സെക്രട്ടറിയേറ്റ് കത്തിയത് ക്രൈം ഓഫീസ് കത്തിയത് പോലെ; പിണറായി വിജയന്‍ ഭസ്മാസുരനെന്ന് ക്രൈം നന്ദകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; ഫോണ്‍ ചോര്‍ത്തിയത് ഇതിനാണ്; സര്‍വതും കൊള്ളയടിക്കുന്ന ഏകാധിപതി

സെക്രട്ടറിയേറ്റിലെ ഫയലുകള്‍ കത്തിയതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണെന്ന് എല്ലാവരും ആരോപിക്കുന്നത്. ഇതില്‍ കാര്യമുണ്ടെന്ന വാദമാണ് ക്രൈം നന്ദകുമാര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മുന്നോട്ട് വയ്ക്കുന്നത്. ലാവ്‌ലില്‍ കേസില്‍ തെളിവുകള്‍ നളിപ്പിക്കാന്‍ അന്ന് ക്രൈം പത്രത്തിന്റെ ഓഫീസ് കത്തിച്ചതുപോലെ തന്നെയാണ് ഇപ്പോള്‍ കള്ളക്കടത്ത് കേസില്‍ ബന്ധം പുറത്ത് വരാതിരിക്കാന്‍ സെക്രട്ടറിയേറ്റിലെ ഫയലുകള്‍ കത്തിച്ചത്. ഇതിന്റെ ഭാഗമായി പിണറായി വിജയന്‍ തന്റെ എതിരാളികളുടെ നീക്കം മനസിലാക്കാന്‍ പോലീസിനെ ഉപയോഗിച്ച് ഫോണ്‍ വിവിരങ്ങള്‍ ചോര്‍ത്തിതെന്നും നന്ദകുമാര്‍ ആരോപിച്ചു. പിണറായി വിജയനെതിരെ നിരന്തരം വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകനാണ് നന്ദകുമാര്‍.
തെളിവുകള്‍ നശിപ്പിക്കാന്‍ ക്രൈം ഓഫീസ് കത്തിച്ച പോലെ എന്ന തലക്കെട്ടിലാണ് ക്രൈം നന്ദകുമാര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. സെക്രട്ടറിയേറ്റും കത്തിച്ച് ഭസ്മാസുരനെ പോലെ സര്‍വ്വനാശത്തിന് ഒരുങ്ങിയിരിക്കുകയാണ് പിണറായിയെന്നും അദ്ദേഹം ആരോപിക്കുന്നു. ഭസ്മാസുരനു വരം കിട്ടിയ പോലെയാണ് പിണറായി വിജയന് മുഖ്യമന്ത്രി പദവും ആഭ്യന്തര വകുപ്പും കയ്യില്‍ കിട്ടിയത്. ഈ വകുപ്പുകള്‍ ഉപയോഗിച്ച് പിണറായിക്ക് ചെയ്യാന്‍ പറ്റാത്തതായിട്ട് ഒന്നുമില്ല എന്ന് തെളിയിച്ചിരിക്കുയാണ്. അന്താരാഷ്ട്ര കള്ളക്കടത്തിന്റെയും ഹവാല ഇടപാട്ന്റെയും തീവ്രവാദ പ്രവര്‍ത്തനങ്ങളുടെയും പെണ്‍വാണിഭത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും അഴിമതി പരമ്പരകളുടെയും അന്താരാഷ്ട്ര കേന്ദ്രമാക്കി മുഖ്യമന്ത്രിയുടെ ഓഫീസിനെ മാറ്റി സര്‍വ്വതും കൊള്ളയടിക്കാന്‍ ഈ ഏകാധിപതിക്കു കഴിഞ്ഞിരിക്കുന്നു. തനിക്കെതിരെ നീങ്ങുന്നവരുടെ ഫോണ്‍ ചോര്‍ത്തിയും സ്‌പെഷ്യല്‍ ബ്രാഞ്ച് എന്ന രഹസ്യ പോലീസിനെ വിട്ട് എതിരാളികളുടെ നീക്കങ്ങള്‍ പഠിച്ചു. അവരുടെ രഹസ്യ വിവരങ്ങള്‍ ശേഖരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ബ്ലാക്ക് മെയില്‍ ചെയ്തു നിശബ്ദരാക്കാനും തന്റെ സ്തുതിപാടകര്‍ ആക്കാനും ആഭ്യന്തര വകുപ്പ് എന്ന അധികാരം ദുര്‍വിനിയോഗം ചെയ്തിരിക്കുന്നു ..!! എന്നാല്‍ ഇപ്പോള്‍ തന്റെ സര്‍വ്വതും ആയിരുന്ന സ്വപ്‌ന എന്ന മാദകസുന്ദരി യിലൂടെ കെട്ടി മൂടിവെച്ച ഞെട്ടിക്കുന്ന കൊള്ളയുടെ സംഭവപരമ്പരകള്‍ ഓരോന്നായി പുറത്തു ചാടുകയും അവസാനം പിണറായിയും സംഘവും പിടിയിലാകുമെന്ന് വ്യക്തമായപ്പോള്‍ ഭസ്മാസുരനെ പോലെ സര്‍വ്വനാശത്തിന് ഒരുങ്ങുകയാണ് പിണറായി !! അതിന്റെ ഭാഗമാണ് തന്റെയും കൊള്ള സംഘങ്ങളുടെയും തെളിവുകളുടെ ആസ്ഥാനമായ സെക്രട്ടറിയേറ്റിന് തീ കൊളുത്തിയത് !!! ഈ മാനസിക നില തെറ്റിയ ഏകാധിപതിയെ അറസ്റ്റ് ചെയ്തു കാരാഗൃഹത്തില്‍ അടയ്ക്കാന്‍ ഇന്ത്യാ സാമ്രാജ്യത്തില്‍ ആരുമില്ലെന്നും നന്ദകുമാര്‍ പറഞ്ഞു.
ഇത്തരത്തില്‍ തീകൊളുത്തി തെളിവുകള്‍ നശിപ്പിക്കുന്നത് ഇതാദ്യമല്ല . പിണറായി വിജയന്റെ കോടികളുടെ അഴിമതികളുടെ എസ്.എന്‍.സി ലാവലിന്‍ കേസ്, കമല ഇന്റര്‍നാഷണല്‍ എക്‌സ്‌പോര്‍ട്ടിങ് കമ്പനി കേസ്, കവിയൂര്‍ കേസ്, തുടങ്ങിയ സുപ്രധാന സംഭവങ്ങളുടെ രേഖകള്‍ സൂക്ഷിച്ചിരുന്ന ക്രൈമിന്റെ ഓഫീസ് കത്തിച്ചു നശിപ്പിച്ച പിണറായി ആ മുന്‍പരിചയം വെച്ചാണ് ഇപ്പോള്‍ കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലെ സൂക്ഷിച്ചിരുന്ന പ്രോട്ടോകോള്‍ വിഭാഗം കത്തിച്ചിരിക്കുന്നത്. ക്രൈം ഓഫീസ് കത്തിച്ചത് 2005 ഫെബ്രുവരി രണ്ടിനാണ്. ഇപ്പോള്‍ പിണറായി വിജയന്റെ മരുമകനായ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള ഗുണ്ടകളാണ് ക്രൈം ഓഫീസ് അതിക്രമിച്ചുകയറി പെട്രോളൊഴിച്ച് രേഖകളെല്ലാം കത്തിക്കുകയും വിലപ്പെട്ട രേഖകള്‍ കടത്തികൊണ്ടു കൊണ്ടുപോവുകയും ചെയ്തിട്ടുള്ളത്. അതിനു നന്ദി ആയാണ് പിണറായി വിജയന്റെ പൊന്നു മകളെ തന്നെ മുഹമ്മദ് റിയാസിന് വിവാഹം കഴിപ്പിച്ചു കൊടുത്തതെന്നും പോലും നന്ദകുമാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു. എന്തായാലും ഈ ഭീകര കൊള്ളക്കാരന്റെ പതനം അതീവ ദയനീയമായിരിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടവെന്നും നന്ദകുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























