Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

വിജിലന്‍സ് അന്വേഷണം... സര്‍ക്കാര്‍ വാഹനത്തില്‍ യു എ ഇ കോണ്‍സുലേറ്റിന്റെ പേരിലെത്തിയ പെട്ടി കടത്തിയ സംഭവത്തില്‍ നിയമസഭയില്‍ ആരോപണം ഉന്നയിച്ച പി.ടി.തോമസിനെതിരെ വിജിലന്‍സ് അന്വേഷണം; തീരദേശ പരിപാലന നിയമവും തണ്ണീര്‍ത്തട സംരക്ഷണ നിയമവും ലംഘിച്ചതിന്റെ പേരിലാണ് കേസ്

26 AUGUST 2020 11:45 AM IST
മലയാളി വാര്‍ത്ത

മന്ത്രി കെ.റ്റി. ജലീല്‍ തന്റെ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ വാഹനത്തില്‍ യു എ ഇ കോണ്‍സുലേറ്റിന്റെ പേരിലെത്തിയ പെട്ടി കടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിക്കും ജലീലിനുമെതിരെ നിയമസഭയില്‍ ആരോപണം ഉന്നയിച്ച പി.ടി.തോമസിനെതിരെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു.

പി.ടി.തോമസ് എംഎല്‍എക്ക് എതിരായ വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ ആയുധമാക്കാനാണ് ഇടതു മുന്നണിയുടെ പദ്ധതി. എറണാകുളം ചിലവന്നൂരില്‍ കൊച്ചാപ്പള്ളി തോട് കൈയേറി നികത്തിയെന്നാണ് ആരോപണം. എന്നാല്‍, ഇപ്പോള്‍ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്, മുഖ്യമന്ത്രിക്ക് എതിരെ പ്രസ്താവന നടത്തുന്നതു കൊണ്ടാണെന്നാണ് പി.ടി.തോമസിന്റെ പ്രതികരണം.

ചിലവന്നൂര്‍ കായലിന്റെ ഭാഗമായ കൊച്ചാപ്പള്ളി തോട് കൈയേറി നികത്തിയെടുത്ത ഭൂമിയെ ചൊല്ലിയാണ് വിവാദം. തീരദേശ പരിപാലന നിയമവും തണ്ണീര്‍ത്തട സംരക്ഷണ നിയമവും ലംഘിച്ചാണ് പിടി തോമസിന്റെ അറിവോടെ തോട് കയ്യേറ്റം നടന്നതെന്നാണ് പരാതി.

സമീപത്തുള്ള നഗരസഭ ഭൂമിയില്‍ ഫുട്‌ബോള്‍ ഗ്രൗണ്ടും ബാഡ്മിന്റണ്‍ കോര്‍ട്ടും റോഡും നിര്‍മ്മിക്കാന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു. പി ടി തോമസ് എംഎല്‍എയുട ഭാര്യ ഉമ തോമസ് ഡയറക്ടറായിരുന്ന എറണാകുളം സഹകരണ ഹൗസിംഗ് സൊസൈറ്റിക്ക് ഇവിടെ ഭൂമിയുണ്ട്. ഇവിടേക്ക് റോഡ് നിര്‍മ്മിക്കുന്നതിനു വേണ്ടിയാണ് തോടു നികത്തിയ സ്ഥലത്ത് പണികള്‍ക്ക് അനുമതി നല്‍കിയതെന്നാണ് പരാതി. അതായത് തോട് നികത്തിയത് തോമസിന് വീട് നിര്‍മ്മിക്കാനല്ല.

കേസില്‍ അന്വേഷണം നടത്താന്‍ ഡിസംബറിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. ഇതിനാണ് ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ അനുമതി നല്‍കിയത്. സ്വന്തം കാര്യം വരുന്‌പോള്‍ പി ടി തോമസ് പരിസ്ഥിതി സ്‌നേഹം മറക്കുകയാണെന്നാണ് സിപിഐ എറണാകുള ജില്ലാ കമ്മറ്റിയുടെ കുറ്റപ്പെടുത്തല്‍.

എന്നാല്‍ സിപിഎം സിപിഐ പ്രതിനിധികള്‍ ഉള്‍പ്പെട്ട സര്‍വ്വ കക്ഷി യോഗവും കൗണ്‍സിലിലെ ഭൂരിഭാഗം അംഗങ്ങളും ഒരുമിച്ചെടുത്ത തീരുമാന പ്രകാരമാണ് പണികള്‍ നടത്തിയതെന്നാണ് പി ടി തോമസ് പറയുന്നത്. വിഷയം ഉയര്‍ത്തി വരും ദിവസങ്ങളില്‍ സമരം തുടങ്ങാനും സിപിഐ തീരുമാനിച്ചിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ പി.ടി യും തയ്യാറെടുക്കുകയാണ്.

അഴിമതി വിരുദ്ധ പ്രതിഛായയുള്ള നേതാവാണ് പി ടി തോമസ്. പി.ടിയുടെ പരിസ്ഥിതി സ്‌നേഹം മുമ്പും വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. കസ്തൂരിരംഗന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാവ് പിടി. തോമസാണ്. ഇതിന്റെ പേരില്‍ തന്റെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു പിടി. തോമസിന്. ഇടുക്കി മെത്രാനുമായി അദ്ദേഹം കൊമ്പുകോര്‍ത്തു.ഇടുക്കിയില്‍ പി.ടിയെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് മെത്രാന്‍ പ്രഖ്യാപിച്ചു. പിന്നീടാണ് എറണാകുളം ജില്ലയില്‍ നിന്നും മത്സരിക്കാന്‍ പി.ടി. തയ്യാറായത്.

കോണ്‍ഗ്രസിലെ സ്ഥിരം ശൈലികളില്‍ നിന്നും വേറിട്ട സമീപനമാണ് പി ടി തോമസ് എക്കാലവും സ്വീകരിച്ചിട്ടുള്ളത്. അതില്‍ ഗ്രൂപ്പ് വ്യത്യാസമില്ല. ഉമ്മന്‍ ചാണ്ടിക്കും സുധീരനും ആന്റണിക്കും ചെന്നിത്തലക്കും പ്രിയപ്പെട്ടവനാണ് പി.ടി തോമസ്. അത് അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കുള്ള ആദരമാണ്.

സി. ആപ്റ്റിന്റെ വാഹനവുമായി ബന്ധപ്പെട്ട് തികച്ചും ഗുരുതരമായ ആരോപണമാണ് പി.ടി. തോമസ് നിയമസഭയില്‍ ഉന്നയിച്ചത്. വാഹനത്തിന് തൃശൂരിലെത്തുന്നതു വരെ ജി.പി. എസ്. ഉണ്ടായിരുന്നു. അതിന് ശേഷം വെര്‍ണ്ണ കാറില്‍ പെട്ടികള്‍ ബാംഗ്ലൂരിലേക്ക് കടത്തിയതായി പി.ടി. ആരോപണം ഉന്നയിച്ചു. ഇത് ഇതുവരെ പുറത്തു വരാതിരുന്ന വിവരമാണ്. ഇതാണ് മുഖ്യന്ത്രിയെ ചൊടിപ്പിച്ചത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (5 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (6 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (7 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (7 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (8 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (8 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (8 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (8 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (8 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (9 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (9 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (9 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (10 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (10 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (10 hours ago)

Malayali Vartha Recommends