'എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാവും.. മിടുക്കരായ അന്വേഷണ ഉദ്യോഗസ്ഥർ ഉണ്ട് നമുക്ക് ഭാരതത്തിൽ.. അവർ അന്വേഷണം തുടങ്ങുന്നത് കത്തിയതിൽ നിന്നല്ല...' സെക്രട്ടേറിയറ്റിൽ നടന്ന തീപിടുത്തത്തെക്കുറിച്ച് നടൻ കൃഷ്ണകുമാർ

ലോക്ക്ഡൗണിൽ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. എന്നാൽ കഴിഞ്ഞ ദിവസം ബിജെപിയോടുള്ള ആഭിമുഖ്യം തുറന്നു പറഞ്ഞ് കൃഷ്ണകുമാർ രംഗത്തെത്തിയത് ഏറെ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. തനിക്ക് പണ്ടു മുതലെ ആർഎസ്എസുമായും ബിജെപിയുമായും അടുപ്പമുണ്ടായിരുന്നെന്നു പറഞ്ഞ താരം സിനിമയിലെ സാഹചര്യങ്ങൾ മൂലമാണ് അതു തുറന്നു പറയാതിരുന്നതെന്നും പറയുകയായിരുന്നു. ഇപ്പോഴിതാ സെക്രട്ടേറിയറ്റില് ഇന്നലെയുണ്ടായ തീപിടുത്തത്തിൽ പരാമർശം ഉന്നയിക്കുകയാണ് താരം. തന്റെ ഫേസ്ബുക്കിലൂടെയാണ് ഇതിനെതിരെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
‘മുൻ പ്രധാനമന്തി രാജീവ് ഗാന്ധിയുടെ കൊലപാതകം ഒരു "well planned murder" ആയിരുന്നു.. കൊലപാതകം നേരിൽ കാണാൻ, കൊല്ലാൻ അയച്ചവർ ഒരു ഫോട്ടോഗ്രാഫറെയും ഏർപ്പാടാക്കി. മനുഷ്യ ബോംബ് പൊട്ടിയപ്പോൾ രാജീവ് ഗാന്ധിയും മറ്റനേകം പേരും മരണപെട്ടു. ഒപ്പം ഫോട്ടോഗ്രഫറും.. എല്ലാം നശിച്ചെങ്കിലും ആ ക്യാമറ മാത്രം ഒരു കേടു പാടും കൂടാതെ അവിടെ കിടന്നു.. അതായിരുന്നു രാജീവ് വധകേസിലെ പ്രധാന തെളിവും, വഴിതിരുവും ഉണ്ടാക്കിയത്. പ്രകൃതി അങ്ങിനെ ആണ്. ഒരു തെളിവ് ബാക്കി വെക്കും. എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാവും.. മിടുക്കരായ അന്വേഷണ ഉദ്യോഗസ്ഥർ ഉണ്ട് നമുക്ക് ഭാരതത്തിൽ.. അവർ അന്വേഷണം തുടങ്ങുന്നത് കത്തിയതിൽ നിന്നല്ല.. കത്താതെ കിടക്കുന്ന, പ്രകൃതി മാറ്റി വെച്ചിരിക്കുന്ന ആ പ്രധാന തെളിവിൽ നിന്നാണ്.. അവിടെയാണ് ദൈവം അല്ലെങ്കിൽ പ്രകൃതി ഫോമിൽ ആകുന്നതു.. അന്നും എന്നും നാളെയും അതുണ്ടാകും.’ കൃഷ്ണകുമാർ കുറിച്ചു.
https://www.facebook.com/Malayalivartha


























