്ള മേഖലയാണിത്. പ്രോട്ടോക്കോള്‍ ഓഫീസറുടെ ഓഫീസും ഇവിടെയാണുള്ളത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഫയലുകളും എന്‍ഐഎ ആവശ്യപ്പെട്ടിട്ടുള്ളത് പ്രോട്ടോക്കോള്‍ ഓഫീസറോടാണ്. പ്രസ്തുത ഫയലുകള്‍ പ്രോട്ടോക്കോള്‍ വിഭാഗം ഇതുവരെ നല്‍കിയിട്ടില്ല. എന്നാല്‍ ഇതുമായി ബന്ധപെട്ട രേഖകള്‍ കസ്റ്റംസില്‍ നിന്ന് എന്‍ ഐ എ ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം.

അതേസമയം പ്രധാനപ്പെട്ട ഫയലുകളൊന്നും കത്തിനശിച്ചിട്ടില്ലെന്ന് പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറി പി. ഹണി പറഞ്ഞു. പൊതുഭരണ വകുപ്പിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന്റെ ഭാഗമായി മറ്റു ജീവനക്കാര്‍ എല്ലാം ക്വാറന്റീനിലായിരുന്നു. രണ്ട് ജീവനക്കാര്‍ മാത്രമാണ് ജോലിക്ക് എത്തിയിരുന്നത്. കമ്പ്യൂട്ടറില്‍നിന്നുള്ള ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് ഇടയാക്കിയത്. ഉടന്‍ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയും തീ പൂര്‍ണമായും അണയ്ക്കുകയും ചെയ്തു.

പ്രധാനമായും വിവിധ ഗസ്റ്റ് ഹൗസുകളിലെ റൂം ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചത്. എന്നാല്‍ ഗസ്റ്റ് ഹൗസ് ബുക്കിംഗ് ഓണ്‍ലൈന്‍ ആയിട്ട് വര്‍ഷങ്ങളായി. നാല് മാസത്തിലധികം മുന്‍പുള്ള ഫയലുകളാണ് കത്തിനശിച്ചതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പ്രധാനപ്പെട്ട ഒരു ഫയലും കത്തിനശിച്ചിട്ടില്ല. പ്രധാനപ്പെട്ട ഫയലുകളൊന്നും തീപ്പിടിത്തമുണ്ടായ മുറിയില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കത്തി നശിച്ചതായി പറയുന്ന നാലുമാസത്തിന് മുമ്പുള്ള ഫയലുകളാണ് നിര്‍ണായകം.

പ്രോട്ടോക്കോള്‍ ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാനും പ്രതികളെ സംരക്ഷിക്കാനുമുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ് ഇതിനു പിന്നിലെന്നും ചെന്നിത്തല ആരോപിച്ചു. സംഭവത്തില്‍ സമഗ്രവും നിക്ഷ്പക്ഷവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീപിടുത്തമുണ്ടായ ഉടനെ തന്നെ കോണ്‍ഗ്രസ്, ബി ജെ പി നേതാക്കളെ സെക്രട്ടേറിയറ്റിലെ ചില ജീവനക്കാര്‍ ബന്ധപ്പെടുത്തിരുന്നു. സംഭവത്തില്‍ അട്ടിമറിയുണ്ടെന്ന് നേതാക്കളെ അറിയിച്ചത് ജീവനക്കാരാണ്. നേതാക്കളെ ഫോണില്‍ വിളിച്ച ജീവനക്കാര്‍ കോണ്‍ഗ്രസുകാരല്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരും തന്നെ സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്നില്ല. അതായത് ഇടത് വിശ്വാസികള്‍ക്ക് പോലും സഹിക്കാനാവാത്ത കാര്യങ്ങളാണ് സെക്രട്ടേറിയറ്റില്‍ നടക്കുന്നതെന്നാണ് അണിയറ വര്‍ത്തമാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (5 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (6 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (7 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (7 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (8 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (8 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (8 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (8 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (8 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (9 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (9 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (9 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (10 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (10 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (10 hours ago)

Malayali Vartha Recommends