ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ കുറച്ച് പേരുകള്‍ കൂടെ വെളിപ്പെടുത്താനുണ്ട്! ഈ പേരുകള്‍ താന്‍ നിലവില്‍ സിബിഐയോടും ക്രൈംബ്രാഞ്ചിനോടും വെളിപ്പെടുത്തിയിട്ടില്ല. പകരം നുണപരിശോധനയിലൂടെ പുറത്തു വരട്ടെ.... ആ ദിവസത്തിന് വേണ്ടി കലാഭവന്‍ സോബി

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഇതൊരു കൊലപാതകമാണെന്ന് ആവര്‍ത്തിക്കുന്ന കലാഭവന്‍ സോബി ഈ മരണത്തില്‍ തനിക്ക് ചില പേരുകള്‍ വെളിപ്പെടുത്താനുണ്ടെന്ന് തുറന്നു പറയുന്നു.
'ഈ പേരുകള്‍ താന്‍ നിലവില്‍ സിബിഐയോടും ക്രൈംബ്രാഞ്ചിനോടും വെളിപ്പെടുത്തിയിട്ടില്ല. പകരം നുണപരിശോധനയിലൂടെ പുറത്തു വരട്ടെ എന്നാണ് നിലപാട്. പേരുകള്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ ബ്രെയിന്‍ മാപ്പ് ചെയ്തോളൂ;
അപ്പോള്‍ പേര് പറയാമെന്നാണ് ഉദ്യോഗസ്ഥരോടു പറഞ്ഞത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ മുഖവിലയ്ക്ക് എടുക്കുന്നതു കൊണ്ടാണ് തന്നോടൊപ്പം പ്രകാശന്‍ തമ്ബിയെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ സിബിഐ തയാറാകുന്നത് എന്നാണ് മനസിലാക്കുന്നത്. നുണ പരിശോധന നടത്തുകയാണെങ്കില്‍ അഭിഭാഷകന്റെ സാന്നിധ്യം വേണമെന്ന് ആവശ്യപ്പെടുമെന്നും' സോബി പറഞ്ഞു
'എല്ലാ ശാസ്ത്രീയ പരിശോധനയ്ക്കും വിധേയമാകാന്‍ തയാറാണ് എന്ന വിവരം കഴിഞ്ഞ ഏഴാം തീയതി എഴുതിക്കൊടുത്തിട്ടുണ്ട്. അന്വേഷണം ചിലര്‍ പറയുന്ന വഴിക്കാണ് നീങ്ങുന്നതെന്നാണ് മനസിലാകുന്നത്. കണ്ട കാര്യങ്ങള്‍ പറയാന്‍ ആകെ അവസരം ലഭിച്ചത് സിബിഐയോട് മാത്രമാണ്.
പേരുകള്‍ ഇപ്പോള്‍ പറഞ്ഞാല്‍ അതിന്റെ പേരില്‍ ചിലര്‍ക്ക് തന്നോട് വൈരാഗ്യമുണ്ടാകും. എന്നാല്‍ ഉറക്കിക്കിടത്തി പറയുമ്ബോള്‍ സത്യമാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെടും. നുണ പരിശോധന നടത്തുമ്ബോള്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ അങ്ങനെ അല്ലെന്നു പറയുന്നത് ഒഴിവാക്കാനാണ് അഭിഭാഷകന്റെ സാന്നിധ്യം കൂടി ആവശ്യപ്പെടുന്നത്.
ഇക്കാര്യം കോടതിയോട് ആവശ്യപ്പെടും. കോടതി അനുവദിക്കുമെന്നാണ് അറിയുന്നത്. കേസില്‍ പ്രതിയല്ലാത്തിടത്തോളം തനിക്ക് ഒന്നും പേടിക്കാനില്ല. ഇത് അപകടമരണമല്ല, കൊലപാതകമാണ് എന്നാണ് ഇപ്പോഴും സോബി പറയുന്നത്.'
https://www.facebook.com/Malayalivartha


























